America

അമേരിക്കന്‍ ക്യാപിറ്റോളില്‍ കാര്‍ ഇടിച്ച് കയറ്റാന്‍ ശ്രമം; അക്രമിയെ പൊലീസ് വെടിവച്ച് കൊന്നു

വാഷിംഗ്ടൺ ഡിസിയിലെ യുഎസ് ക്യാപിറ്റൽ കോംപ്ലക്‌സിൽ കാര്‍ ഇടിച്ച് കയറ്റാന്‍ ശ്രമിച്ച അക്രമിയെ പൊലീസ് വെടിവച്ച് കൊന്നു. സംഭവത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് റിപ്പോർട്ട്.

അക്രമി കാര്‍ ഇടിച്ചു കയറ്റിയ ശേഷം കത്തിയുമായി പുറത്തിറങ്ങി. കാര്‍ തടയാന്‍ ശ്രമിച്ച ഉദ്യോഗസ്ഥന്‍ യുവാന്‍സ് ആണ് മരിച്ചത്. മറ്റൊരു പൊലീസുകാരനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് ഉദ്യോഗസ്ഥന്റെ മരണത്തിൽ താൻ നടുങ്ങിപ്പോയതായി യുഎസ് പ്രസിഡന്റ് ജോ ബിഡൻ പറഞ്ഞു.

ജനുവരിയിലെ ആക്രമണത്തെത്തുടർന്ന്, ക്യാപിറ്റൽ കോംപ്ലക്സ് പൂട്ടിയിട്ടിരിക്കുകയായിരുന്നു. ജനുവരി 7 ന്, മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നൂറുകണക്കിന് അനുയായികൾ ക്യാപിറ്റൽ സമുച്ചയത്തിൽ അതിക്രമിച്ചു കയറി. അക്രമത്തിൽ അഞ്ച് പേർ മരിക്കുകയും, 68 പേരെങ്കിലും അറസ്റ്റിലാവുകയും ചെയ്തു. സംഭവത്തെത്തുടർന്ന് നിരവധി വൈറ്റ് ഹൗസ് ഉദ്യോഗസ്ഥർ രാജി നൽകി

Newsdesk

Recent Posts

ആന്റെണി യെക്കൂസ്സായെന്ന് കേൾക്കുമ്പോൾ ഇങ്ങനെയൊന്ന് വിറക്കണം; ആരാണ് ആന്റണിയെക്കൂസ്സാ? ടൈറ്റാൻസ് ട്രെയിലർ പുറത്ത്

വ്യത്യസ്ഥമായ അഭിനയ ചാതുരി കൊണ്ട് പ്രക്ഷകരുടെ മനസ്സിൽ ഏറെ ഇടം നേടിയ അഭിനേതാക്കളാണ് ജയസൂര്യയും വിനായകനും.അപൂർവ്വമായ ഈ ഒത്തുകൂടൽ ഉണ്ടാകുന്ന…

1 hour ago

ശോഭനയുടെ മുത്തുഗൗ വീണ്ടും ….മാണിക്യനും, ശ്രീകൃഷ്‌ണനും, കാർത്തുമ്പിയും, അപ്പക്കാളയും ഒരിക്കൽ കൂടി ….. ‘തേന്മാവിൻ കൊമ്പത്ത് ‘ ട്രയിലർ എത്തി

പ്രേക്ഷകർക്ക് എന്നും കൗതുകമായ മുത്തു ഗൗവ്വും.മാണിക്യനും കാർത്തുമ്പിയും, ശ്രീകൃഷ്ണനും അപ്പക്കാളയുമൊക്കെ ഏറ്റവും മികച്ച ദൃശ്യ, ശ്രവ്യ മികവോടെ വീണ്ടുമെത്തുന്നു.പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ…

1 hour ago

Budget 2027: സാധാരണക്കാർക്ക് ആശ്വാസമാകുമോ? ടാക്സ്, വെൽഫെയർ, ഹൗസിങ് പ്രഖ്യാപനങ്ങൾ കാത്ത് അയർലണ്ട്

ഡബ്ലിൻ: അയർലണ്ടിന്റെ Budget 2027 പ്രഖ്യാപിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, നികുതി ഇളവുകൾ, Social Welfare വർധന,…

5 hours ago

അയർലണ്ടിൽ പ്രതിരോധ സേനയിൽ ചേരുന്ന വിദേശികളുടെ എണ്ണം വർദ്ധിക്കുന്നു

അയർലണ്ടിന്റെ Defence Forces-ലേക്ക് വിദേശത്ത് ജനിച്ചവരുടെ റിക്രൂട്ട്മെന്റ് വർധിക്കുന്നതായി പുതിയ കണക്കുകൾ. 2028ഓടെ സൈനികരുടെ എണ്ണം 11,500 ആയി ഉയർത്താനുള്ള…

7 hours ago

Dog Fouling-ന് പിഴ €250; 2025ൽ 44 കേസുകൾ മാത്രം

അയർലണ്ടിലെ പൊതു നടപ്പാതകളിലും പൊതുസ്ഥലങ്ങളിലും നായയുടെ വിസർജ്യം ഉപേക്ഷിക്കുന്നവർക്കെതിരെ കഴിഞ്ഞ വർഷം രാജ്യത്താകെ നൽകിയത് വെറും 44 പിഴകൾ മാത്രം.…

13 hours ago

‘ജോളിവുഡ് സ്റ്റോറി’ പുസ്തകം പ്രകാശനം ചെയ്തു

ദമ്മാം: പ്രമുഖവ്യവസായിയും, ചലച്ചിത്ര നിർമ്മാതാവും, സാംസ്‌കാരികപ്രവർത്തകനുമായ ജോളി ലോനപ്പന്റെ ജീവിതകഥ പറയുന്ന 'ജോളിവുഡ് സ്റ്റോറി' ദമ്മാമിൽ വെച്ച് പ്രകാശനം ചെയ്തു.…

1 day ago