America

“ഏകാന്തതയുടെ നടുവിൽ ഇറങ്ങിവരുന്ന ദൈവസാന്നിധ്യം തിരിച്ചറിയുന്നവരാകുക”: ഇവാഞ്ചലിസ്റ്റ് ബോവാസ് കുട്ടി ബി -ബാബു പി സൈമൺ

ഡാളസ്: ഏകാന്തതയുടെ നടുവിലേക്ക് ഇറങ്ങിവരുന്ന ദൈവിക സാന്നിധ്യം തിരിച്ചറിയുന്നവനാണ് ലോകത്തിനും സമൂഹത്തിനും അനുഗ്രഹമായി തീരുക എന്ന്  യാക്കോബിന്റെ  ജീവിതത്തെ ഉദ്ധരിച്ചുകൊണ്ട് ഇവാഞ്ചലിസ്റ്റ്, ബോവാസ്  കുട്ടി ബി. ഉൽപ്പത്തി പുസ്തകം മുപ്പത്തിരണ്ടാം അധ്യായത്തിൽ രേഖപ്പെടുത്തിയിട്ടുള്ള യാക്കോബിന്റെ ജീവിതം, യബോക്ക്  കടൽത്തീരത്ത് ആയിരുന്നപ്പോൾ നിരാശയുടെയും, പ്രതിസന്ധിയുടെയും, പോരാട്ടത്തിന്റെയും അനുഭവത്തിൽ കൂടി കടന്നു പോയെങ്കിലും ദൈവിക സാന്നിധ്യം തിരിച്ചറിഞ്ഞ യാക്കോബ് പുതിയ നാമത്തിനും തലമുറകളുടെ അനുഗ്രഹത്തിനും കാരണഭൂതനായി തീർന്നുവെന്ന് പ്രസംഗത്തിൽ ഓർമിപ്പിച്ചു.

നോർത്ത് അമേരിക്ക-യൂറോപ്പ് മാർത്തോമാ ഭദ്രാസനം സൗത്ത്-വെസ്റ്റ്  സെന്റർ എ  ഇടവക മിഷന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട കൺവെൻഷൻ സമാപന ദിനം സെപ്റ്റംബർ 29ന് വചനശുശ്രൂഷനിർവ്വഹിക്കുകയായിരുന്നു മാർത്തോമ സുവിശേഷ പ്രസംഗ സംഘത്തിലെ പ്രസിദ്ധ പ്രഭാഷകനും ഡിണ്ടിഗൽ/ അംബ്ലിക്കൽ മിഷൻ  ഫീൽഡ് സുവിശേഷകനുമായ ബോവാസ് കുട്ടി.

അഞ്ചു ദിവസങ്ങളിലായി നടന്ന പാരിഷ് മിഷൻ കൺവെൻഷനിൽ ഇന്ത്യയിലെ വിവിധ മിഷൻ ഫീൽഡുകളിൽ പ്രവർത്തിക്കുന്ന സുവിശേഷകർ വചന ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. സുവിശേഷ സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന സുവിശേഷകരുടെ കുടുംബങ്ങളെ കുറിച്ചും അവർ കടന്നുപോകുന്ന ജീവിത സാഹചര്യങ്ങളെക്കുറിച്ചും സഭയുടെ സുവിശേഷ ദർശനത്തെ കുറിച്ചും സുവിശേഷകർ വിവരിച്ചു. ഈ കാലഘട്ടത്തിലെ സുവിശേഷഘോഷണത്തിന്റെ  ആവശ്യകത മനസ്സിലാക്കി സുവിശേഷകരെ വാർത്തെടുക്കുവാൻ പാരിഷ് മിഷന്റെ പ്രവർത്തനങ്ങൾക്ക് സാധ്യമായി തീരണം എന്ന് സുവിശേഷകർ അഭിപ്രായപ്പെട്ടു.

പാരിഷ് മിഷൻ സെന്റർ എ വൈസ് പ്രസിഡണ്ട് ഷാജി രാമപുരം സുവിശേഷ മേഖലകളിൽ പ്രവർത്തിക്കുന്ന  സുവിശേഷകരുടെ മക്കൾക്ക് വിദ്യാഭ്യാസ സഹായം നൽകുന്നതിനായി സംഭാവനകൾ നൽകിയ എല്ലാവരോടുമുള്ള നന്ദി അറിയിക്കുകയും തുടർന്നും ഈ ശുശ്രൂഷയിൽ പങ്കാളികളാകുവാൻ താല്പര്യമുള്ളവർ സെന്റർ  സെക്രട്ടറി അലക്സ് കോശിയെ അറിയിക്കുവാൻ നിർദ്ദേശിക്കുകയും ചെയ്തു.

അഞ്ച് ദിവസങ്ങളിലും സംഘപരിവാര കൺവെൻഷനിൽ പങ്കെടുത്ത ഏവരോടും ഉള്ള കൃതജ്ഞത  പാരിഷ് മിഷൻ സെന്റർ  എ  പ്രസിഡൻറ് റവ. അലക്സ് യോഹന്നാൻ അറിയിച്ചു. സെൻറ് പോൾ  മാർത്തോമ ചർച്ച് ആതിഥേയം  വഹിച്ച സമാപന ദിന കൺവെൻഷന്  ഇടവക വികാരി റവ. ഷൈജു സി ജോയ് അധ്യക്ഷത വഹിച്ചു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

HSE സ്റ്റാഫിംഗ് കരാർ തർക്കം; ലേബർ കോടതിയിലേക്ക് മാറ്റണമെന്ന് ഹെൽത്ത് കെയർ യൂണിയനുകൾ

എച്ച്എസ്ഇയുമായുള്ള സ്റ്റാഫിംഗ് കരാറിനെച്ചൊല്ലിയുള്ള തർക്കം ലേബർ കോടതിയിലേക്ക് റഫർ ചെയ്യണമെന്ന് ഹെൽത്ത് കെയർ യൂണിയനുകൾ ആവശ്യപ്പെട്ടു. ഈ വിഷയം പരിഹരിക്കുന്നതിനായി…

2 hours ago

വർണ്ണശബളമായ ചടങ്ങിലൂടെ സമ്മർ ഇൻ ബെത് ലഹേം റീ-റിലീസ് ട്രയിലർ പ്രകാശനം ചെയ്തു

ഇരുപത്തിയേഴു വർഷങ്ങൾക്കു മുമ്പ് പ്രദർശനത്തിനെത്തി മികച്ച വിജയം നേടിയ സമ്മർ ഇൻ ബെത് ലഹേം എന്ന ചിത്രത്തിൻ്റെ മധുരതരമായ ഓർമ്മകൾ…

5 hours ago

ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; വിവിധ കൗണ്ടികളിൽ യെല്ലോ അലേർട്ട്

ഈ വാരാന്ത്യത്തിൽ നിരവധി കൗണ്ടികളിൽ കനത്ത മഴയും കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.ശനിയാഴ്ച രാത്രി 9 മണി മുതൽ ഞായറാഴ്ച രാത്രി…

5 hours ago

വീരമണികണ്ഠൻ 3D ചിത്രം ആരംഭിച്ചു

വൺ ഇലവൻ സ്റ്റുഡിയോസ്, പൈ ബ്രദേഴ്സ് എന്നീ ബാനറിൽ   മഹേഷ് കേശവ്,  സജി എസ് മംഗലത്ത് എന്നിവർ  സംവിധാനം…

8 hours ago

ഷാജി കൈലാസിൻ്റെവരവ്ഫുൾ പായ്ക്കപ്പ്

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഫുൾ …പായ്ക്കപ്പായി.ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന…

1 day ago

അയർലണ്ടിലെ റെസിഡൻഷ്യൽ പ്രോപ്പർട്ടി നിരക്കുകൾ 7.5% വർദ്ധിച്ചു

സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (സിഎസ്ഒ) പുതിയ കണക്കുകൾ പ്രകാരം, സെപ്റ്റംബർ വരെയുള്ള കാലയളവിൽ അയർലണ്ടിലെ വീടുകളുടെ വില 7.6 ശതമാനം…

1 day ago