America

“ഡി മലയാളി”ഓൺലൈൻ ദിന പത്രത്തിൻറെ പ്രകാശന കർമം ജനു:26നു ബിനോയി സെബാസ്റ്റ്യൻ നിർവഹിക്കും

ഡാളസ്:ഡാലസിൽ നിന്നും പുറത്തിറക്കുന്ന “ഡി മലയാളി” ഓൺലൈൻ ദിന പത്രത്തിൻറെ സ്വിച്ച് ഓൺ കർമ്മം അമേരിക്കയിലെ മുതിർന്ന മാധ്യമപ്രവർത്തകൻ  ബിനോയി സെബാസ്റ്റ്യൻ നിർവഹിക്കും. ജനുവരി 26 ഞായറാഴ്ച  വൈകിട്ട് 5 മണിക്ക് ഡാലസ് കേരള അസോസിയേഷൻ ഓഫീസിൽ നടക്കുന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് അവാർഡ് വിതരണ ചടങ്ങിലാണ് പ്രകാശന കർമം ബിനോയി സെബാസ്റ്റ്യൻ നിർവഹിക്കുക.

 ദ്രശ്യ,പ്രിൻറ് ,ഓൺലൈൻ മാധ്യമ രംഗത്ത് സജീവമായി  പ്രവർത്തിക്കുന്ന ഡാലസിലെ യുവ പത്രപ്രവർത്തകരാണ്   “ഡി മലയാളി” ഓൺലൈൻ ദിന പത്രത്തിൻറെ വിജയത്തിനായി  രംഗത്തിറങ്ങിയിരിക്കുന്നത് .സാമൂഹിക-സാംസ്കാരിക പ്രദേശിക വിഷയങ്ങളെക്കുറിച്ചുള്ള അറിയിപ്പുകൾ പ്രതിഫലേച്ഛ കൂടാതെ ജനങ്ങളിലെത്തിക്കുക ,അതോടൊപ്പം തന്നെ അമേരിക്കയിലെ മലയാളികൾ അറിഞ്ഞിരിക്കേണ്ട സുപ്രധാന വിഷയങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുക എന്നതാണ്  “ഡി മലയാളി” ദിനപത്രം ലക്ഷ്യമിടുന്നത്.

സണ്ണി മാളിയേക്കൽ ,ബിജിലി  ജോർജ് ,റ്റി  സി ചാക്കോ,ബെന്നി  ജോൺ  അനശ്വർ മാമ്പിള്ളി ,സാംമാത്യു ,രാജു തരകൻ ,ലാലി ജോസഫ് ,സിജു വി  ജോർജ് ,തോമസ് ചിറമേൽ, പ്രസാദ് തിയോടിക്കൽ, ഡോ: അഞ്ജു ബിജിലി എന്നിവർ ഉൾപ്പെടുന്ന വിപുലമായ പത്രാധിപ സമതിയാണ് ഡി മലയാളി ദിന പത്രത്തിൻറെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്.മാർച്ച് ഒന്നു മുതൽ പൂർണമായി ഓൺലൈൻ “ഡി മലയാളി” ദിനപത്രം സൗജന്യമായി എല്ലാവരുടെയും കൈകളിൽ എത്തിക്കുന്നതിനുള്ള ശ്രമമാണ് അണിയറയിൽ നടന്നുവരുന്നത്.

റിപ്പോർട്ട്: പി.പി.ചെറിയാൻ

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

NorthWest 10K Charity Lunch Fundraiser Raised €1,333

The NorthWest 10K Charity Lunch Fundraiser, sponsored by GoMart Store and organised by the Autism…

23 hours ago

‘ഭൂലോകം വെല്ലാനായിപോരണ സുൽത്താൻ’ ആട്-3 -യിലെ വീഡിയോ ഗാനം പുറത്ത്

ഫ്രൈഡേ ഫിലും ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിച്ച് മിഥുൻ…

2 days ago

JUSTICE FOR SANJO SUNIL; നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും

ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു…

2 days ago

“അടയാളം” ഷോർട് ഫിലിം റിലീസ് മാർച്ച്‌ 20ന്

ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച്‌ 20ന് വൈകുന്നേരം 5 മണിക്ക്…

2 days ago

ചെസ്സ് താരങ്ങളായ മലയാളി സഹോദരങ്ങൾക്ക് വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ ആദരം

ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…

2 days ago

22 വർഷത്തെ ജയിൽവാസം; നിരപരാധിയെന്ന് കണ്ട് ടെക്സസ് സ്വദേശിനിയെ വിട്ടയച്ചു

ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…

3 days ago