America

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത് ഡയറക്ടറായി ഡോ.മോണിക്ക ബെര്‍ട്ടഗ്‌നോളിയെ ബൈഡൻ നോമിനേറ്റ് ചെയ്തു – പി പി ചെറിയാൻ

വാഷിംഗ്ടണ്‍: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ ഡയറക്ടറായി ഡോ:മോണിക്ക ബെർടാഗ്‌നോളിയെ  പ്രസിഡന്റ് ബൈഡൻ നോമിനേറ്റ് ചെയ്തു .എന്‍ഐഎച്ചിന്റെ തലപ്പത്ത് സ്ഥിര നിയമനം ലഭിക്കുന്ന രണ്ടാമത്തെ വനിതയാണ് ഡോ. ബെര്‍ട്ടഗ്‌നോളി. എന്‍ഐഎച്ച് മേധാവി സ്ഥാനത്തേക്കു   ഒരു വര്‍ഷത്തോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് ഫ്രാന്‍സിസ് കോലിന്‍സ് ഒഴിഞ്ഞ സ്ഥാനത്തേക്ക്  ഡോ ബെര്‍ട്ടഗ്‌നോളിയുടെ നിയമനം.ലോകോത്തര ഫിസിഷ്യന്‍-സയന്റിസ്റ്റായ ബെര്‍ട്ടഗ്‌നോളിയുടെ നേതൃത്വം അമേരിക്കക്കാരുടെ ആരോഗ്യം മെച്ചപ്പെടുത്താനുള്ള ഇന്നൊവേഷന്‍ എഞ്ചിനായി എന്‍ഐഎച്ച് തുടരുമെന്നത് ഉറപ്പാക്കുമെന്ന് ബൈഡന്‍ പ്രസ്താവനയില്‍ പറഞ്ഞു.


ഒക്‌റ്റോബറില്‍ ബെര്‍ട്ടഗ്‌നോളിയെ എന്‍ഐഎച്ചിന്റെ ഭാഗമായ നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മേധാവിയായി നിയമിച്ചിരുന്നു. യുഎസിലെ മുന്തിയ കാന്‍സര്‍ റിസര്‍ച്ച് സെന്ററായ ഡാന-ഫാര്‍ബര്‍ ബ്രിഗാം കാന്‍സര്‍ സെന്ററിലെ സര്‍ജിക്കല്‍ ഓങ്കോളജി മേധാവിയായും ബെര്‍ട്ടഗ്‌നോളി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
64 കാരിയായ  ബെർടാഗ്‌നോളി പ്രിൻസ്റ്റൺ യൂണിവേഴ്‌സിറ്റിയിൽ കെമിക്കൽ എഞ്ചിനീയറിംഗ് പഠിക്കുകയും യൂട്ടാ യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് മെഡിസിനിൽ നിന്ന് ബിരുദം നേടുകയും ചെയ്തു. ഓട്ടിസം ബാധിച്ച ഒരു മകന്റെ അമ്മ കൂടിയാണ് അവർ.
ഇവരുടെ നിയമനം സ്ഥിരീകരിച്ചാൽ, 2021 അവസാനത്തോടെ മുൻഗാമിയായ ഫ്രാൻസിസ് കോളിൻസ് വിരമിച്ചതിനുശേഷം ആക്ടിംഗ് എൻഐഎച്ച് ഡയറക്ടറായി സേവനമനുഷ്ഠിക്കുന്ന ഡോ. ലോറൻസ് തബാക്കിന്റെ പിൻഗാമിയായാണ് ബെർടാഗ്‌നോളി എത്തുന്നത്. കോളിൻസ് 12 വർഷക്കാലം എൻഐഎച്ചിനെ നയിച്ചു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join my WhatsApp group: https://chat.whatsapp.com/BhPDTny97p6JYunSO4wSHL

Sub Editor

Recent Posts

ഇൻഡോർ ക്രിക്കറ്റിന്റെ ആവേശവുമായി വിന്റർ പ്രീമിയർ ലീഗ്; 18 ടീമുകൾ മാറ്റുരയ്ക്കും

മാലോ: വിന്റർ പ്രീമിയർ ലീഗിന്റെ ആദ്യ പതിപ്പിന് നവംബർ 22ന് മാലോ ജിഎഎ വേദിയാകും. ടൈലെക്സ് (TILEX) ടൈറ്റിൽ സ്പോൺസറാകുന്ന…

9 hours ago

കിൽഡെയറിലേക്കും മീത്തിലേക്കും DART ട്രെയിൻ; വികസന പദ്ധതിക്ക് തുടക്കം

അയർലൻഡിലെ യാത്രക്കാർക്ക് ആശ്വാസമാകുന്ന നിർണായക ഗതാഗത വികസന പദ്ധതിക്ക് തുടക്കമാകുന്നു. ഡബ്ലിനിൽനിന്ന് കൗണ്ടി കിൽഡെയറിലെ കിൽകോക്കിലേക്കും കൗണ്ടി മീത്തിലെ M3…

10 hours ago

അയർലണ്ടിൽ വീണ്ടും ഊർജവില വർധനയ്ക്ക് സാധ്യത

അയർലൻഡിലെ ജനങ്ങൾക്ക് ആശങ്കയുയർത്തി വൈദ്യുതി, ഗ്യാസ് വില വീണ്ടും വർധിച്ചേക്കുമെന്ന് മുന്നറിയിപ്പ്. ആഗോള വിപണിയിൽ ഊർജവില ഉയരുന്നതും വൈദ്യുതി വിതരണവുമായി…

12 hours ago

സ്പെയിനിൽ അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചു; 30 മരണം, മരണസംഖ്യ ഉയർന്നേക്കുമെന്ന് ആശങ്ക

സ്പെയിനിൽ രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 30- ഓളം പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റതായും മരണസംഖ്യ ഇനിയും…

13 hours ago

പാതി മറച്ച ദിലീപിൻ്റെ മുഖം, ഒരു തലയോട്ടിയും!ദുരൂഹതയും ആകാംക്ഷയും ഉയർത്തി ‘ഹെനോക്കിൻ്റെ’ ഫസ്റ്റ് ലുക്ക്

പാതി മറച്ച ദിലീപിൻ്റെ മുഖം, ഒരു തലയോട്ടിയും ഒപ്പം.ഉല്ലാസ് കൃഷ്‌ണ സംവിധാനം ചെയ്യുന്ന 'ഹെനോക്ക്' എന്ന ചിത്രത്തിൻ്റെ ഇന്നു പുറത്തുവിട്ട…

1 day ago

ലെറ്റർകെന്നിയിൽ ലാസ്യ കലാക്ഷേത്രയുടെ പ്രൊഫഷണൽ ഭരതനാട്യം ക്ലാസുകൾക്ക് തുടക്കം

ലെറ്റർകെന്നി: ഇന്ത്യൻ ശാസ്ത്രീയ നൃത്തരൂപമായ ഭരതനാട്യത്തിന്റെ പാരമ്പര്യവും സൗന്ദര്യവും പുതുതലമുറയിലേക്ക് പകരുക എന്ന ലക്ഷ്യത്തോടെ ലെറ്റർകെന്നിയിൽ ലാസ്യ കലാക്ഷേത്രയുടെ പ്രൊഫഷണൽ…

1 day ago