ബീജിംങ്: കൊവിഡ് പ്രതിസന്ധിക്കിടയിലും പരസ്പരം വെല്ലുവിളിച്ചും പഴിചാരിയും അമേരിക്കയും ചൈനയും.
യു.എസ് ചൈനയെ ശീത യുദ്ധത്തിന്റെ വക്കിലേക്ക് നീങ്ങാന്‍ നിര്‍ബന്ധിക്കുകയാണെന്ന് ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി ആരോപിച്ചു. അമേരിക്കയിലെ ചില രാഷ്ട്രീയശക്തികള്‍ ഇരു രാജ്യങ്ങളേയും ഒരു ശീതയുദ്ധത്തിന്റെ വക്കിലേക്ക് തള്ളിയിടാന്‍ ശ്രമം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
”അമേരിക്കയിലെ ചില രാഷ്ട്രീയ ശക്തികള്‍ ചൈനയും അമേരിക്കയും തമ്മിലുള്ള ബന്ധം ഒരു ശീതയുദ്ധത്തിന്റെ വക്കിലേക്ക് തള്ളിവിടാനുള്ള ശ്രമിത്തിലാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്,” വാങ് യി പറഞ്ഞു.
കൊറോണ വൈറസ് വരുത്തിവെച്ച നഷ്ടത്തിന് പുറമേ അമേരിക്ക വഴി ഒരു രാഷ്ട്രീയ വൈറസ് പടര്‍ന്നു പിടിക്കുന്നുണ്ടെന്നും വാങ് യി കൂട്ടിച്ചേര്‍ത്തു.
ഇരുരാജ്യങ്ങള്‍ക്കിടയില്‍ വ്യാപാരം, മനുഷ്യാവകാശം തുടങ്ങി നിരവധി വിഷയങ്ങളില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ചൈനയുമായുള്ള വ്യാപാര കരാര്‍ പുതുക്കാന്‍ താല്പര്യമില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. മാധ്യമപ്രവര്‍ത്തകരുടെ പേരിലും ഇരുരാജ്യങ്ങള്‍ക്കിടയിലും പ്രശ്‌നം നിലനില്‍ക്കുന്നുണ്ട്. ചൈന അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകരെ പുറത്താക്കുകയും ഇതിന് പിന്നാലെ അമേരിക്കയിലേക്ക് ചൈനയില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തക്കര്‍ക്കുള്ള പ്രവേശനത്തിന് അമേരിക്ക കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.
കൊവിഡ് 19 ന് പിന്നില്‍ ചൈനയാണെന്ന് ട്രംപ് ആരോപണം ഉന്നയിച്ചിരുന്നു. ട്രംപിന്റെ ആരോപണത്തിന് പിന്നാലെ ‘വണ്‍സ് അപ്പോണ്‍ എ വൈറസ്’ എന്ന പേരില്‍ അമേരിക്കയെ പരിഹസിച്ച് ചൈന ഒരു അനിമേഷന്‍ വീഡിയോ ഇറക്കിയിരുന്നു.
നിലവില്‍ ഹോങ്കോങിന്റെ പേരിലാണ് ഇരുരാജ്യങ്ങള്‍ക്കിടയില്‍ തര്‍ക്കം നടക്കുന്നത്. ഹോങ്കോങില്‍ പുതിയ സുരക്ഷാ നിയമം ഏര്‍പ്പെടുത്താനുള്ള നടപടിക്കെതിരെ അമേരിക്ക രംഗത്തുവന്നിരുന്നു.
ചൈനയുടെ നീക്കം എന്താണെന്ന് വ്യക്തമല്ലെന്നും എന്നാല്‍ വ്യക്തമായാല്‍ അതിനോട് പ്രതികരിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഹോങ്കോങ്ങിന്റെ സ്വയംഭരണം സംരക്ഷിക്കുന്നതിനായി അമേരിക്ക ഒരു നിയമം കൊണ്ടുവന്നിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് അമേരിക്ക ചൈനക്ക് താക്കീത് നല്‍കിയത്.
ദുബായ്: യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ മുന്നോട്ട് വെച്ച നിർദേശങ്ങളിൽ അമേരിക്കയുടെ പ്രതികരണം കാത്ത് ലോകം. എല്ലാ നിർദേശങ്ങളും അമേരിക്കയെ മധ്യസ്ഥർ…
ഡ്രൈവിങ് ലൈസൻസും മറ്റ് ഫോട്ടോ ഐഡികളും ഇനി സ്വീകരിക്കില്ല അയർലണ്ടും ബ്രിട്ടനും തമ്മിലുള്ള ഫെറി യാത്രയിൽ പുതിയ തിരിച്ചറിയൽ രേഖാ…
അയർലണ്ടിലെ ഭവനലഭ്യത പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി ഒഴിഞ്ഞുകിടക്കുന്നതും അറ്റകുറ്റപ്പണികൾ ആവശ്യമായതുമായ വീടുകൾ വീണ്ടും ഉപയോഗത്തിലേക്ക് കൊണ്ടുവരാൻ നിലവിലെ പദ്ധതി വിപുലീകരിക്കാൻ…
Dublin: Legendary Indian playback singer Udit Narayan is set to perform in Ireland for the…
ഡബ്ലിൻ: അയർലണ്ടിലെത്തിയ ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ഡബ്ലിനിലെ ബ്യൂമോണ്ടിൽ സെപ്റ്റംബർ 29 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് സ്വീകരണം നൽകുന്നു.ഈ…
അയർലണ്ടിലെ ഭവനവിപണിയിൽ വിലവർധനയുടെ വേഗം കുറഞ്ഞുവരുന്നതായി ഏറ്റവും പുതിയ Daft Sales Report. സെപ്റ്റംബർ വരെയുള്ള ഒരു വർഷത്തിനിടെ രാജ്യത്താകമാനം…