കാലിഫോർണിയ :- കൊറോണ വൈറസ് അമേരിക്കയിൽ വ്യാപകമായതിനു ശേഷം അതിന്റെ ദുരന്തം ഏറ്റവും കൂടുതൽ അനുഭവിക്കേണ്ടി വന്ന ന്യൂയോർക്ക് സംസ്ഥാനത്തെ പിന്നിലാക്കി കാലിർണിയ ബഹുദൂരം മുന്നിൽ. ആഗസ്റ്റ് 1 ശനിയാഴ്ച വൈകിട്ട് കാലിഫോർണിയ ഹെൽത്ത് ഡിപ്പാർട്ട്മെന്റ് പുറത്തുവിട്ട റിപ്പോർട്ടനുസരിച്ചു അര മില്യൻ കോവിഡ് 19 കേസ്സുകൾ സ്ഥിരീകരിക്കുന്ന അമേരിക്കയിലെ ആദ്യ സംസ്ഥാനമാണ് കാലിഫോർണിയ എന്ന് ചൂണ്ടികാണിക്കുന്നു. 509 162 കൊറോണെ കൊറോണ വൈറസ് കേസുകൾ ആണ് ഇതുവരെ ഇവിടെ നിന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതോടൊപ്പം ജൂലായ് 31 വെള്ളിയാഴ്ച കാലിഫോർണിയയിൽ ഒരു ദിവസം മരിക്കുന്നവരുടെ എണ്ണത്തിലും റിക്കാർഡിട്ടു. 214 കോവിസ് 19 മരണങ്ങളാണ് റിപ്പോർട്ട് ചെയ്യട്ടത്. 176 ആയിരുന്നു ഇതിനു മുമ്പുള്ള ഒരു ദിവസത്തെ ഏറ്റവും കൂടിയ മരണസംഖ്യ . ആഗസ്റ്റ് 1 – ന് 9032 കോവിഡ് 19 കേസുകളാണ് സംസ്ഥാനത്ത് സ്‌ഥിരീകരിക്കപ്പെട്ടത്.ആഗസ്റ്റ് 2 ഞായറാഴ്ച വൈകി കിട്ടിയ റിപ്പോർട്ടനുസരിച്ച്കാലിഫോർണിയയിൽ 9396 വിഡ് മരണവും 511636 കോവിഡ് പോസിറ്റീവ് കേസുകളും സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് മുതിർന്നവരിൽ 75 ശതമാനം 65 വയസ്സിനു മുകളിലുള്ളവരാണ്. വിവിധ നേഴ്സിംഗ് ഹോമുകളിൽ 4090 കോവിഡ് മരണങ്ങളും സംഭവിച്ചു.
ലെവൽ ഹെൽത്ത് തങ്ങളുടെ ചില ആരോഗ്യ ഇൻഷുറൻസ് പോളിസികളുടെ വില അടുത്ത ഫെബ്രുവരി മുതൽ വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.എല്ലാ പ്ലാനുകളിലുമുള്ള ശരാശരി…
ഡബ്ലിനിലെ ആദംസ്‌ടൗണിൽ ഏകദേശം 400 ചിലവ് കുറഞ്ഞ വാടക വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ)…
നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. 2021-ലെ നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള നിങ്ങളുടെ അവസാന…
ലിമെറിക്ക്, മോനാഗൻ, ടിപ്പററി കൗണ്ടികളിലെ വ്യത്യസ്ത റോഡപകടങ്ങളിൽ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും മരിച്ചു.കാസിൽബ്ലെയ്‌നിക്ക് സമീപമുള്ള അന്നലിറ്റനിലെ മുല്ലഗ്‌നിയിൽ രാവിലെ…
സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സാഹിതീയം പുസ്തക ചർച്ച 2025 ഡിസംബർ 21 ഞായറാഴ്ച്ച നടക്കും. ദമ്മാം…
2021 വർഷത്തെ നികുതി റീഫണ്ട് 2025 ഡിസംബർ 31 മുതൽ വരെ നിങ്ങൾക്ക് ക്ലെയിം ചെയ്യാം. റവന്യൂ ഈ വർഷത്തെയും…