America

വിജയ പ്രതീക്ഷയുമായി ചാക്കോ മാത്യു ഫസ്റ്റ് കോളനി കമ്മ്യൂണിറ്റി ഡയറക്ടർ ബോർഡിലേക്ക് മത്സരിക്കുന്നു



ഹൂസ്റ്റൺ: ടെക്സാസ് സംസ്ഥാനത്തെ ഏറ്റവും വലിയ ഹോം ഓണേഴ്‌സ് അസ്സോസിയേഷനായ ഹൂസ്റ്റണിലെ  ഫസ്റ്റ് കോളനി കമ്മ്യൂണിറ്റി  സർവീസ് അസ്സോസിയേഷൻ (FCCSA) ഡയറക്റ്റർ ബോർഡിലേക്ക്  സാമൂഹ്യ സാംസ്‌കാരിക സാമുദായിക മേഖലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച  ചാക്കോ മാത്യു (സണ്ണി)
മത്സരിക്കുന്നു.

ഏകദേശം 20000 ത്തിനടുത്ത് ഭവനങ്ങൾ, 800 ൽ പരം മൾട്ടി ഫാമിലി യൂണിറ്റുകൾ, 4314 ബിസിനസ് സംരഭങ്ങൾ എന്നിവ ഉൾപ്പെടുന്ന ടെക്സസിലെ പ്രധാന നഗരങ്ങളായ ഷുഗർ ലാൻഡിലെയും മിസ്സോറി സിറ്റിയിലും പ്രവർത്തിക്കുന്ന 80 ൽ പരം ഹോം ഓണെഴ്‌സ് ആസോസിയേഷനുകളുടെ തീരുമാഞങ്ങളും നയങ്ങളും പ്രവർത്തന പന്ഥാവും തീരുമാനിക്കുന്ന 7 പേരടങ്ങിയ ബോർഡ് ഓഫ് ഡയറക്ടർ സ്ഥാനത്തേക്ക് മത്സരിക്കുന്ന ആദ്യ മലയാളിയാണ്  ചാക്കോ മാത്യു.

30 വർഷത്തോളം ന്യൂയോർക്കിലെ ലോങ്ങ് ഐലൻദിൽ താമസിച്ചു പ്രവർത്തിക്കുകയും, ന്യൂയോർക്ക്  സിറ്റി ഗവർൺമെൻ്റിൻറെ ഹോക്‌സിംഗ് ഡിപ്പാർമെന്റിന്റെ സീനിയർ ഡയറക്ടറായി 22 വർഷത്തോളം പ്രവർത്തിച്ച ഈ  54 കാരൻ  ഹൂസ്റ്റണിലെ തുടർ ജീവിതം സാമൂഹ്യ പ്രവർത്തങ്ങൾക്കായി മാറ്റി വച്ചിരിക്കുന്നു.

തുടർച്ചയായി 2 ടെമുകളിലായി 6 വര്ഷം മാർത്തോമാ സഭയുടെ നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനത്തിന്റെ ട്രഷറായും ഒരു പതിറ്റാണ്ടോളം ന്യൂയോർക് ലോങ്ങ് ഐലൻഡ് മാർത്തോമാ ഇടവകയുടെ ചുമതലക്കാരനായും സ്തൃത്യർഹ സേവനം ചെയ്ത ചാക്കോ മാത്യു നേതൃത്വത്തോട് ചേർന്ന് നിന്ന് കൊണ്ട് നിരവധി കർമ്മ പദ്ധതികൾക്കു തുടക്കം കുറിക്കുകയും നടപ്പിലാക്കുകയും ചെയ്തു.

ന്യൂയോർക് ഇൻസ്റിറ്റ്യൂട് ഓഫ് ടെക്നോളജിയിൽ നിന്ന് എംടെക് ബിരുദവും സ്റ്റാന്ഫോര്ഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഹൗസിങ് കൗണ്സിലിംഗിലും അഡിക്ഷൻ കൗണ്സിലിംഗിലും ഡിപ്ലോമായും കരസ്ഥമാക്കിയിട്ടുണ്ട്.

സുതാര്യത, കർമ്മ കാര്യക്ഷമത, സാമ്പത്തിക അച്ചടക്കം എന്നിവ വ്യക്തി മുദ്രയാക്കിയിട്ടുള്ള ഇദ്ദേഹം  തികഞ്ഞ ജനാധിപത്യ വിശ്വാസിയും സാമൂഹ്യ പ്രവർത്തങ്ങളെ പറ്റി വ്യക്തമായ കാഴ്ചപ്പാടുമുണ്ട്.   

തപാൽ മുഖേന ഒക്ടോബര് 13 നകം എല്ലാ വീടുകളിലും  ബെല്ലോട് പേപ്പറുകൾ എത്തും. നൂറു കണക്കിന് ഇന്ത്യക്കാർ, പ്രത്യേകിച്ച് മലയാളി വോട്ടര്മാരുള്ള ഈ സ്ഥലത്തു വളരെ വലിയ വിജയ പ്രതീക്ഷനുള്ളതെന്നു ചാക്കോ മാത്യു പറഞ്ഞു. ബാലറ്റിൽ മൂന്നാമത്തെ  പേരാണ് ചാക്കോ മാത്യുവിന്റേത്. 

ചാക്കോ മാത്യുവുമായി 917 578 4679 ൽ ബന്ധപെടാവുന്നതാണ്.    

റിപ്പോർട്ട്: ജീമോൻ റാന്നി

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

ന്യൂയോർക്ക് സിറ്റി മാരത്തണിനിടെ കുഴഞ്ഞുവീണ 24കാരിയായ യുവതി മരിച്ചു

ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റി മാരത്തണിന്റെ ഫിനിഷിംഗ് ലൈനിന് രണ്ട് മൈൽ മാത്രം അകലെ വെച്ച് കുഴഞ്ഞുവീണ 24 കാരിയായ യുവതി…

40 mins ago

അമേരിക്കയിൽ അപൂർവ്വമായ ട്രിപ്പിൾ വധശിക്ഷ; മൂന്ന് സംസ്ഥാനങ്ങളിൽ ഈ ആഴ്ച നടപ്പിലാക്കും

വാഷിംഗ്ടൺ: അമേരിക്കയിൽ ഈ ആഴ്ച മൂന്ന് വ്യത്യസ്ത സംസ്ഥാനങ്ങളിലായി അപൂർവ്വമായ ട്രിപ്പിൾ വധശിക്ഷ നടപ്പിലാക്കാൻ ഒരുങ്ങുന്നു. നവംബർ 5-നാണ് ഈ…

56 mins ago

കിഴക്കൻ മലയോരത്തിന്റെ പശ്ചാത്തലത്തിൽ ആംഗ്ലോ ഇന്ത്യൻ കഥ; ‘സറാഫസ്’ ചിത്രീകരണം ആരംഭിച്ചു

ആശ ശരത്തും ഇർഷാദ് അലിയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം മുണ്ടക്കയത്ത് തുടങ്ങി; ഇംഗ്ലീഷ് ആക്ഷൻ ത്രില്ലർ പശ്ചാത്തലത്തിൽ അജ്മൽ ആർ…

8 hours ago

ടെക്സസിൽ ചരിത്രവിജയവുമായി ഡെമോക്രാറ്റുകൾ; ജെയിംസ് തലാരിക് സെനറ്റിലേക്ക്

വാഷിംഗ്ടൺ: പതിറ്റാണ്ടുകൾക്ക് ശേഷം ടെക്സസ് സെനറ്റ് സീറ്റിൽ ചരിത്രവിജയം നേടി ഡെമോക്രാറ്റിക് പാർട്ടി. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി കെൻ പാക്സ്റ്റണെ പരാജയപ്പെടുത്തി…

8 hours ago

ടെക്സസ് യു.എസ് സെനറ്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി ജെയിംസ് തലാരിക്കോയെ അഭിനന്ദിച്ച് റിപ്പബ്ലിക്കൻ സെനറ്റർ ജോൺ കോർണിൻ

ടെക്സസ് :ടെക്സസ് യു.എസ്. സെനറ്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി ജെയിംസ് തലാരിക്കോയെ അഭിനന്ദിച്ച് റിപ്പബ്ലിക്കൻ സെനറ്റർ ജോൺ…

10 hours ago

തോമസ് മത്തായി (കുഞ്ഞുമോൻ – 80 ) ഹൂസ്റ്റണിൽ നിര്യാതനായി; പൊതുദർശനവും സംസ്കാരവും നവംബർ 7ന്

ഹൂസ്റ്റൺ: റാന്നി കൊറ്റനാട് കണ്ടൻപേരൂർ കോട്ടയിൽ തോമസ് മത്തായി (കുഞ്ഞുമോൻ – 80) ഒക്ടോബർ 30-ന് ഹൂസ്റ്റണിൽ നിര്യാതനായി.പരേതരായ കോട്ടയിൽ…

10 hours ago