ഷിക്കാഗോ: ഷിക്കാഗോ പൊലീസ് ഡപ്യൂട്ടി ചീഫ് ഡിയോന്‍ ബോയ്ഡിനെ ചൊവ്വാഴ്ച രാവിലെ വെസ്റ്റ് സൈഡ് ഹൊമാന്‍ സ്ക്വയര്‍ ഫെസിലിറ്റിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഷിക്കാഗോ പോലീസ് സൂപ്രണ്ട് ഡേവിഡ് ബ്രൗണ്‍ ആണ് മരണ വിവരം വെളിപ്പെടുത്തിയത്. ബോയ്ഡ് സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജൂലൈ 15 നാണ ബോയ്ഡ് ഡെപ്യൂട്ടി ചീഫ് ഓഫ് ക്രിമിനല്‍ നെറ്റ്‌വര്‍ക്ക് ചുമതലയേറ്റത്. ഷിക്കാഗോ പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ സര്‍വീസിലിരിക്കെ ആത്മഹത്യ ചെയ്ത ഉയര്‍ന്ന റാങ്കിലുള്ള ആദ്യ ഓഫീസറാണ് ബോയ്ഡ്. സഹപ്രവര്‍ത്തകന്റെ മരണം ഞെട്ടലോടെയാണ് കേട്ടതെന്ന് ഷിക്കാഗോ പൊലീസ് ചീഫ് പറഞ്ഞു.
ഷിക്കാഗോ പൊലീസ് ചീഫായി ചുമതലയേറ്റപ്പോള്‍ തനിക്ക് ആവശ്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കിയത് ബോയ്ഡായിരുന്നു വെന്നു ഡേവിഡ് ബ്രൗണ്‍ പറഞ്ഞു. മുപ്പതു വര്‍ഷത്തെ സര്‍വീസുണ്ടായിരുന്ന ബോയ്ഡിന്റെ മരണത്തില്‍ ഷിക്കാഗോ മേയര്‍ ലോറി ലൈറ്റ് ഫുട്ട് അനുശോചനം അറിയിച്ചു. തന്നെ ഏല്പിച്ച ഉത്തരവാദിത്വം കൃത്യതയോടെ നിര്‍വഹിച്ചിരുന്ന വ്യക്തിയായിരുന്നു ബോയ്ഡ് എന്നും മേയര്‍ പറഞ്ഞു.
ഷിക്കാഗോ പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിന് വര്‍ഷങ്ങളായി തലവേദന സൃഷ്ടിക്കുന്നതാണ് ഓഫീസര്‍മാരുടെ ആത്മഹത്യ. 2017 ല്‍ യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ റിപ്പോര്‍ട്ടനുസരിച്ചു ഷിക്കാഗോയിലെ പൊലീസ് ഓഫീസര്‍മാരില്‍ ആത്മഹത്യ പ്രവണത ദേശീയ ശരാശരിയേക്കാള്‍ വളരെ ഉയര്‍ന്നതാണെന്ന് ചൂണ്ടികാണിച്ചിരുന്നു.
"Sounds of Harmony" event explores faith, culture and unity through music.. World Interfaith Harmony Week…
ഡൽഹി: ലോക്സഭയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ സംസാരിക്കാൻ അനുവദിക്കണമെന്ന് ലോക്സഭയിൽ ആവശ്യമുയർത്തി സിപിഎം നേതാവും എംപിയുമായ ജോൺ ബ്രിട്ടാസ്.…
അയർലണ്ടിൽ വീണ്ടും ശക്തമായ മഴയ്ക്കുള്ള കാലാവസ്ഥാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഐറിഷ് സർക്കാർ കൂടുതൽ വെള്ളപ്പൊക്ക ധനസഹായങ്ങൾ പ്രഖ്യാപിച്ചു. ശക്തമായ മഴയിൽ…
അടുത്ത 24 മണിക്കൂറിനുള്ളിൽ അയർലണ്ടിൽ കനത്ത മഴ പെയ്യാൻ സാധ്യതയുണ്ട് , വെള്ളപ്പൊക്ക സാധ്യത കണക്കിലെടുത്ത് രാജ്യത്തുടനീളം നിരവധി കാലാവസ്ഥാ…
ഡൽഹി: രാജ്യസഭയില്‍ ആദ്യ പ്രസംഗം നടത്തി എം.പി.കമല്‍ഹാസൻ. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയ ചർച്ചയിലാണ് പ്രസംഗം. തമിഴർക്കും സഹോദരന്‍…
സ്വപ്നജീവിതം പടുത്തുയർത്താൻ അയർലണ്ടിലേക്ക് എത്തിയ മലയാളി നേഴ്സ് സ്മിത കിഴക്കൂടൻ ജോർജിന്റെ ജീവിതത്തിലേക്ക് വില്ലനായി ക്യാൻസർ രോഗം എത്തിയതോടെ, പ്രതീക്ഷ…