ഷിക്കാഗോ: ഇല്ലിനോയിസിലെ ഇന്ത്യൻ സോഷ്യൽ വർക്കേഴ്സ് അസോസിയേഷൻ (ISWAI) ഏർപ്പെടുത്തിയ പ്രഥമ ‘സോഷ്യൽ ഇമ്പാക്ട് അവാർഡ്’ പ്രശസ്ത സാമൂഹിക പ്രവർത്തകൻ ജമാൽ കോളിന് സമ്മാനിച്ചു. ‘മൈ ബ്ലോക്ക് മൈ സിറ്റി’ എന്ന പ്രസ്ഥാനത്തിലൂടെ ഷിക്കാഗോയിലെ പിന്നോക്കം നിൽക്കുന്ന മേഖലകളിൽ യുവജന ശാക്തീകരണത്തിനായി അദ്ദേഹം നടത്തുന്ന പത്തു വർഷത്തിലേറെയായുള്ള പ്രവർത്തനങ്ങൾ പരിഗണിച്ചാണ് ഈ പുരസ്കാരം.
ദാരിദ്ര്യത്തിൽ നിന്നും അക്രമങ്ങളിൽ നിന്നും യുവാക്കളെ മോചിപ്പിക്കാൻ അദ്ദേഹം നടത്തിയ ഇടപെടലുകൾ ശ്രദ്ധേയമാണ്. 2024-ൽ പ്രസിഡന്റ് ജോ ബൈഡനിൽ നിന്ന് ‘ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്’ അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്.
അസോസിയേഷന്റെ വാർഷികാഘോഷത്തിൽ നടന്ന ചടങ്ങിൽ കൗൺസിൽ ജനറൽ ഓഫ് ഇന്ത്യ സോമനാഥ് ഘോഷ് അവാർഡ് സമ്മാനിച്ചു. പ്രവാസി ഇന്ത്യക്കാർ പൊതുസമൂഹവുമായി ചേർന്ന് പ്രവർത്തിക്കുന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഇത്തരം ഇടപെടലുകളെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
അസോസിയേഷൻ പ്രസിഡന്റ് ലിൻസൺ തോമസ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ജോസ് കോലഞ്ചേരി, ജാസ്മിൻ മാത്യു, ജോജോ ഒലിയപ്പുറത്ത് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വാർത്ത: പി പി ചെറിയാൻ
Follow Us on Instagram!
GNN24X7 IRELAND :
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Please join
https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
കൊച്ചി : നൂറോളം ബ്രിട്ടീഷ് ആരോഗ്യമേഖലയിലെ ഡോക്ടർമാരടക്കമുള്ള അതിഥികൾ പങ്കെടുത്ത, Dr. Jerome Linkwinstar ൻറെയും Dr.Jeniya Jerry യുടെയും…
വാഷിംഗ്ടൺ ഡി.സി: ടൈം മാഗസിൻ പുറത്തിറക്കിയ 2026-ലെ നിർബന്ധമായും വായിച്ചിരിക്കേണ്ട 100 പുസ്തകങ്ങളുടെ പട്ടികയിൽ ഇന്ത്യൻ വേരുകളുള്ള മൂന്ന് എഴുത്തുകാരുടെ…
യേശുക്രിസ്തുവിന്റെ ശരീരം പൊതിയാൻ ഉപയോഗിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന ടൂറിനിലെ തിരുക്കച്ചയും , മുഖം മറയ്ക്കാൻ ഉപയോഗിച്ചതെന്ന് കരുതപ്പെടുന്ന 'സുഡേറിയം ഓഫ് ഒവിയേഡോ' …
വാഷിംഗ്ടൺ: ലൈംഗികാതിക്രമം നടത്തിയതിന് വ്യക്തമായ തെളിവുകൾ കണ്ടെത്തിയതായി ഹൗസ് എത്തിക്സ് കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടതിന് പിന്നാലെ യുഎസ് ജനപ്രതിനിധി സഭാംഗം…
സിയാറ്റിൽ: സിയാറ്റിലിലെ ബല്ലാർഡിലുള്ള നാഷണൽ നോർഡിക് മ്യൂസിയത്തിലെ ജീവനക്കാർ തിങ്കളാഴ്ച മുതൽ അനിശ്ചിതകാല സമരം ആരംഭിച്ചു. മ്യൂസിയത്തിലെ എക്സിബിറ്റ് ഡിസൈനറും…
വാഷിംഗ്ടൺ ഡി സി :അമേരിക്കൻ സ്ഥിരതാമസക്കാർ (ഗ്രീൻ കാർഡ് ഉടമകൾ) വിദേശയാത്രകൾ നടത്തുമ്പോൾ പാലിക്കേണ്ട യാത്രാ സമയപരിധികളെയും രേഖകളെയും കുറിച്ചുള്ള…