കൊവിഡ്-19 രൂക്ഷമായി പടരുന്ന ന്യൂയോര്‍ക്കിന് സഹായവുമായി ചൈനീസ് സര്‍ക്കാര്‍. 1000 വെന്റിലേറ്ററുകളാണ് ചൈന ന്യൂയോര്‍ക്കിലേക്ക് കയറ്റി അയക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന പത്രസമ്മേളനത്തിലാണ് ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്ര്യൂ ക്യുമോ ഇക്കാര്യം വ്യക്തമാക്കിയത്. ഇത് വലിയ ഒരു കാര്യമാണെന്നാണ് ഗവര്‍ണര്‍ ചൈനയുടെ സഹായത്തെക്കുറിച്ച് പറഞ്ഞത്.
ചൈനീസ് കമ്പനിയായ ആലിബാബ മുഖേനയാണ് വെന്റിലേറ്ററുകള്‍ നല്‍കുന്നത്. ചൈനയുടെ സഹായവാഗ്ദാനത്തിന് ന്യൂയോര്‍ക്കിലെ ചൈനീസ് കൗണ്‍സില്‍ ജനറലിലും ആലിബാബ സ്ഥാപകരായ ജാക് മായ്ക്കും, ജോ സായ്ക്കും ഗവര്‍ണര്‍ നന്ദി പറഞ്ഞു.
ശനിയാഴ്ച ജോണ്‍ എഫ് കെന്നഡി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ചൈനയുടെ വെന്റിലേറ്ററുകള്‍ എത്തും. കൊവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്ന അമേരിക്കയില്‍ വെന്റിലേറ്ററുകള്‍ക്ക് ക്ഷാമം നേരിടുന്ന സാഹചര്യത്തിലാണ് ചൈനയുടെ സഹായം. വെന്റിലേറ്ററുകള്‍ ലഭ്യമല്ലാത്തതിന്റെ പേരില്‍ ന്യൂയോര്‍ക്ക് ഗവര്‍ണറും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും അസ്വാരസ്യം നിലനില്‍ക്കെയാണ് ചൈനയുടെ സഹായം.
കൊവിഡ് മരണം കൂടുന്ന സാഹചര്യത്തില്‍ ന്യയോര്‍ക്കിന് അടിയന്തര സഹായം അമേരിക്കന്‍ സര്‍ക്കാര്‍ നല്‍കണമെന്ന് ഗവര്‍ണര്‍ ആന്‍ഡ്രൂ ക്യുമൊ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ന്യൂയോര്‍ക്കിന് ആവശ്യത്തിന് സഹായം നല്‍കിയിട്ടുണ്ടെന്നും ഇനിയും വെന്റിലേറ്ററുകള്‍ ന്യൂയോര്‍ക്കിന് നല്‍കേണ്ടെന്നുമാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചത്.
തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…