വാഷിംഗ്‌ടൺ ഡി സി :നേതൃത്വത്തിലെ പോരായ്മകൾ, പ്രവർത്തന പരാജയങ്ങൾ, യുഎസ് കോസ്റ്റ് ഗാർഡിന്റെ തന്ത്രപരമായ ലക്ഷ്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാനുള്ള കഴിവില്ലായ്മ എന്നിവ കാരണം കോസ്റ്റ് ഗാർഡ് കമാൻഡന്റിനെ പുറത്താക്കി .ഫാഗനെ സേവനം “അവസാനിപ്പിച്ചു”. 2022 ജൂണിൽ 61 കാരിയായ അഡ്മിറൽ ലിൻഡ ലീ ഫാഗൻ (61) യുഎസ് കോസ്റ്റ് ഗാർഡിന്റെ കമാൻഡന്റ് സ്ഥാനം ഏറ്റെടുത്തത് . യുഎസ് സൈന്യത്തിന്റെ ഒരു ശാഖയുടെ തലവനായ ആദ്യ വനിതയായിരുന്നു അവർ.
അഡ്മിറൽ ഫാഗന്റെ സേവനം ഇനി യുഎസ് ഗവൺമെന്റിന് ആവശ്യമില്ലെന്ന് അവരെ അറിയിച്ചു. ഹോംലാൻഡ് സെക്യൂരിറ്റിയുടെ ആക്ടിംഗ് സെക്രട്ടറി ബെഞ്ചമിൻ ഹഫ്മാൻ ചൊവ്വാഴ്ച അറിയിച്ചു
ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (ഡിഎച്ച്എസ്) പുറത്തിറക്കിയ പ്രസ്താവനയിൽ, ഫാഗന്റെ നേതൃത്വപരമായ പോരായ്മകൾ, പ്രവർത്തന പരാജയങ്ങൾ, യുഎസ് കോസ്റ്റ് ഗാർഡിന്റെ തന്ത്രപരമായ ലക്ഷ്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാനുള്ള കഴിവില്ലായ്മ എന്നിവ കാരണം അവരെ പിരിച്ചുവിട്ടു.
“ദേശീയ അതിർത്തി സുരക്ഷയെ പിന്തുണയ്ക്കുന്നതിനായി കോസ്റ്റ് ഗാർഡ് ആസ്തികളുടെ ഫലപ്രദമല്ലാത്ത വിന്യസത്തിന്, പ്രത്യേകിച്ച് ഫെന്റനൈലും മറ്റ് നിയമവിരുദ്ധ വസ്തുക്കളും നിരോധിക്കുന്നതിൽ” ഫാഗനെ പ്രസ്താവന കുറ്റപ്പെടുത്തി. റിക്രൂട്ട്മെന്റിലെ ബുദ്ധിമുട്ടുകൾക്കും കപ്പലുകൾ, ഹെലികോപ്റ്ററുകൾ, മറ്റ് ഉപകരണങ്ങൾ എന്നിവ പോലുള്ള ആസ്തികൾ നേടുന്നതിലെ ബുദ്ധിമുട്ടുകൾക്കും അവർ കാരണക്കാരാണെന്ന് പരാമർശിക്കപ്പെട്ടു.
റിപ്പോർട്ട്: പി.പി.ചെറിയാൻ
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
The NorthWest 10K Charity Lunch Fundraiser, sponsored by GoMart Store and organised by the Autism…
ഫ്രൈഡേ ഫിലും ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിച്ച് മിഥുൻ…
ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു…
ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച് 20ന് വൈകുന്നേരം 5 മണിക്ക്…
ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…
ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…