Categories: America

കോറോണ വൈറസ്; യുഎസിലെ വാഹന പ്രദർശനമായ ന്യുയോർക്ക് ഓട്ടോ ഷോ റദ്ദാക്കി

ചൈനയിലെ വന്മതിൽ താണ്ടി ലോകമെമ്പാടും പടർന്നു പന്തലിക്കുന്ന കോറോണ വൈറസ് മഹാമാരി കാരണം യുഎസിലെ വാഹന പ്രദർശനമായ ന്യുയോർക്ക് ഓട്ടോ ഷോ റദ്ദാക്കുകയാണ്.  ഈ വിവരം സംഘാടകരായ  ഗ്രേറ്റർ ന്യുയോർക്ക് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷനാണ് അറിയിച്ചത്. 

ആദ്യം ഈ ഷോ ആഗസ്റ്റിലേക്ക് മാറ്റാനാണ് ആലോചിച്ചിരുന്നതെങ്കിലും മഹാമാരി അമേരിക്കയെ വിടാതെ പിന്തുടരുന്നതിനാൽ വാഹന പ്രദർശനവേദിയായ ജാവിറ്റസ് കൺവെൻഷൻ സെന്റർ താൽക്കാലികമായി ആശുപതിയാക്കേണ്ടിവന്ന സഹചര്യത്തിലാണ് ഇപ്പോൾ ഷോ റദ്ദാക്കിയത്.

ഏപ്രിൽ ആദ്യമാണ് സാധാരണയായി ഓട്ടോ ഷോ സംഘടിപ്പിക്കുന്നത്.  ഇപ്പോൾ ഷോ റദ്ദാക്കിയ സാഹചര്യത്തിൽ 2021  ഏപ്രിൽ 2 മുതൽ 11 വരെയാകും അടുത്ത ന്യുയോർക്ക് ഓട്ടോ ഷോയെന്ന് സംഘാടകർ അറിയിച്ചിട്ടുണ്ട്.  ന്യുയോർക്ക് ഓട്ടോ ഷോയ്ക്ക് 120 വർഷത്തെ പ്രൌഡ പാരമ്പര്യമാണ് ഉള്ളത്.

കൊറോണ മഹാമാരിയെ തുടർന്ന് പല വാഹന പ്രദർശങ്ങളും റദ്ദാക്കിയിരിക്കുകയാണ്.  അതേസമയം  2020 ലെ ബെയ്ജിംഗ് ഓട്ടോ ഷോ സെപ്തംബറിലേക്ക് മാറ്റിവച്ചിരിക്കുകയാണ്.  ടൊയോട്ട മോട്ടോർ കോർപറേഷനെ പോലുള്ള വൻകിട നിർമ്മാതാക്കൾ പതിവ് രീതിയിൽ നിന്നു  വ്യത്യസ്തമായി  ഡിജിറ്റൽ രീതിയിലാണ്  ഇപ്പോൾ പുത്തൻ മോഡലുകളുടെ അവതരണങ്ങൾ നടത്തുന്നത്. 
  

Newsdesk

Recent Posts

ഡബ്ലിനിൽ നിന്നുള്ള രണ്ട് Ryanair വിമാനങ്ങൾക്ക് ബോംബ് ഭീഷണി; യൂറോപ്പിലാകെ ആശങ്ക

യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിലായി വിമാനങ്ങൾക്ക് നേരെ തുടർച്ചയായ ബോംബ് ഭീഷണികൾ ഉയർന്നതിനെ തുടർന്ന് വിമാനത്താവളങ്ങളിൽ വ്യാപക സുരക്ഷാ പരിശോധന. ഡബ്ലിനിൽ…

3 hours ago

‘ചിരിപ്പിക്കാൻ വീണ്ടും സുരാജ് വെഞ്ഞാറമൂട്’ ജഗൻ ഷാജി കൈലാസ് ചിത്രംആരംഭിച്ചു

പൊട്ടിച്ചിരിപ്പിച്ചു കൊണ്ട് പ്രേഷകരുടെ മനം കവർന്ന സുരാജ് വെഞ്ഞാറമൂട് നല്ലൊരു ഇടവേളക്കുശേഷം വീണ്ടും മുഴുനീള നർമ്മ ചിത്രവുമായി എത്തുന്നു.ജഗൻ ഷാജി…

16 hours ago

അയർലണ്ടിലെ ഭവനപ്രതിസന്ധിക്ക് നേരിയ ആശ്വാസം! വീടുകളുടെ നിർമാണം വർധിക്കുന്നു, വിലക്കയറ്റം കുറയുന്നു

അയർലണ്ടിലെ രൂക്ഷമായ ഭവനപ്രതിസന്ധിക്ക് പരിഹാരം കാണുന്നതിൽ ചില പുരോഗതികൾ പ്രകടമാകുന്നുണ്ടെങ്കിലും പ്രതിസന്ധി അവസാനിക്കാൻ ഇനിയും വർഷങ്ങൾ വേണ്ടിവരുമെന്ന് വിലയിരുത്തൽ. പുതിയ…

18 hours ago

‘മായൻ’ മ്യൂസിക്ക്  റൈറ്റ്  വേൾഡ് വൈഡ്  കമ്പനിയായ യുണിവേഴ്സൽ മ്യൂസിക്ക് ഗ്രൂപ്പിന്

മാജിക്ക് മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ. രാജീവ് ഗോവിന്ദൻ നിർമ്മിച്ച് ജിതിൻ.കെ.ജോസ് സംവിധാനം ചെയ്യുന്ന മായൻ എന്ന ചിത്രത്തിന്റെ മ്യൂസിക്ക് റൈറ്റ്…

18 hours ago

‘സുന്ദര രാവണനേ….’ ‘അതിമനോഹരം’ ഫസ്റ്റ് വീഡിയോ എത്തി

ആഷിക്ക് ഉസ്മാൻ പ്രൊഡക്‌ഷൻസിൻ്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന അതിമനോഹരം എന്ന ചിത്രത്തിൻ്റെ ആദ്യ…

19 hours ago

വിമാനങ്ങൾ റദ്ദാക്കാനും, വ്യോമപാതകൾ അടക്കാനും സാധ്യത യുഎഇ, ഖത്തർ, കുവൈത്ത് യാത്രകൾക്ക് നിയന്ത്രണ മുന്നറിയിപ്പുമായി അയർലണ്ട്

ഗൾഫ് മേഖലയിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ), ഖത്തർ, കുവൈത്ത് എന്നീ രാജ്യങ്ങളിലേക്കുള്ള അനിവാര്യമല്ലാത്ത യാത്രകൾ…

19 hours ago