Categories: AmericaGlobal News

ഞാന്‍ ആരാണ്- വിശ്വരൂപം വെളിപ്പെടുത്തി പിന്‍വലിയുന്ന കോവിഡ് 19 (പി പി ചെറിയാന്‍)

ഇരുപത്തിഒന്നാം നൂറ്റാണ്ടില്‍ പതിനായിരങ്ങളുടെ ജീവന്‍ കവര്‍ന്നതാരാണ് ലക്ഷകണക്കിനാളുകളുടെ ജീവന്‍ കൈകുമ്പിളിലിട്ടു ഇപ്പോഴും അമ്മാനമാടുന്നതാരാണ് ലോകരാഷ്ട്രങ്ങളെ ഉദ്വെഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുന്നതാരാണ് ലൊകം മുഴുവന്‍ നിമിഷം കൊണ്ടു ചുട്ടു ഭസ്മമാക്കാന്‍ ശക്തിയുള്ള മാരകായുധങ്ങള്‍ കരുതിവച്ചിരിക്കുന്ന ലോക രാഷ്ട്രങ്ങള്‍ തങ്ങളുടെ സര്‍വ ബുദ്ധിയും സമ്പത്തും ഉപയോഗിച്ചു കണ്ടെത്തുവാന്‍ ശ്രമിച്ചിട്ടും ഇതുവരെ ഒരു തരുമ്പു പോലും കണ്ടെത്തുവാന്‍ കഴിയാത്തതാരെയാണ് മൂന്നോ നാലോ ഇഞ്ചു വലിപ്പമുള്ള മുഖവരണം ധരിച്ചു പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതാരെയാണ്‌വേണ്ടിവന്നാല്‍ ഒളിച്ചിരിക്കുന്ന സങ്കേതത്തില്‍ കയറി മനുഷ്യനെ കൂട്ടികൊണ്ടുവരാന്‍ കഴിയുമെന്നു പലവട്ടം തെളിയിച്ചതാരാണ് അവനാണ് ഞാന്‍ ! . എന്റെ പേരാണ് കൊറോണ വൈറസ്

ഇപ്പോള്‍ എവിടെയാണ് നിങ്ങളുടെ വിശ്വാസം എവിടെ യാണ് നിങ്ങളുടെ ആരാധന എവിടെയാണ് നിങ്ങളുടെ രോഗശാന്തിഎല്ലാം ഒരു വൈറസ് എന്നു നിങ്ങള്‍ പേര് വിളിക്കുന്ന ഞാന്‍ തല്‍കാലത്തെങ്കിലും ചുരുട്ടികെട്ടിയില്ലേ എന്തായിരുന്നു നിങ്ങളുടെ വിശ്വാസം കടുകുമണിയോളം വിശ്വാസം ഉണ്ടെങ്കില്‍ ഈ മലയോടു കടലിലേക്ക് നീങ്ങിപോകുവാന്‍ ആവ്യശ്യപെട്ടാല്‍ അത് നീങ്ങി പോകേണ്ടതല്ലേ എങ്ങനെയായിരുന്നു നിങ്ങളുടെ ആരാധനപരിസരബോധം മറന്നു “ആത്മാവിലും സത്യത്തിലും” നിങ്ങള്‍ ആരാധിച്ചിരുന്നുവല്ലോ ,രോഗശാന്തിക്കായി വീല്‍ ചെയറില്‍ വന്നവന്‍ ചെയറും ഉയര്‍ത്തി പിടിച്ചാണല്ലോ പുറത്തേക്കു പോയിരുന്നത് .എവിടെയാണവരിപ്പോള്‍

മണിയടി മുഴങ്ങുമ്പോള്‍ പള്ളിയില്‍ വരാത്തവരുടെ തലയില്‍ ഇടിത്തീ വീഴുമെന്നും വരാത്തവര്‍ കടക്കാരായി മാറുമെന്നും ഘോരംഘോരം പ്രസംഗിച്ചവര്‍ എവിടെപോയി ഞാന്‍ ശരിക്കൊന്നു കയറി മേഞ്ഞപ്പോള്‍ ഇരുന്നിരുന്ന സ്ഥാനങ്ങള്‍ ഉപേക്ഷിച്ചു ഇവരെല്ലാം വാലും ചുരുട്ടികെട്ടി കിട്ടാവുന്ന വേഗത്തില്‍ സ്ഥലം വിട്ടില്ലേ പള്ളിയില്‍ വന്നിരുന്നു മൊബൈലില്‍ കളിച്ചാല്‍ നീയൊക്കെ ഗുണം പിടിക്കുമോ എന്നു ചോദിച്ച പള്ളി പ്രമാണിമാരെവിടെയാണിപ്പോള്‍ അവരെ ഞാന്‍ വീട്ടിലിരുത്തി ഇരുപത്തിനാലുമണിക്കൂറും മൊബൈലിലും സോഷ്യല്‍ മീഡിയയിലും കളിപ്പിക്കുകയല്ലേയിപ്പോള്‍

ശദ്രക്കിനെയും മെശകിനെയും ,അബെദനഹൊവെയും തീയില്‍ നിന്നും ഒരു പോറല്‍ പോലും ഏല്‍പ്പിക്കാതെ സംരക്ഷിക്കാന്‍ കഴിയുന്ന ,ഡാനിയേലിന്റെ മുന്‍പില്‍ വിശന്നു വലയുന്ന സിംഹത്തിന്റെ വായ അടച്ച ,ഏലീയാവിന്റെ ബലിപീഠത്തില്‍ ആകാശത്തു നിന്നും തീയിറക്കി യാഗവസ്തുക്കള്‍ ദഹിപ്പിച്ച ദൈവം,നിനക്കെതിരെ കയറിവരുന്ന ഏതൊരു ശത്രുവിനെയും തകര്‍ക്കുവാന്‍ മതിയായവനെന്നു നിങ്ങളെ പഠിപ്പിച്ച ആത്മീയ ആചാര്യര്‍ ഞാനൊന്ന് കണ്ണുരുട്ടിയപ്പോള്‍ മാളങ്ങളില്‍ ഒളിച്ചില്ലേ

65 വയസിനു മുകളില്‍ പ്രായമുള്ളവര്‍ കുറെ കാലങ്ങളായി ദേവായയങ്ങളില്‍ വന്നിരുന്നു കാട്ടിക്കൂട്ടിയ പ്രവര്‍ത്തികള്‍,പറഞ്ഞു കൂട്ടിയ വങ്കത്തരങ്ങള്‍ ആവര്‍ത്തിക്കരുതെന്നും ഇനിയൊരക്ഷരം മിണ്ടിപ്പോകരുതെന്നും ഞാന്‍ പറഞ്ഞപ്പോള്‍ വായയും മൂടിക്കെട്ടി എന്നെ അനുസരിച്ചു മൗനം ആചരികുകയാണല്ലെയിപ്പോള്‍ ഇത്തരക്കാരുടെ വായ ഒന്നല്ല രണ്ടു മാസ്കുകള്‍ കൊണ്ടു ഞാന്‍ അടപ്പിച്ചില്ലേ പരസ്പരം കണ്ടാല്‍ പള്ളിക്കകത്താണെങ്കിലും പുറത്താണെങ്കിലും ജുദാസിനെപ്പോലെ വാരിപുണരാന്‍ കൊതിച്ചിരുന്നവരെ ആറടി അകലം മാറ്റിനിര്‍ത്തിയത് ഞാനല്ലേ ഷേക്ക് ഹാന്‍ഡും കയ്യസൂരിയും നല്‍കി കപട സ്‌നേഹം പ്രദര്ശിപ്പിച്ചിരുന്നവരുടെ കയ്യില്‍ ഞാനല്ലേ ഇനി പരസ്പരം തൊട്ടുകൂടാതവണ്ണം ഗ്ലൗസ് അണിയിപ്പിച്ചത്


കോടികള്‍ മുടക്കി പണിതുയര്‍ത്തിയ ദേവാലയങ്ങളെ ഞാനല്ലേ തത്കാലമെങ്കിലും നോക്കുകുത്തികളാക്കി മാറ്റിയിരിക്കുന്നതു ദൈവവചനം ഭയഭക്തിയോടെയും ,ശ്രദ്ധയോടും കേള്‍ക്കണം എന്നു പറഞ്ഞിരുന്നവരെ ലിവിങ് റൂമില്‍ ടീവിയിലൂടെയും സൂമിലൂടെയും വചനം അശ്രദ്ധമായി കേള്‍കുകായും അതെ സമയം വീട്ടിലെ മറ്റു പണികള്‍ ചെയ്യുന്നതിന് അവസരം ഒരുക്കിത്തന്നത് ഞാനല്ലേ ഇനിയുമെന്തിനാണ് പള്ളിയും പട്ടക്കാരനുമെന്നു വിശ്വാസികളെകൊണ്ടും മതനേതാക്കളെകൊണ്ടും പറയിപ്പിച്ചത് ഞാനല്ലേ

സംസ്കാരച്ചടങ്ങുകളില്‍ മുഖ സ്തുതി പറയുന്നവരെയും വീഡിയോയുടെ മുന്‍പില്‍ നിന്നും ദുഃഖഭാവം പ്രകടിപ്പിക്കുന്നവരെയും ഡ്രൈവ് ത്രുവിലൂടെ നിയന്ത്രിച്ചതും ഞാനല്ലേ നിങ്ങള്‍ എന്നെ ഇത്ര മാത്രം ബഹുമാനിക്കുന്നതോ ഭയക്കുന്നതോ എന്താണ് അടിസ്ഥാന കാരണം മരണഭയമാണോ അതൊ ജീവനിലുള്ള കൊതിയാണോ ,ജനിക്കുമ്പോള്‍ തന്നെ നിന്റെ മരണദിനവും ,ഏതു വിധം മരിക്കുമെന്നും തീരുമാനിച്ചതിനെ സംശയിക്കാന്‍ അവസരം ഒരുക്കിയത് ഞാനല്ലേ ജനിച്ചാല്‍ ഒരിക്കല്‍ മരിക്കും എന്നു വിശ്വസിക്കുന്നവര്‍ അത് എന്നിലൂടെ ആയിരിക്കുമെന്നാണ് തലവരയെങ്കില്‍ നിങ്ങള്‍ ഇതുവരെ പാലിച്ചു ,വിശ്വസിച്ചു വന്നതൊക്കെ എന്തിന് ഉപേക്ഷിക്കണം.

ഗവണ്മെന്റ് ആരാധിക്കരുതെന്നു ഉത്തരവിട്ടാല്‍ അതനുസരിക്കണം എന്നു ഉപദേശിക്കുന്നവര്‍ നഗ്‌ന നേത്രങ്ങള്‍ക്കുപോലും ദ്രശ്യമല്ലാത്ത എന്ന ഭയപ്പെടുന്നത് ജീവനിലുള്ള കൊതിയല്ലേ .എന്റെ ദൗത്യം നിറവേറ്റിക്കഴിയുമ്പോള്‍ മാളത്തിലൊളിച്ച നിങ്ങള്‍ പുറത്തുവന്നു എന്തു പറയാനാണ് ഉദ്ദേശിക്കുന്നത് ,എന്തെല്ലാം വീരവാദ മാണ് നിങ്ങള്‍ മുഴക്കാനിരിക്കുന്നതു മതി നിങ്ങളുടെ വിശ്വാസവും ആരാധനയും എങ്ങനെയാണെന്നും,

എന്തിനുവേണ്ടിയായിരുന്നുവെന്നും ഞാന്‍ വ്യക്തമായി മനസിലാക്കി കഴിഞ്ഞു

.ഒരുപക്ഷെ ഞാന്‍ പ്രത്യക്ഷപ്പെട്ടത് ഏതോ ഒരു രാജ്യത്തില്‍ നിന്നാണെന്നു നിങ്ങള്‍ കരുതിയേക്കാം .എങ്കില്‍ നിങ്ങള്‍ക്കു തെറ്റുപറ്റി .ഒരു രഹസ്യം ഞാന്‍ വെളിപെടുത്താം എന്നെ ഇങ്ങോട്ടു അയച്ചത് ഒരു പ്രത്യേക വ്യക്തിയാണ് .ആവ്യക്തിയില്‍ നിങ്ങള്‍ എത്രമാത്രം വിശ്വസിക്കുന്നു എന്നു പരിശോധിക്കുകയാണ് ലക്ഷ്യം .പക്ഷെ പരീക്ഷയില്‍ നിങ്ങള്‍ വിജയിച്ചില്ല എന്ന് എനിക്കു സാക്ഷ്യം പറയേണ്ടിവരും .അയച്ചവനിലേക്കു നോക്കുന്നതിനുപകരം ഭീരുക്കളെപോലെ നിങ്ങള്‍ ഓടിയൊളിക്കുകയാണ് ചെയ്തത് .ഇനിയെങ്കിലും എന്നെക്കുറിച്ചുള്ള ഭയമെല്ലാം മാറ്റിവെച്ചു ആത്മാര്‍ത്ഥതയോടെ ,പരസ്പരം സ്‌നേഹിച്ചും ,ആദരിച്ചും എന്നെ അയച്ചവങ്കലേക്കു കണ്ണുകളുയര്‍ത്തി മുന്‍പോട്ടു പോകുന്നതലേ ഉചിതം ഇപ്പോള്‍ ഞാന്‍ സാവകാശം പിന്‍വലിയുകയാണ് ,ഇനി മറ്റൊരു രൂപത്തിലും ഭാവത്തിലും എനിക്കു പുറത്തുവരുന്നതിനുള്ള സാഹചര്യവും ഉണ്ടാകരുതേ എന്ന അഭ്യര്ഥനയോടെ.

Cherian P.P.

Recent Posts

നാസ് ഇന്ത്യൻ കമ്മ്യൂണിറ്റി ഒരുക്കുന്ന ക്രിസ്മസ് ന്യൂ ഇയർ ആഘോഷം “Tharangam 2026”

NAAS ഇന്ത്യൻ കമ്മ്യൂണിറ്റി സംഘടിപ്പിക്കുന്ന ക്രിസ്മസ് ന്യൂ ഇയർ ആഘോഷം "Tharangam 2026" ജനുവരി 10ന്. Curagh ഹാളിൽ നടക്കുന്ന…

4 hours ago

ജോയ്‌സ് തോമസിന്റെ കുടുംബത്തിനായി ധനസമാഹരണം

കോർക്കിൽ വെള്ളിയാഴ്ച്ച ഉണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട മലയാളി ജോയ്‌സ് തോമസിന്റെ കുടുംബത്തിന് പിന്തുണയേകാൻ സുമനസ്സുകളുടെ സഹായം തേടുന്നു. Ballincurig നഴ്‌സിംഗ്…

1 day ago

കോർക്ക് മലയാളി വാഹനാപകടത്തിൽ മരിച്ചു

കോർക്കിൽ വെള്ളിയാഴ്ച്ച ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. Ballincurig നഴ്‌സിംഗ് ഹോം ജീവനക്കാരൻ ജോയ്‌സ് തോമസാണ് മരിച്ചത്. 34…

2 days ago

സഞ്ജു സാംസൺ T20 ലോകകപ്പ് ടീമിൽ

മുംബൈ: അടുത്ത വർഷം ഫെബ്രുവരിയിൽ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യപിച്ചു. സൂര്യകുമാർ…

2 days ago

രാജൻ ദേവസ്യ അയർലണ്ടിലെ പീസ് കമ്മീഷണർ

സാമൂഹ്യ പ്രവർത്തകനും, എഴുത്തുകാരനുമായ രാജൻ ദേവസ്യക്ക് അയർലണ്ടിലെ പീസ് കമ്മീഷണർ സ്ഥാനം നൽകിക്കൊണ്ട് മന്ത്രി നയിൽ കോളിൻസ് ഉത്തരവിറക്കി. കൗണ്ടി…

2 days ago

നടൻ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. 69 വയസ്സായിരുന്നു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. ഇരുന്നൂറോളം സിനിമകളിൽ വേഷമിട്ടിട്ടുണ്ട്.…

2 days ago