ന്യൂയോർക്ക്: വൈറ്റ്ഹൗസിലെ കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നു. ഇവാങ്ക ട്രംപിന്റെ സഹായിക്കും വൈറസ് ബാധ സ്ഥിരീകരിച്ചു എന്നതാണ് അവസാനം ലഭിക്കുന്ന റിപ്പോർട്ട്.
രോഗം സ്ഥിരീകരിച്ച സഹായി രണ്ടു മാസമായി ടെലിവർക്കിങ്ങിലാണെന്നും ഇവാങ്കയുമായി അടുത്ത് ഇടപഴകിയിട്ടില്ലെന്നുമാണ് വൈറ്റ്ഹൗസ് വ്യക്തമാക്കിയത്. ഇവാങ്കയുടേയും ഭർത്താവിന്റേയും കോവിഡ് പരിശോധന ഫലം നെഗറ്റീവായിരുന്നു.
കഴിഞ്ഞ ദിവസം വൈസ് പ്രസിഡന്റ് മൈക്ക് പെൻസിന്റെ പ്രസ് സെക്രട്ടറി കാറ്റി മില്ലറിന് രോഗം സ്ഥിരീകരിച്ചിരുന്നു.
ഡൊണാൾഡ‍് ട്രംപുമായി അടുത്തിടപഴകിയിട്ടില്ലെങ്കിലും മൈക്ക് പെൻസുമായി നിരന്തരം ഇടപഴകിയിരുന്ന ഉദ്യോഗസ്ഥയാണ് കാറ്റി മില്ലർ.
ഇതുവരെ വൈറ്റ്ഹൗസിലെ മൂന്ന് ഉദ്യോഗസ്ഥർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ട്രംപിന്റെ പേഴ്സണൽ സ്റ്റാഫിലുണ്ടായിരുന്ന ഉദ്യോഗസ്ഥനാണ് ആദ്യമായി കോവിഡ് പോസിറ്റീവ് കണ്ടെത്തിയത്.മില്ലറിന് പോസിറ്റീവായതോടെ വൈറ്റ്ഹൗസിലെ കോവിഡ് പരിശോധന കൂടുതൽ ഊർജിതമാക്കി. കൂടാതെ വൈറ്റ്ഹൗസിനുള്ളിൽ മാസ്ക് നിർബന്ധമാക്കുകയും ചെയ്തിരിക്കുകയാണ്.
അയർലണ്ടിൽ ഡ്രൈവർ തിയറി ടെസ്റ്റ് (BW) എഴുതാനായി ഇനി മുതൽ മലയാളം വോയ്‌സ് ഓവറും തെരഞ്ഞെടുക്കാം. .കാറുകൾ, ട്രാക്ടറുകൾ, വർക്ക്…
NAAS ഇന്ത്യൻ കമ്മ്യൂണിറ്റി സംഘടിപ്പിക്കുന്ന ക്രിസ്മസ് ന്യൂ ഇയർ ആഘോഷം "Tharangam 2026" ജനുവരി 10ന്. Curagh ഹാളിൽ നടക്കുന്ന…
കോർക്കിൽ വെള്ളിയാഴ്ച്ച ഉണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട മലയാളി ജോയ്‌സ് തോമസിന്റെ കുടുംബത്തിന് പിന്തുണയേകാൻ സുമനസ്സുകളുടെ സഹായം തേടുന്നു. Ballincurig നഴ്‌സിംഗ്…
കോർക്കിൽ വെള്ളിയാഴ്ച്ച ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. Ballincurig നഴ്‌സിംഗ് ഹോം ജീവനക്കാരൻ ജോയ്‌സ് തോമസാണ് മരിച്ചത്. 34…
മുംബൈ: അടുത്ത വർഷം ഫെബ്രുവരിയിൽ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യപിച്ചു. സൂര്യകുമാർ…
സാമൂഹ്യ പ്രവർത്തകനും, എഴുത്തുകാരനുമായ രാജൻ ദേവസ്യക്ക് അയർലണ്ടിലെ പീസ് കമ്മീഷണർ സ്ഥാനം നൽകിക്കൊണ്ട് മന്ത്രി നയിൽ കോളിൻസ് ഉത്തരവിറക്കി. കൗണ്ടി…