Categories: Gulf

പ്രകടമായ ലക്ഷണങ്ങളില്ലാത്ത കൊവിഡ് രോ​ഗികൾക്ക് വീട്ടിൽ തന്നെ ഐസൊലേഷനിൽ തുടരാമെന്ന് സർക്കുലർ പുറത്തിറക്കി ദുബായ് ആരോ​ഗ്യ വകുപ്പ്

ദുബായി: ചെറു രോ​ഗ ലക്ഷണങ്ങളുള്ളതും പ്രകടമായ ലക്ഷണങ്ങളില്ലാത്തതുമായ കൊവിഡ് രോ​ഗികൾക്ക് വീട്ടിൽ തന്നെ ഐസൊലേഷനിൽ തുടരാമെന്ന് സർക്കുലർ പുറത്തിറക്കി ദുബായ് ആരോ​ഗ്യ വകുപ്പ്. നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയുമായി ചേർന്നാണ് ദുബായ് ഹെൽത്ത് അതോറിറ്റി സർക്കുലർ പുറത്തിറക്കിയത്. സെന്റർ ഫോർ ഡിസീസ് കൺട്രോളിന്റെ നിർദേശ പ്രകാരമുള്ളതാണ് സർക്കുലർ.

കൊവിഡ് രോ​ഗികളെ ഡിസ്ചാർജ് ചെയ്യുന്നത്, അഡ്മിറ്റ് ചെയ്യുന്നത് തുടങ്ങിയ വിഷയങ്ങൾ പ്രതിപാദിക്കുന്ന സർക്കുലറിൽ ചെറു ലക്ഷണങ്ങളുള്ള രോ​ഗികൾക്ക് വീട്ടിൽ ഐസൊലേഷനിൽ കഴിയാമെന്നും പറയുന്നുണ്ട്.

ചുമ, തൊണ്ട വേദന, തലവേദന, പേശി വേദന, ക്ഷീണം തുടങ്ങിയവ ചെറിയ രോ​ഗലക്ഷണങ്ങളുടെ പട്ടികയിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

ആശുപത്രികൾക്ക് താങ്ങാൻ സാധിക്കുന്നതിലും കൂടുതൽ രോ​ഗികൾ എത്തുന്നത് കൊണ്ട് തന്നെ ലോകരോ​ഗ്യ സംഘടന ഉൾപ്പെടെ മാർ​ഗനിർദേശങ്ങൾ പുതുക്കുകയാണെന്ന് ദുബായ് കൊവിഡ് ടാസ്ക് ഫോഴ്സിലെ ഡോക്ടറായ ആദിൽ മുഹമ്മദ് യാസിൻ അൽ സിസി പറഞ്ഞു.

പുതുക്കിയ ​നിർദേശം പ്രകാരം കൊവിഡ് രോ​ഗികളെ അഞ്ചായാണ് തരം തിരിച്ചിരിക്കുന്നത്. പ്രകടമായ രാേ​ഗ ലക്ഷണം ഇല്ലാത്തവർ, ചെറു രോ​ഗ ലക്ഷണമുള്ളവർ, മോഡറേറ്റ്, സിവിയർ, ക്രിട്ടിക്കൽ എന്നിങ്ങനെയാണ് ഈ വേർതിരിവ്.

ഒന്നാമത്തെയും രണ്ടാമത്തെയും വിഭാ​ഗത്തിൽപ്പെടുന്ന രോ​ഗികൾക്ക് തങ്ങളുടെ ഇഷ്ടപ്രകാരം വീടുകളിൽ ഐസൊലേഷനിൽ ഇരിക്കുകയോ അതോ ആശുപത്രികളോട് സമീപമുള്ള ഹോട്ടലുകളിലെ ക്വാറന്റൈൻ റൂമിൽ താമസിക്കുകയോ ചെയ്യാം. എല്ലാ പ്രധാന ഹോസ്പിറ്റലുകളും തങ്ങളുടെ ബിൽഡിങ്ങിനോട് ചേർന്നുള്ള ഹോട്ടലുകളിൽ ക്വാറന്റൈൻ സൗകര്യവും ഒരുക്കിയിട്ടുണ്ട്.

Newsdesk

Recent Posts

ട്രംപിന്റെ അയർലണ്ട് സന്ദർശനത്തിന് തുടക്കം; യൂണിഫൈഡ് അയർലണ്ടിനെ പിന്തുണച്ച് ട്രംപ്

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…

12 mins ago

ട്രംപിന്റെ സന്ദർശനം: നാളെ ഡബ്ലിനിൽ കർശന നിയന്ത്രണങ്ങൾ; യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…

22 hours ago

ഒക്ടോബർ 12 മുതൽ Energia ഗ്യാസ്–വൈദ്യുതി നിരക്കുകൾ ഉയർത്തും

Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…

23 hours ago

എം.പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു

ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…

1 day ago

രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പ്രതിമുഖങ്ങൾ

പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…

2 days ago

മാസങ്ങൾ നീണ്ടുനിന്ന നീനാ കൈരളിയുടെ ഓണാഘോഷങ്ങൾ ആവേശോജ്ജ്വലമായി സമാപിച്ചു

നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…

2 days ago