America

ഡാളസ് സെന്റ് പോൾസ് മാർത്തോമാ ചർച്ച് ലോക സൺഡേ സ്കൂൾ ദിനമാചരിച്ചു -പി പി ചെറിയാൻ

മസ്‌കീറ്റ്(ഡാളസ്): മലങ്കര മാർത്തോമാ സുറിയാനി സഭ  ആഗോള വ്യാപകമായി വേൾഡ് സൺ‌ഡേ സ്കൂൾ ദിനമായ ആചരിക്കുന്നതിന്റെ ഭാഗമായി നോർത്ത് അമേരിക്ക കാനഡ ഭദ്രാസനത്തിലെ ഡാളസ് സെന്റ് പോൾസ് മാർത്തോമാ ചർച്ചിലും നവംബര് 5 ഞായറാഴ്ച ലോക സൺഡേ സ്കൂൾ ദിനമാഘോഷിച്ചു.

ഞായറാഴ്ച രാവിലെ പത്തുമണിയോടെ സൺ‌ഡേ സ്‌കൂൾ വിദ്യാർത്ഥികൾ ഇടവക വികാരി റവ ഷൈജു  സി ജോയ് അച്ചൻ , സൺഡേസ്കൂൾ സൂപ്രണ്ട് തോമസ് ഈശോ , സൺ‌ഡേ സ്‌കൂൾ അധ്യാപകർ എന്നിവരുടെ നേത്വത്വത്തിൽ പള്ളി പരിസരത്തു നിന്നും പതാകകൾ കൈകളിലേന്തി, ഘോഷയാത്രയായി ദേവാലയത്തിനകത്തേക്കു പ്രവേശിച്ചു. പ്രത്യേകം തയാറാക്കിയ ലോക സൺഡേ സ്കൂൾ ദിന ആരാധനയോടെ ശുശ്രുഷകൾ ആരംഭിച്ചു. തുടർന്ന് നടന്ന വിശുദ്ധ കുർബാനക്ക് റവ ഷൈജു  സി ജോയ് മുഖ്യ കാര്മീകത്വം വഹിച്ചു. ജോതം പി സൈമൺ, ബേസിലാൽ ജോർജ് എന്നിവർ സഹ കാര്മീകരായിരുന്നു. ബെനീറ്റ ബൈജു, മിലൻ മനോജ് എന്നിവർ നിശ്ചയിക്കപ്പെട്ട പാഠഭാഗങ്ങൾ വായിച്ചു.

വിശുദ്ധ കുർബാന മദ്ധ്യയുള്ള ധ്യാന പ്രസംഗം ജൊവാൻ പി സൈമൺ നിർവഹിച്ചു.

 ഇംഗ്ലീഷ് പ്രസാധകനായ റോബർട്ട് റൈക്സ് (1735- 1811) 1780-ൽ ഇംഗ്ലണ്ടിലെ ഗ്ലൗസെസ്റ്റർ നഗരത്തിൽ ആദ്യത്തെ സൺഡേ സ്കൂൾ ആരംഭിച്ചത്. ആദ്യകാലങ്ങളിൽ വായനയും കണക്കും ബൈബിളും സൺഡേ സ്കൂളിൽ പഠിപ്പിച്ചിരുന്നു. 1809-ൽ എറണാകുളത്തിനടുത്തുള്ള കണ്ടനാട് പള്ളിയിൽ ചേർന്ന മലങ്കര സഭകളുടെ സഭാ പ്രതിനിധികളുടെ യോഗം കുട്ടികളെ മതം, പ്രാർത്ഥനകൾ, കൂദാശകൾ എന്നിവയെക്കുറിച്ച് പഠിപ്പിക്കാൻ സൗകര്യമൊരുക്കാൻ തീരുമാനിച്ചു. ഇന്ത്യ സൺഡേ സ്കൂൾ യൂണിയൻ 1876-ൽ സ്ഥാപിതമായി. 1905 ഫെബ്രുവരി 25-ന് മാരാമൺ കൺവെൻഷനിലാണ് മാർത്തോമ്മാ സൺഡേ സ്കൂൾ സമാജം സ്ഥാപിതമായത്. നവംബർ മാസത്തിലെ ആദ്യ ഞായറാഴ്ച ലോക സൺഡേ സ്കൂൾ ദിനമായി ലോകമെമ്പാടും ആ ഘോഷിക്കുന്നതെന്നും ആമുഖമായി ജൊവാൻ സൂചിപ്പിച്ചു.തുടർന്ന്‌ യോഹന്നാൻ ആറാം അദ്ധ്യായം ഒന്ന് മുതൽ പതിനാലു വരെയുള്ള ആധാരമാക്കി  ധ്യാന പ്രസംഗം നടത്തി. സൺഡേസ്കൂൾ  വിദ്യാർത്ഥികൾ തിരുവചനം ക്രമായി വായിക്കണമെന്നും അതിനനുസരിച്ചു ജീവിതം ക്രമീകരിക്കണമെന്നും ജൊവാൻ പറഞ്ഞു

ഭദ്രാസനാടിസ്ഥാനത്തിൽ നടത്തിയ സൺഡേ സ്കൂൾ പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം റവ ഷൈജു  സി ജോയ് നിർവഹിച്ചു.സെക്രട്ടറി തോമസ് മാത്യു നന്ദി പറഞ്ഞു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

ഡബ്ലിനിൽ വിസ്മയം തീർക്കാൻ മെന്റലിസ്റ്റ് അനന്തുവിന്റെ ‘സീക്രട്ട് ലെറ്റർ’

ഡബ്ലിൻ: മലയാളികളുടെ പ്രിയപ്പെട്ട മെന്റലിസ്റ്റ് അനന്തുവിന്റെ ഏറെ ശ്രദ്ധേയമായ മെന്റലിസം ഷോ ‘സീക്രട്ട് ലെറ്റർ’ സെപ്റ്റംബർ 27-ന് ഡബ്ലിനിൽ അരങ്ങേറുന്നു.…

22 mins ago

ക്രാന്തിയുടെ ഓണാഘോഷം ഇന്ന് ഡബ്ലിനിൽ

അയർലണ്ട്: ക്രാന്തി അയർലണ്ട് നോർത്ത്, സൗത്ത് യൂണിറ്റുകളുടെ നേതൃത്വത്തിലാണ് ഇന്ന് ‘ക്രാന്തി ഓണം 2026’ സംഘടിപ്പിക്കുന്നത്. ഓണത്തിന്റെ ഒരുമയും സൗഹൃദവും…

8 hours ago

അയർലണ്ടിൽ ഇനി ഫാർമസികളിലും ബവൽ കാൻസർ പരിശോധന

ഒക്ടോബർ മുതൽ 1,500-ലേറെ ഫാർമസികളിൽ BowelScreen സേവനം; 57 മുതൽ 71 വയസ്സ് വരെ സൗജന്യ പരിശോധന അയർലണ്ടിൽ ബവൽ…

22 hours ago

ഐറിഷ് ആശുപത്രികളിലെ നോൺ-EU ഡോക്ടർമാരുടെ നിയമനത്തിൽ വീഴ്ച; ഇംഗ്ലീഷ് പ്രാവീണ്യവും പോലീസ് ക്ലിയറൻസും പരിശോധിച്ചില്ല

അയർലണ്ടിലെ ആശുപത്രികളിൽ യൂറോപ്യൻ യൂണിയന് (EU) പുറത്തുനിന്നുള്ള ഡോക്ടർമാരെ നിയമിക്കുമ്പോൾ നിർബന്ധമായ ചില പരിശോധനകൾ കൃത്യമായി പൂർത്തിയാക്കുകയോ രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന്…

24 hours ago

അയർലൻഡ് മലയാളി ജിറ്റോ ആന്റണി നിര്യാതനായി

വാട്ടർഫോർഡ്: അയർലൻഡിലെ  വാട്ടർഫോർഡിൽ മലയാളി യുവാവ് ജിറ്റോ ആന്റണി (41) നിര്യാതനായി. പ്രിയ സുഹൃത്തിന് അപ്രതീക്ഷിത വിയോഗത്തിൽ മലയാളി സമൂഹം…

1 day ago

ശ്രദ്ധേയമായി മൈഗ്രന്റ് നഴ്സസ് അയർലണ്ട് രണ്ടാം ദേശീയ സമ്മേളനം; അയർലണ്ടിന്റെ ആരോഗ്യമന്ത്രിയും ഇന്ത്യൻ അംബാസഡറും റോയൽ കോളേജ് ഓഫ് നഴ്സിംഗ്  പ്രസിഡണ്ടും മുഖ്യ അതിഥികളായി

മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ രണ്ടാമത്തെ ദേശീയ സമ്മേളനം ഐറിഷ് നഴ്സസ് ആൻഡ് മിഡ്‌വൈവ്സ് ഓർഗനൈസേഷന്റെ ഡബ്ലിനിലെ ഹെഡ് ക്വാർട്ടേഴ്സിൽ വച്ച്…

1 day ago