America

28 വർഷം ജയിലിലടച്ച ഡേവിഡ് റൈറ്റിനെ കുറ്റവിമുക്തനാക്കി -പി പി ചെറിയാൻ

ചിക്കാഗോ :1994-ലെ ഇരട്ടക്കൊലപാതകത്തിൽ നിർബന്ധിത ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞിരുന്ന  ചിക്കാഗോയിൽ നിന്നുള്ള  ഡേവിഡ് റൈറ്റിനെതിരെയുള്ള കുറ്റങ്ങൾ ഒഴിവാക്കി വിട്ടയക്കാൻ ബുധനാഴ്ച  ജഡ്ജി ഉത്തരവിട്ടു. 17 വയസ്സുള്ളപ്പോൾ ജയിലിൽ പോകുകയും ജീവിതത്തിന്റെ പകുതിയിലേറെയും ഇരുമ്പഴുക്കൾക്കുള്ളിൽ ചെലവഴിക്കുകയും ചെയ്ത റൈറ്റിന്  ഒടുവിൽ കാത്തിരുന്ന വിമോചനം ലഭിച്ചു.

ഇരുപത്തിയൊമ്പത് വർഷങ്ങൾക്ക് മുന്പ് ഗൽവുഡ് പരിസരത്ത് രണ്ട് യുവാക്കൾ കൊല്ലപ്പെട്ട  കേസിൽ  17 വയസ്സുകാരനെ മാസങ്ങൾക്കു  ശേഷമാണ് ചിക്കാഗോ പോലീസ് പിടികൂടുന്നത്.ആ 17 വയസ്സുകാരന് ഇപ്പോൾ  46 വയസ്സായി . 28 വർഷത്തെ തടവിന് ശേഷം, കുക്ക് കൗണ്ടി സ്റ്റേറ്റ് അറ്റോർണി ഓഫീസ്  കുറ്റങ്ങൾ പിൻവലിക്കുകയായിരുന്നു

റൈറ്റിന്റെ അറസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥർ കൗമാരക്കാരനെ കുറ്റസമ്മതം നടത്താൻ നിർബന്ധിച്ചുവെന്നാരോപിച്ചാണ് കുറ്റാരോപണങ്ങൾ ഒഴിവാക്കപ്പെട്ടത് .ഷിക്കാഗോ പോലീസ് ഉദ്യോഗസ്ഥർ തന്നെ ഇരട്ടക്കൊലപാതകത്തിന് കുടുക്കിയെന്നാണ് ഡേവിഡ് റൈറ്റ് പറയുന്നത്

“17 വയസ്സുള്ള കുട്ടിയെ  പോലീസ് സ്റ്റേഷനിൽ കൊണ്ടുവന്ന് 14 മണിക്കൂർ ചോദ്യം ചെയ്യുക,. “ദിവസാവസാനം, അവനെക്കൊണ്ട്  കുറ്റസമ്മതത്തിൽ ഒപ്പിടുവിപ്പിക്കുകയും ക്രിമിനൽ പ്രോസിക്യൂട്ട് ചെയ്യപ്പെടുകയും ഒരു ജുവനൈൽ എന്ന നിലയിൽ നിർബന്ധിത ജീവപര്യന്തം ശിക്ഷിക്കുകയും  ചെയ്തതായി ” റൈറ്റിന്റെ അഭിഭാഷകൻ ഡേവിഡ് ബി. ഓവൻസ്  പറഞ്ഞു

സുഹൃത്തുക്കളായ ടൈറോൺ റോക്കറ്റിനെയും റോബർട്ട് സ്മിത്തിനെയും കൊലപ്പെടുത്തിയതിന് 1994 ഓഗസ്റ്റിലാണ് ഡേവിഡ് റൈറ്റ് ആദ്യമായി അറസ്റ്റിലാകുന്നത്. ശിക്ഷാവിധിക്ക് ശേഷവും നിരപരാധിയാണെന്ന് വാദിച്ചു സമർപ്പിച്ച  അപേക്ഷയിൽ, കൊലപാതകങ്ങളുമായി ബന്ധിപ്പിക്കുന്ന ശാരീരിക തെളിവുകളൊ,അല്ലെങ്കിൽ ഒരു ദൃക്‌സാക്ഷിയും   കുറ്റവാളിയാണെന്ന് തിരിച്ചറിഞ്ഞിട്ടില്ലായെന്നു റൈറ്റ് വാദിച്ചിരുന്നു .

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/JhxiciOJCEF28fswCzOCIB

Sub Editor

Recent Posts

യുദ്ധം അവസാനിച്ചോ? അമേരിക്കയുടെ പ്രതികരണം കാത്ത് ലോകം

ദുബായ്: യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ മുന്നോട്ട് വെച്ച നിർദേശങ്ങളിൽ അമേരിക്കയുടെ പ്രതികരണം കാത്ത് ലോകം. എല്ലാ നിർദേശങ്ങളും അമേരിക്കയെ മധ്യസ്ഥർ…

10 hours ago

അയർലണ്ട്–ബ്രിട്ടൻ ഫെറി യാത്രയ്ക്ക് ഇനി പാസ്‌പോർട്ട് നിർബന്ധം

ഡ്രൈവിങ് ലൈസൻസും മറ്റ് ഫോട്ടോ ഐഡികളും ഇനി സ്വീകരിക്കില്ല അയർലണ്ടും ബ്രിട്ടനും തമ്മിലുള്ള ഫെറി യാത്രയിൽ പുതിയ തിരിച്ചറിയൽ രേഖാ…

11 hours ago

ഭവനക്ഷാമം രൂക്ഷം; വാകന്റ് പ്രോപ്പർട്ടി സ്കീം പരിഷ്കരിക്കാൻ സർക്കാർ

അയർലണ്ടിലെ ഭവനലഭ്യത പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി ഒഴിഞ്ഞുകിടക്കുന്നതും അറ്റകുറ്റപ്പണികൾ ആവശ്യമായതുമായ വീടുകൾ വീണ്ടും ഉപയോഗത്തിലേക്ക് കൊണ്ടുവരാൻ നിലവിലെ പദ്ധതി വിപുലീകരിക്കാൻ…

12 hours ago

Udit Narayan Invites Music Lovers to His First-Ever Live Concert in Ireland

Dublin: Legendary Indian playback singer Udit Narayan is set to perform in Ireland for the…

14 hours ago

ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ബ്യൂമോണ്ടിൽ സ്വീകരണം

ഡബ്ലിൻ: അയർലണ്ടിലെത്തിയ ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ഡബ്ലിനിലെ ബ്യൂമോണ്ടിൽ സെപ്റ്റംബർ 29 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് സ്വീകരണം നൽകുന്നു.ഈ…

1 day ago

ഡബ്ലിനിൽ വീടുകളുടെ വിലവർധന മന്ദഗതിയിൽ; വാങ്ങുന്നവരുടെ ആവശ്യം കുറയുന്നതായി റിപ്പോർട്ട്

അയർലണ്ടിലെ ഭവനവിപണിയിൽ വിലവർധനയുടെ വേഗം കുറഞ്ഞുവരുന്നതായി ഏറ്റവും പുതിയ Daft Sales Report. സെപ്റ്റംബർ വരെയുള്ള ഒരു വർഷത്തിനിടെ രാജ്യത്താകമാനം…

1 day ago