ഡെകാൽബ് കൗണ്ടി(ഇല്ലിനോയ്) : പെറി റോഡിന് തെക്ക് റൂട്ട് 23-ൽ വ്യാഴാഴ്ച രാത്രിയുണ്ടായ അപകടത്തെ തുടർന്ന് ഡെകാൽബ് കൗണ്ടി ഷെരീഫിൻ്റെ ഡെപ്യൂട്ടി മരിച്ചു.
പ്രാഥമിക അന്വേഷണത്തെത്തുടർന്ന്, ക്രിസ്റ്റീന മുസിൽ (35) എന്ന് ഡെപ്യൂട്ടിയാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട് ഡെപ്യൂട്ടി മസിൽ തൻ്റെ ഫോർഡ് എക്സ്പ്ലോറർ സ്ക്വാഡ് കാറിനുള്ളിൽ ഇരിക്കുകയായിരുന്നു. ഡെപ്യൂട്ടി, പെറി റോഡിന് സമീപം റൂട്ട് 23 ൻ്റെ വലതു വശത്തു രാത്രി 10:40 ന് തൊട്ടുമുമ്പ് പാർക്ക് ചെയ്തിരുന്നതായി ഇല്ലിനോയിസ് സ്റ്റേറ്റ് പോലീസ് കരുതുന്നു.
കെൻവർത്ത് ട്രക്ക്, റോഡ്‌വേയിൽ നിന്ന് തെന്നി പോയി, ഡെപ്യൂട്ടി സ്‌ക്വാഡ് കാർ പിന്നിൽ ഇടിക്കുകയായിരുന്നു.മാരകമായ പരുക്കുകളോടെ മുസിലിനെ ഏരിയാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പട്രോളിംഗിലും മറ്റു വിവിധ വിഭാഗങ്ങളിലും സേവനമനുഷ്ഠിച്ച ഷെരീഫിൻ്റെ ഓഫീസിലെ അഞ്ച് വർഷത്തെ വെറ്ററൻ ആയിരുന്നു മുസിൽ എന്ന് ഷെരീഫ് ആൻഡി സള്ളിവൻ പറഞ്ഞു.നാല് വർഷം സൈനിക ഓഫീസറായും അവർ ആർമി നാഷണൽ ഗാർഡിൽ സേവനമനുഷ്ഠിച്ചു. അതിനുമുമ്പ്, 2008 മുതൽ 2009 വരെ അഫ്ഗാനിസ്ഥാനിൽ സേവനമനുഷ്ഠിച്ചു.
സംഭവത്തിൽ ട്രക്ക് ഡ്രൈവ കസ്റ്റഡിയിലെടുത്തതായി ട്രക്ക് ഡ്രൈവറുടെ ഭാര്യ പറഞ്ഞു. അപകടത്തെ കുറിച്ച് ഇല്ലിനോയിസ് സ്റ്റേറ്റ് പോലീസും ഡികാൽബ് കൗണ്ടി കൊറോണർ ഓഫീസും അന്വേഷണത്തിലാണ്.
റിപ്പോർട്ട്: പി പി ചെറിയാൻ
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…
അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…
അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…
അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…
ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…
അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…