ഹൂസ്റ്റൺ: ഡോ.അഡ്വ.മാത്യു വൈരമണ്ണിനെ സ്റ്റാഫ്‌ഫോർഡ് സിറ്റി പ്ലാനിങ്
ആൻഡ് സോണിങ് കമ്മീഷൻ ചെയർമാനായി തിരഞ്ഞെടുത്തു.
സ്റ്റാഫ്‌ഫോർഡ് സിറ്റിയിൽ പ്ലാനിംഗ് ആൻഡ് സോണിങ് കമ്മീഷൻ കമ്മീഷണർ ആയി പ്രവർത്തനം ആരംഭിച്ച വൈരമൺ പിന്നീട് കമ്മീഷന്റെ വൈസ് ചെയർ ആയി. ഇപ്പോൾ ഏഴംഗ കമ്മീഷണർമാരുടെ ചെയർമാനായി കൂടുതൽ അധികാരവും ഉത്തരവാദിത്വമുള്ള ചുമതലയിലേക്കു പ്രവേശിച്ചു. ഒരു ഇന്ത്യൻ വംശജൻ ഈ പദവിയിലെത്തുന്നത് ഇതാദ്യമാണ്.
സിറ്റിയിൽ സമർപ്പിക്കുന്ന പ്ളാറ്റ് , സൈറ്റ് പ്ലാൻ, സോണിങ് കേസുകൾ സിറ്റിയുടെ ചട്ടപ്രകാരവും സാങ്കേതിക നിർദ്ദേശത്തിന് അനുസരിച്ചുമാണോ എന്ന് പ്രാഥമികമായി പരിശോധിക്കുന്നത് പ്ലാനിംഗ് ആൻഡ് സോണിങ് കമ്മിഷനാണ്. അത് പോലെ സിറ്റിയുടെ വികസനം കോപ്രിഹെൻസീവ് പ്ലാനിന്റെ അടിസ്ഥാനത്തിലാണെന്ന് ഉറപ്പു വരുത്തുന്നതും ഈ കമ്മീഷനാണ്.
സ്റ്റാഫോർഡ് സിറ്റി മേയറും മലയാളിയുമായ കെൻ മാത്യു വൈരമണിനെ സ്റ്റാഫോർഡ് സിറ്റിയുടെ ചാർട്ടർ റിവ്യൂ കമ്മീഷനിലെ ഒരു അംഗമായും നിയമിച്ചു. സിറ്റി ചാർട്ടറിങ് അനുസരിച്ചാണ് പ്രവർത്തിക്കുന്നത്.
ഏഴു അംഗംങ്ങളാണ് ഈ കമ്മീഷനിൽ ഉള്ളത്. അവർ സിറ്റിയുടെ ചാർട്ടർ പരിശോധിച്ചു അതിൽ എന്തെങ്കിലും ഭേദഗതികൾ ആവശ്യമെങ്കിൽ സിറ്റി കൗൺസിളിൽ നിർദ്ദേശങ്ങൾ നൽകും.
പരിചയ സമ്പന്നനായ അഭിഭാഷകനും നിയമ അധ്യാപകനുമായ വൈരമണ്ണിന്റെ സേവനം സ്റ്റാഫ്‌ഫോർഡ് സിറ്റിക്ക് ഒരു മുതൽക്കൂട്ടായിരിക്കും.
ജീമോൻ റാന്നി
Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb.
ഡബ്ലിൻ: ഐറിഷ് സർവകലാശാലകളിൽ നിന്ന് ബിരുദം നേടിയവരെയും അയർലൻഡിൽ ജോലി ചെയ്യുന്നതിനായി ഇതിനകം ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം തെളിയിച്ചിട്ടുള്ള നഴ്സുമാരെയും…
ഡബ്ലിൻ: അയർലണ്ടിലെ മലയാളി സമൂഹത്തിന്റെ ആഘോഷങ്ങൾക്ക് പുതിയൊരു അധ്യായം കുറിക്കാൻ ‘AARATTU 2026 – THE MEGA FESTIVAL’ ഒരുങ്ങുന്നു.…
Local groups and volunteers highlight humanitarian action across Dublin and beyond. Dublin, Ireland – Local…
യൂറോസോണിൽ ഭവനവായ്പാ നിരക്കുകൾ ഉയരുന്നു; രാജ്യങ്ങൾക്കനുസരിച്ച് വ്യത്യസ്തമാകും പണപ്പെരുപ്പ സമ്മർദം തുടരുന്ന സാഹചര്യത്തിൽ യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) പലിശനിരക്ക്…
ഫ്ലോറിഡ: മൂന്ന് മാസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ജെസിക്ക വ്ലാസാക് (42) അറസ്റ്റിൽ. കുഞ്ഞിന്റെ…
യുണൈറ്റഡ് കിംഗ്ഡത്തിന്റെ ഭാവിയെക്കുറിച്ച് പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്ന് സ്കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലെ നേതാക്കൾ കൂടുതൽ സ്വയംഭരണത്തിനും…