America

ഡോ: ശശി തരൂരിന് ഒഐസിസി യൂഎസ്‌എയുടെ പിന്തുണ പി.പി.ചെറിയാൻ

ഹൂസ്റ്റൺ: ആസന്നമായിരിക്കുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡണ്ട്  തെരഞ്ഞെടുപ്പിൽ കാലാനുശ്രുത  മാറ്റങ്ങളെ  കൃത്യമായി അപഗ്രഥിച്ചു  രാഷ്ട്രീയ നഭോമണ്ഡലത്തിൽ  ഉജ്ജ്വലമായി പ്രകാശിക്കുന്ന, പുതു തലമുറയുടെ പ്രതീകമായി  മാറിയ വിശ്വപൗരൻ ഡോ. ശശി തരൂരിന്  ഒഐസിസി യുഎസ്എ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ പങ്കെടുത്ത ഭൂരിപക്ഷം അംഗങ്ങളും  പിന്തുണ അറിയിച്ചു.

ഒഐസിസി യുഎസ്എ ഒക്ടോബർ  9 ഞായറാഴ്ച വൈകുന്നേരം 8 മണിക്ക് സൂം പ്ലാറ്റ് ഫോമിൽ വിളിച്ചുകൂട്ടിയ പ്രത്യേക എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ പ്രസിഡണ്ട് ബേബി മണക്കുന്നേൽ അധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറി ജീമോൻ റാന്നി സ്വാഗതം ആശംസിച്ചു.

ചെയർമാൻ ജെയിംസ് കൂടൽ ആമുഖ പ്രസംഗം നടത്തി, രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന “ഭാരത് ജോഡോ യാത്ര” യിൽ സംഘടനയെ പ്രതിനിധീകരിച്ചു 2 ദിവസം പങ്കെടുത്ത ജെയിംസ് കൂടലിനെ കമ്മിറ്റി നന്ദി അറിയിച്ചു. യാത്രയുടെ തുടക്കത്തിൽ കന്യാകുമാരിയിലും കേരള അതിർത്തിയിലുമാണ് അദ്ദേഹം യാത്രാ സംഘത്തിൽ ചേർന്നത്.

കോൺഗ്രസ്സിന് ഉത്തേജനം നൽകേണ്ട പ്രസിഡണ്ട് സ്ഥാനാർത്ഥി  ഊർജ്‌ജസ്വലനും ഇന്ത്യയുടെ എല്ലാവിഭാഗം ജനങളുടെ പ്രശ്നങ്ങളെ പഠിക്കുവാനും അതിനു പ്രശ്നപരിയാഹാരകനായ ഒരാൾ ആയിരിക്കണം. ജനങ്ങളോട് തുറന്നു സംവദിക്കുവാനും ആകർഷകമായ വ്യക്തിത്വവും വിദ്യാഭ്യാസവും പാർട്ടിയുടെ തിരിച്ചു വരവിനുള്ള അനുകൂല സാധ്യതകളായി നിരീക്ഷകരും പാർട്ടി പ്രവർത്തകരും കാണുന്നു. പുത്തൻ തലമുറയെ കോൺഗ്രസിലേക്ക് ആകർഷിക്കാൻ കഴിവുള്ള നേതാവായിരിക്കണം പ്രസിഡണ്ട്. ഇതെല്ലാം ഒത്തിണങ്ങിയ വ്യക്തിത്വമാണ്. ഡോ.തരൂരിന്റേത് ഭൂരിഭാഗം അംഗങ്ങളും അഭിപ്രായപെട്ടു. ശ്രീ ചേറ്റൂർ ശങ്കരൻ നായർ എന്ന മലയാളി പാർട്ടി അധ്യക്ഷനായത് 1897 ലാണ്. നൂറ്റിഇരുപത്തിയഞ്ച് വർഷങ്ങൾക്കിപ്പുറം മറ്റൊരു മലയാളി മത്സരിക്കുമ്പോൾ കേരളത്തിന്‌ അതൊരു അഭിമാനമാണ്.

മല്ലികാർജുൻ ഖാർഗെയുടെ സേവനത്തെയും കോൺഗ്രസ് പാരമ്പര്യത്തെയും മാനിക്കുന്നു. എന്നാൽ പ്രായം ഒരു പ്രധാന ഘടകം ആണെന്നും ഈ കാലഘട്ടത്തിൽ കോൺഗ്രസ്സിനു ഒരു പുതുജീവൻ നൽകാൻ ഖാർഗേക്ക് കഴിയുമോയെന്നും അംഗങ്ങൾ സംശയം പ്രകടിപ്പിച്ചു.

പാർലമെന്ററി രംഗത്ത് ശക്തമായ പാരമ്പര്യമുള്ള പരിചയ സമ്പന്നനായ ഖാർഗെ പ്രസിഡണ്ട്  ആയി വന്നാൽ കോൺഗ്രസിനു പുതു ജീവൻ നൽകാൻ കഴിയുമെന്ന് ചിലർ അഭിപ്രായപ്പെട്ടു. നിഷ്പക്ഷ നിലപാടുള്ളവരും ഉണ്ടായിരുന്നു.

കോൺഗ്രസ് പ്രസിഡന്റായി ആര് തിരഞ്ഞെടുക്കപെട്ടാലും ഒഐസിസി യുഎസ്എ യുടെ പൂർണ പിന്തുണയുണ്ടായിരിക്കുമെന്നും തീരുമാനിച്ചു. .    

ട്രഷറർ സന്തോഷ് എബ്രഹാം, വൈസ് ചെയർമാന്മാരായ കളത്തിൽ വർഗീസ്, ജോബി ജോർജ്   വൈസ് പ്രസിഡന്റുമാരായ ഡോ. മാമ്മൻ. സി .ജേക്കബ്, സജി എബ്രഹാം, ഷാലു പുന്നൂസ്, മീഡിയ ചെയർമാൻ   പി.പി. ചെറിയാൻ, ജോയിന്റ് ട്രഷറർ ലാജി തോമസ്, വെസ്റ്റേൺ റീജിയൻ ചെയർമാൻ ജോസഫ് ഔസോ, പ്രസിഡണ്ട് ഈശോ സാം ഉമ്മൻ, സതേൺ റീജിയൻ ട്രഷറർ സഖറിയ കോശി, നോർത്തേൺ റീജിയൻ ട്രഷറർ ജീ മുണ്ടയ്ക്കൽ, യൂത്ത് വിങ് ചെയർ കൊച്ചുമോൻ വയലത്ത്, സാന്ഫ്രാൻസിസ്കോ ചാപ്റ്റർ പ്രസിഡണ്ട് അനിൽ ജോസഫ് മാത്യു, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ തോമസ് ജോർജ് (ചാച്ചി),  ബിജു കോമ്പശ്ശേരിൽ, വർഗീസ് കെ ജോസഫ്, രാജു വർഗീസ്  തുടങ്ങിയവർ ചർച്ചകളിൽ സജീവമായി പങ്കെടുത്തു.          

സെക്രട്ടറി രാജേഷ് മാത്യു നന്ദി പ്രകാശിപ്പിച്ചു.

പി.പി.ചെറിയാൻ
ഒഐസിസി യൂഎസ്എ മീഡിയ ചെയർമാൻ   

Sub Editor

Recent Posts

ഡാളസിൽ വിജയദശമി ഉത്സവം ഒക്ടോബർ 24ന്; ഹിന്ദു സ്വയംസേവക് സംഘ് സംഘടിപ്പിക്കുന്നു

ഡാളസ് (ടെക്സസ്): ഹിന്ദു സ്വയംസേവക് സംഘ് ഡാളസ് ഈസ്റ്റിന്റെ ആഭിമുഖ്യത്തിൽ 'വിജയദശമി ഉത്സവം 2026' ഒക്ടോബർ 24 ശനിയാഴ്ച ആഘോഷിക്കുന്നു.…

16 hours ago

ടെക്സസിൽ 2026 മിഡ്‌ടേം തിരഞ്ഞെടുപ്പ് – ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

ഡാളസ്: വടക്കൻ ടെക്സസിൽ 2026-ലെ മിഡ്‌ടേം തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് (Early Voting) ഇന്ന് (ഒക്ടോബര് 19 നു) ആരംഭിച്ചതോടെ…

17 hours ago

കെനിയയിൽ 190 കുട്ടികളെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസ്: കൾട്ട് നേതാവ് കുറ്റക്കാരൻ ശിക്ഷ നവംബർ 6-ന് പ്രഖ്യാപിക്കും

നെയ്‌റോബി: യേശുവിനെ കാണാമെന്ന പേരിൽ അനുയായികളുടെ കുട്ടികളെ നിർബന്ധിതമായി പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കെനിയൻ ക്രൈസ്തവ കൾട്ട് (സെറ്റ്) നേതാവ് പോൾ…

17 hours ago

സ്വർഗ്ഗീയ നാദം 50-ാം പതിപ്പ്; ഡോ.സണ്ണി സ്റ്റീഫനൊപ്പമുള്ള ‘തിരുനാമ കീർത്തനം’ ഫേസ് ടു ഫേസ് ലൈവ് സ്ട്രീമിംഗ് ഒക്ടോബർ 21-ന്

ഡാളസ്: ലോകമെമ്പാടുമുള്ള മലയാളി സംഗീത പ്രേമികൾക്കായി 'സ്വർഗ്ഗീയ നാദം' സംഗീത പരിപാടിയുടെ 50-ാം വാർഷിക പതിപ്പ് ലൈവ് സ്ട്രീമിംഗിലൂടെ സംപ്രേഷണം…

17 hours ago

Storm Austen: മഴയും കാറ്റും ശക്തമാകും; മൂന്ന് കൗണ്ടികളിൽ ഓറഞ്ച് അലർട്ട്

അയർലണ്ടിൽ ഈ സീസണിലെ ആദ്യത്തെ പേരിട്ട കൊടുങ്കാറ്റായ ‘സ്റ്റോം ഓസ്റ്റിൻ’ (Storm Austen) വ്യാഴാഴ്ചയോടെ രാജ്യത്തെ ബാധിക്കാനിരിക്കെ, കനത്ത മഴയും…

17 hours ago

ഓൺലൈൻ ഷോപ്പിങ്ങിലൂടെ ഇനി ഏഷ്യൻ ഗ്രോസറികൾ വീട്ടിലെത്തും; ‘Click At Kitchen’ ഗോൾഡ് കോസ്റ്റിൽ പ്രവർത്തനം ആരംഭിക്കുന്നു

ഓസ്ട്രേലിയയിലെ ഗോൾഡ് കോസ്റ്റിലും സൗത്ത് ബ്രിസ്ബേനിലുമുള്ള ഏഷ്യൻ ഭക്ഷ്യവിഭവ പ്രേമികൾക്ക് സന്തോഷവാർത്ത. ഇഷ്ടപ്പെട്ട ഏഷ്യൻ ഗ്രോസറി ഉൽപ്പന്നങ്ങൾ ഇനി ഒരു…

19 hours ago