Gulf

കേരള കോൺഗ്രസ്‌ എം ജന്മദിനം ഖത്തറിൽ ആഘോഷിച്ചു

ദോഹ: കേരള കോൺഗ്രസ്‌ എം അൻപത്തി ഒൻപതാം ജന്മദിനം ദോഹയിൽ വിപുലമായി ആഘോഷിച്ചു. ഖത്തർ യൂണിറ്റ് പ്രസിഡന്റ്‌ ജോൺ എബ്രഹാം യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് പാർട്ടിയുടെ രൂപീകരണം മുതൽ നാളിതുവരെയുള്ള ചരിത്രത്തെക്കുറിച്ച് സംസാരിച്ചു. സെക്രട്ടറി ഷിബു മാത്യു, വൈസ് പ്രസിഡന്റ്‌ ആന്റോ ആന്റണി കളത്തിക്കാട്ടിൽ, ജിറ്റോ ജെയിംസ്, ഷിനു ആന്റണി, സിനി തോമസ് ചെറുമാക്കേൽ, ജെയ്‌സ് ജോർജ് തുടങ്ങിയവർ സംസാരിച്ചു.

കൂടുതൽ കേരള കോൺഗ്രസ്‌ പ്രവർത്തകരെയും അനുഭാവികളേയും ഉൾപ്പെടുത്തി ദോഹയിൽ സജീവ പ്രവർത്തങ്ങൾ സംഘടിപ്പിക്കുവാൻ തീരുമാനിച്ചു.

പാർട്ടി ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട ജോസ് കെ മാണി എം പിയേയും, പാർലമെന്ററി പാർട്ടി ലീഡറായി തെരഞ്ഞെടുക്കപ്പെട്ട മന്ത്രി റോഷി അഗസ്റ്റിനെയും മറ്റു ഭാരവാഹികളെയും യോഗം അഭിനന്ദിച്ചു.

Sub Editor

Recent Posts

കുറവിലങ്ങാട് അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ ഓണാഘോഷം പ്രൗഢഗംഭീരമായി

ഹൂസ്റ്റൺ: കേരളീയ തനിമയും പാരമ്പര്യവും സൗഹൃദവും ഒത്തുചേർന്ന കുറവിലങ്ങാട് അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (KAGH) ഓണാഘോഷം പ്രൗഢഗംഭീരമായി. ആഗസ്റ്റ്…

4 hours ago

കേരളത്തിൽ താപനില കുതിച്ചുയരുന്നു; യു വി ഇൻഡക്സ് ഉയർന്നു

തിരുവനന്തപുരം: മഴ ഇടവേളയിട്ടതോടെ സംസ്ഥാനത്ത് താപനില കുതിച്ചുയരുന്നു. ഈ സാഹചര്യത്തിൽ മൂന്ന് ദിവസത്തേക്ക് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ജാഗ്രത മുന്നറിയിപ്പ്…

4 hours ago

മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ  ദേശീയ സമ്മേളനം സെപ്റ്റംബർ 19ന്;  ആരോഗ്യമന്ത്രി ജെന്നിഫർ കാരൾ മക്നീൽ മുഖ്യാതിഥിയാകും

 മൈഗ്രന്റ്  നഴ്സസ് അയർലണ്ടിന്റെ നഴ്സസ് വിങ്ങിന്റെ  രണ്ടാമത്തെ ദേശീയ സമ്മേളനം സെപ്റ്റംബർ 19 ശനിയാഴ്ച ഡബ്ലിനിൽ ഐറിഷ് നഴ്സസ് ആൻഡ്…

20 hours ago

അയർലണ്ടിൽ വീടുകളുടെ വില കുതിക്കുന്നു; 17% അധികമെന്ന് ESRI

അയർലൻഡിലെ ഭവനവിലകൾ സാമ്പത്തിക അടിസ്ഥാന ഘടകങ്ങൾ കണക്കിലെടുത്തുള്ള ന്യായമായ നിലവാരത്തേക്കാൾ ഏകദേശം 17 ശതമാനം കൂടുതലാണെന്ന് Economic and Social…

22 hours ago

SSE Airtricity വൈദ്യുതി-ഗ്യാസ് നിരക്കുകൾ ഉയർത്തും

ഒക്ടോബർ 5 മുതൽ നിരക്ക് വർധന; ശരാശരി വൈദ്യുതി ബില്ലിൽ 8.9% വർധന അയർലണ്ടിലെ പ്രമുഖ ഊർജ വിതരണ കമ്പനിയായ…

1 day ago

സ്ലൈഗോയിൽ വിനീത് ശ്രീനിവാസൻ ലൈവിന് വൻ പ്രതികരണം; സിൽവർ അഡൾട്ട് ടിക്കറ്റുകൾ പൂർണമായും വിറ്റഴിഞ്ഞു

അയർലണ്ടിലെ മലയാളി സംഗീതപ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ‘Vineeth Sreenivasan Live – Sligo’ സംഗീതവിരുന്നിന് മികച്ച പ്രതികരണം. പരിപാടിയുടെ…

1 day ago