America

ഡോ.തോമസ് എബ്രഹാം (തോമസുകുട്ടി ബ്രദര്‍) നവംബർ 10 നും 11 നും ഡാളസിൽ: 12ന് ഞായറാഴ്ച ഹൂസ്റ്റണിൽ

ഹൂസ്റ്റൺ: പ്രശസ്ത സുവിശഷ പ്രസംഗകനും സ്വർഗീയ വിരുന്ന് സഭയുടെ സീനിയർ പാസ്റ്ററും അനുഗ്രഹീത ദൈവ വചന അദ്ധ്യാപകനുമായ ഡോ. തോമസ് എബ്രഹാം (തോമസുകുട്ടി ബ്രദര്‍) നവംബർ 12 നു  ഞായറാഴ്ച ഹൂസ്റ്റണിൽ ദൈവവചന പ്രഘോഷണം നടത്തും.

നവംബർ 12 ന് ഞായറാഴ്ച  വൈകീട്ട് 4:00 മുതൽ 6.30 വരെ സ്റ്റാഫോഡിലുള്ള  ഓൾ സെയിന്റ്സ് എപ്പിസ്കോപ്പൽ ചർച്ച്‌ ഹാളിലാണ് (607 Dulles Ave, Stafford TX 77477) യോഗം  ക്രമീകരിച്ചിരിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.  

2015 ല്‍ തോമസുകുട്ടി ബ്രദര്‍ അമേരിക്കയിലെ പ്രധാന വന്‍ നഗരങ്ങളില്‍ നടത്തിയ പ്രാര്‍ത്ഥന യോഗത്തില്‍ പങ്കെടുത്ത് വിടുതലും അനുഗ്രഹവും രോഗ സൗഖ്യവും പ്രാപിച്ചവരുടെ പ്രത്യേക ക്ഷണ പ്രകാരമാണ് ഹ്യസ്വസന്ദർശനത്തിനായി അദ്ദേഹം വീണ്ടും അമേരിക്കയില്‍ എത്തിയിരിക്കുന്നത്. ജാതി മത സഭ ഭേദമെന്യേ ആയിരങ്ങള്‍ക്ക് അനുഗ്രഹത്തിന്റെയും വിടുതലിന്റേയും ദിവസങ്ങള്‍ക്കായി, ഡാളസ് ,ഹൂസ്റ്റൺ നഗരങ്ങൾ ഒരുങ്ങി കഴിഞ്ഞു.

ഡാളസിൽ നവംബർ 10, 11 തീയതികളിൽ (വെള്ളി, ശനി) യോഗങ്ങൾ നടത്തപ്പെടും (3321, Broadway Blvd, suite 101, Garland TX 75043) വൈകുന്നേരം 6 മുതൽ 9 വരെയാണ് യോഗങ്ങൾ.                

വിവിധ ആവശ്യങ്ങളാല്‍ ഭാരപ്പെടുന്നവര്‍, രോഗികള്‍ എന്നിവര്‍ക്ക് വേണ്ടി ഈ യോഗങ്ങളില്‍ പ്രത്യേകം പ്രാര്‍ത്ഥിക്കുന്നതാണ്.

ഹൂസ്റ്റണിലും ഡാളസ്സിലും നടക്കുന്ന അനുഗ്രഹത്തിന്റേയും വിടുതലിന്റേയും സ്വര്‍ഗ്ഗിയ ആരാധനയുടെയും, ഈ ആത്മീയ സംഗമത്തിലേക്ക് ജാതി മത വര്‍ഗ്ഗ വര്‍ണ്ണ സഭാ ഭേദമെന്യേ ഏവര്‍ക്കും സ്വാഗതം.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

352 421 8999 / 713 543 1811 (ഹൂസ്റ്റൺ)

347 448 0714 / 469 258 0325/ 972 513 8536 (ഡാളസ്)  

റിപ്പോർട്ട്: ജീമോൻ റാന്നി

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

2026 ഫെബ്രുവരി മുതൽ ETA ഇല്ലാതെ യാത്രക്കാരുടെ പ്രവേശനം വിലക്കി യുകെ

യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ, ഫ്രാൻസ് എന്നിവയുൾപ്പെടെ 85 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിസ ആവശ്യമില്ലാത്തവർക്ക് 2026 ഫെബ്രുവരി 25 മുതൽ ഇലക്ട്രോണിക്…

15 hours ago

ഹെയ്ലി ഗുബ്ബി അഗ്നിപര്‍വ്വത സ്ഫോടനം: നിരവധി യുഎഇ-ഇന്ത്യ വിമാന സർവീസുകൾ റദ്ദാക്കി

കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയില്‍ വടക്കുകിഴക്കന്‍ മേഖലയിലെ ഹെയ്ലി ഗുബ്ബി അഗ്നിപര്‍വ്വതം 12000 വര്‍ഷത്തിന് ശേഷം പൊട്ടിത്തെറിച്ചു. അഗ്നിപര്‍വ്വതത്തില്‍ നിന്നുള്ള…

19 hours ago

അയർലണ്ടിൽ പുതിയ വാടക നിയമങ്ങൾ 2026 മാർച്ച് മുതൽ

2026 മാർച്ച് 1 മുതൽ റെസിഡൻഷ്യൽ ടെനൻസി നിയമത്തിൽ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും. വാടകക്കാരുടെ സുരക്ഷയും സുതാര്യതയും പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ…

20 hours ago

കമ്മീഷണറിലെഭരത് ചന്ദ്രൻ ഐ.പി.എസ് 4k അറ്റ്മോസിൽ ജനുവരിയിൽ വീണ്ടും എത്തുന്നു

മനസ്സിൽ പാടിപ്പതിഞ്ഞ ഉശിരൻ സംഭാഷണങ്ങളും, ജനകീയ പ്രശ്നങ്ങളിൽ നെഞ്ചുവിരിച്ച് പോരാട്ടം നടത്തിയും പ്രേഷക മനസ്സിൽ നിറഞ്ഞാടിയ ഭരത്ചന്ദ്രൻ ഐ..പി.എസ്. വീണ്ടും…

20 hours ago

ഒരു കാലത്ത് അടക്കിഭരിച്ച മാഫിയാ തലവനെതിരേ പുതിയ അവതാരം ‘അടിനാശംവെള്ളപ്പൊക്കം’ ഒഫീഷ്യൽ ട്രയിലറിലെ പുതിയ അവതാരമാര്?

ഒരു കാലത്ത് ഈ മേഖലയെ അടക്കിഭരിച്ച മാഫിയാ തലവൻ.ഇയാളുടെ സാമ്രാജ്യം പിടിച്ചടക്കിക്കൊണ്ട് ഒരു പുത്തൻതാരകം അവതരിച്ചിരിക്കുന്നു.ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ്റെ വേഷവിധാനത്തിൽ…

1 day ago

€1,800 സോളാർ പാനൽ ഗ്രാന്റ് 2026ലും തുടരും

റെസിഡൻഷ്യൽ പ്രോപ്പർട്ടികളിൽ സോളാർ ഫോട്ടോവോൾട്ടെയ്ക് പാനലുകൾ സ്ഥാപിക്കുന്നതിനുള്ള സ്റ്റേറ്റ് ഗ്രാന്റ് 2026 ൽ ഉടനീളം €1,800 ആയി തുടരുമെന്ന് ഐറിഷ്…

2 days ago