America

ഡാളസ്സിൽ രണ്ടു ആശുപത്രി ജീവനക്കാർ കൊല്ലപ്പെട്ട കേസിൽ പ്രതിക്കു ജീവപര്യന്തം തടവ് -പി പി ചെറിയാൻ

ഡാളസ് – ഡാളസ് മെത്തഡിസ്റ്റ് ഹോസ്പിറ്റലിൽ കഴിഞ്ഞ വർഷം നടന്ന  വെടിവയ്പ്പിൽ രണ്ടു ആശുപത്രി ജീവനക്കാർ കൊല്ലപ്പെട്ട കേസിൽ 31 കാരനായ നെസ്റ്റർ ഹെർണാണ്ടസ് കുറ്റക്കാരനാണെന്ന്  ഡാളസ് കൗണ്ടി ജൂറി വ്യാഴാഴ്ച കണ്ടെത്തി.ജഡ്ജ് ചിക്ക അനിയം ഹെർണാണ്ടസിനെ പരോളിന് സാധ്യതയില്ലാതെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു

 2022 ഒക്ടോബർ 22-ന് ആരോഗ്യ പ്രവർത്തകരായ സോഷ്യൽ വർക്കർ ജാക്വലിൻ പൊകുവായും(45 ) നേഴ്സ് ആനെറ്റ് ഫ്ളവർസുമാണ് ( 63)  ഡാലസ് മെത്തഡിസ്റ്റ് ആശുപത്രിയിൽ വെടിയേറ്റ് മരിച്ചത്.തന്റെ മൊഴിയിൽ, സാമൂഹിക പ്രവർത്തകയായ ജാക്വലിൻ പൊകുവായെയും നഴ്‌സായ ആനെറ്റ് ഫ്‌ളവേഴ്‌സിനെയും വെടിവച്ചു കൊന്നതായി ഹെർണാണ്ടസ് സമ്മതിച്ചു. എന്നാൽ താൻ അത് മനപ്പൂർവമല്ല ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.

നവജാത ശിശുവിനൊപ്പം ആശുപത്രി മുറിയിലായിരുന്ന തന്റെ അന്നത്തെ കാമുകി സെലീന വില്ലറ്റോറോ,  ഹെർണാണ്ടസ് പിതാവാണോ അല്ലയോ എന്ന് തർക്കിക്കുകയായിരുന്നു.അപ്പോഴാണ് മുറിയിലേക്ക് കയറിയ പൊക്കുവായെ  കണ്ടത് .അവൾ ഞങ്ങളുടെ ഇടയിൽ കയറി.  ‘നിർത്തൂ’ എന്ന് അലറി,. “”ഞാൻ പരിഭ്രാന്തനായി,വാതിൽ തുറന്നു ബൂം, ബൂം രണ്ടുതവണ വെടിവച്ചു.”ഹെർണാണ്ടസ് പറഞ്ഞു.ഫ്‌ളവേഴ്‌സ് എന്ന നഴ്‌സിനെ താൻ വെടിവെച്ച് കൊല്ലുമ്പോൾ ഇടനാഴിയിൽ ഉണ്ടായിരുന്നുവെന്ന് തനിക്ക് അറിയില്ലെന്ന് അദ്ദേഹം ജൂറിയോട് പറഞ്ഞു.

ഹെർണാണ്ടസിന്റെ കേസിൽ വധശിക്ഷ നടപ്പാക്കേണ്ടതില്ലെന്ന് പ്രോസിക്യൂട്ടർമാർ തീരുമാനിച്ചിരുന്നു.ഹെർണാണ്ടസിന്റെ പ്രതിഭാഗം അഭിഭാഷകൻ പോൾ ജോൺസൺ ജൂറിയോട് പ്രതിക്ക് കുറഞ്ഞ ചാർജ്ജ് പരിഗണിക്കാൻ ആവശ്യപ്പെട്ടുവെങ്കിലും പരിഗണിക്കപ്പെട്ടില്ല.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

സ്റ്റേറ്റ് പെൻഷൻ ആഴ്ചയിൽ €7.50 വർധിപ്പിക്കാൻ സർക്കാർ ആലോചന

അയർലണ്ടിലെ സ്റ്റേറ്റ് പെൻഷൻ ആഴ്ചയിൽ €7.50 വർധിപ്പിക്കുന്ന കാര്യം സർക്കാർ പരിഗണിക്കുന്നതായി റിപ്പോർട്ട്. ബജറ്റ് 2027ന്റെ ഭാഗമായി പെൻഷൻ നിരക്കുകളിൽ…

46 mins ago

‘മോൺസ്റ്റർ എൽ നിനോ’ ശക്തമാകുന്നു; അയർലണ്ടിലും കാലാവസ്ഥാ മാറ്റങ്ങൾക്ക് സാധ്യത

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കാലാവസ്ഥയെ സാരമായി ബാധിക്കാവുന്ന ശക്തമായ എൽ നിനോ പ്രതിഭാസം രൂപപ്പെടുന്നതായി കാലാവസ്ഥാ ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. ലോക…

2 hours ago

ഡബ്ലിനിൽ വിസ്മയം തീർക്കാൻ മെന്റലിസ്റ്റ് അനന്തുവിന്റെ ‘സീക്രട്ട് ലെറ്റർ’

ഡബ്ലിൻ: മലയാളികളുടെ പ്രിയപ്പെട്ട മെന്റലിസ്റ്റ് അനന്തുവിന്റെ ഏറെ ശ്രദ്ധേയമായ മെന്റലിസം ഷോ ‘സീക്രട്ട് ലെറ്റർ’ സെപ്റ്റംബർ 27-ന് ഡബ്ലിനിൽ അരങ്ങേറുന്നു.…

3 hours ago

ക്രാന്തിയുടെ ഓണാഘോഷം ഇന്ന് ഡബ്ലിനിൽ

അയർലണ്ട്: ക്രാന്തി അയർലണ്ട് നോർത്ത്, സൗത്ത് യൂണിറ്റുകളുടെ നേതൃത്വത്തിലാണ് ഇന്ന് ‘ക്രാന്തി ഓണം 2026’ സംഘടിപ്പിക്കുന്നത്. ഓണത്തിന്റെ ഒരുമയും സൗഹൃദവും…

11 hours ago

അയർലണ്ടിൽ ഇനി ഫാർമസികളിലും ബവൽ കാൻസർ പരിശോധന

ഒക്ടോബർ മുതൽ 1,500-ലേറെ ഫാർമസികളിൽ BowelScreen സേവനം; 57 മുതൽ 71 വയസ്സ് വരെ സൗജന്യ പരിശോധന അയർലണ്ടിൽ ബവൽ…

1 day ago

ഐറിഷ് ആശുപത്രികളിലെ നോൺ-EU ഡോക്ടർമാരുടെ നിയമനത്തിൽ വീഴ്ച; ഇംഗ്ലീഷ് പ്രാവീണ്യവും പോലീസ് ക്ലിയറൻസും പരിശോധിച്ചില്ല

അയർലണ്ടിലെ ആശുപത്രികളിൽ യൂറോപ്യൻ യൂണിയന് (EU) പുറത്തുനിന്നുള്ള ഡോക്ടർമാരെ നിയമിക്കുമ്പോൾ നിർബന്ധമായ ചില പരിശോധനകൾ കൃത്യമായി പൂർത്തിയാക്കുകയോ രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന്…

1 day ago