ഹൂസ്റ്റൺ: പ്രശസ്ത സുവിശഷ പ്രസംഗകനും സ്വർഗീയ വിരുന്ന് സഭയുടെ സീനിയർ പാസ്റ്ററും അനുഗ്രഹീത ദൈവ വചന അദ്ധ്യാപകനുമായ ഡോ. തോമസ് എബ്രഹാം (തോമസുകുട്ടി ബ്രദര്‍) നവംബർ 12 നു ഞായറാഴ്ച ഹൂസ്റ്റണിൽ ദൈവവചന പ്രഘോഷണം നടത്തും.
നവംബർ 12 ന് ഞായറാഴ്ച വൈകീട്ട് 4:00 മുതൽ 6.30 വരെ സ്റ്റാഫോഡിലുള്ള ഓൾ സെയിന്റ്സ് എപ്പിസ്കോപ്പൽ ചർച്ച് ഹാളിലാണ് (607 Dulles Ave, Stafford TX 77477) യോഗം ക്രമീകരിച്ചിരിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.
2015 ല്‍ തോമസുകുട്ടി ബ്രദര്‍ അമേരിക്കയിലെ പ്രധാന വന്‍ നഗരങ്ങളില്‍ നടത്തിയ പ്രാര്‍ത്ഥന യോഗത്തില്‍ പങ്കെടുത്ത് വിടുതലും അനുഗ്രഹവും രോഗ സൗഖ്യവും പ്രാപിച്ചവരുടെ പ്രത്യേക ക്ഷണ പ്രകാരമാണ് ഹ്യസ്വസന്ദർശനത്തിനായി അദ്ദേഹം വീണ്ടും അമേരിക്കയില്‍ എത്തിയിരിക്കുന്നത്. ജാതി മത സഭ ഭേദമെന്യേ ആയിരങ്ങള്‍ക്ക് അനുഗ്രഹത്തിന്റെയും വിടുതലിന്റേയും ദിവസങ്ങള്‍ക്കായി, ഡാളസ് ,ഹൂസ്റ്റൺ നഗരങ്ങൾ ഒരുങ്ങി കഴിഞ്ഞു.
ഡാളസിൽ നവംബർ 10, 11 തീയതികളിൽ (വെള്ളി, ശനി) യോഗങ്ങൾ നടത്തപ്പെടും (3321, Broadway Blvd, suite 101, Garland TX 75043) വൈകുന്നേരം 6 മുതൽ 9 വരെയാണ് യോഗങ്ങൾ.
വിവിധ ആവശ്യങ്ങളാല്‍ ഭാരപ്പെടുന്നവര്‍, രോഗികള്‍ എന്നിവര്‍ക്ക് വേണ്ടി ഈ യോഗങ്ങളില്‍ പ്രത്യേകം പ്രാര്‍ത്ഥിക്കുന്നതാണ്.
ഹൂസ്റ്റണിലും ഡാളസ്സിലും നടക്കുന്ന അനുഗ്രഹത്തിന്റേയും വിടുതലിന്റേയും സ്വര്‍ഗ്ഗിയ ആരാധനയുടെയും, ഈ ആത്മീയ സംഗമത്തിലേക്ക് ജാതി മത വര്‍ഗ്ഗ വര്‍ണ്ണ സഭാ ഭേദമെന്യേ ഏവര്‍ക്കും സ്വാഗതം.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
352 421 8999 / 713 543 1811 (ഹൂസ്റ്റൺ)
347 448 0714 / 469 258 0325/ 972 513 8536 (ഡാളസ്)
റിപ്പോർട്ട്: ജീമോൻ റാന്നി
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
അയർലണ്ടിലെ സ്റ്റേറ്റ് പെൻഷൻ ആഴ്ചയിൽ €7.50 വർധിപ്പിക്കുന്ന കാര്യം സർക്കാർ പരിഗണിക്കുന്നതായി റിപ്പോർട്ട്. ബജറ്റ് 2027ന്റെ ഭാഗമായി പെൻഷൻ നിരക്കുകളിൽ…
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കാലാവസ്ഥയെ സാരമായി ബാധിക്കാവുന്ന ശക്തമായ എൽ നിനോ പ്രതിഭാസം രൂപപ്പെടുന്നതായി കാലാവസ്ഥാ ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. ലോക…
ഡബ്ലിൻ: മലയാളികളുടെ പ്രിയപ്പെട്ട മെന്റലിസ്റ്റ് അനന്തുവിന്റെ ഏറെ ശ്രദ്ധേയമായ മെന്റലിസം ഷോ ‘സീക്രട്ട് ലെറ്റർ’ സെപ്റ്റംബർ 27-ന് ഡബ്ലിനിൽ അരങ്ങേറുന്നു.…
അയർലണ്ട്: ക്രാന്തി അയർലണ്ട് നോർത്ത്, സൗത്ത് യൂണിറ്റുകളുടെ നേതൃത്വത്തിലാണ് ഇന്ന് ‘ക്രാന്തി ഓണം 2026’ സംഘടിപ്പിക്കുന്നത്. ഓണത്തിന്റെ ഒരുമയും സൗഹൃദവും…
ഒക്ടോബർ മുതൽ 1,500-ലേറെ ഫാർമസികളിൽ BowelScreen സേവനം; 57 മുതൽ 71 വയസ്സ് വരെ സൗജന്യ പരിശോധന അയർലണ്ടിൽ ബവൽ…
അയർലണ്ടിലെ ആശുപത്രികളിൽ യൂറോപ്യൻ യൂണിയന് (EU) പുറത്തുനിന്നുള്ള ഡോക്ടർമാരെ നിയമിക്കുമ്പോൾ നിർബന്ധമായ ചില പരിശോധനകൾ കൃത്യമായി പൂർത്തിയാക്കുകയോ രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന്…