America

എക്യൂമെനിക്കൽ ഫെഡറേഷൻ സെൻറ്. തോമസ് ദിനമാചരിച്ചു

ന്യൂയോർക്ക് : ന്യൂ യോർക്കിലെ മലയാളി ക്രൈസ്‌തവ കൂട്ടായ്‌മയായ സെൻറ് തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ ആഭിമുഖ്യത്തിൽ  സെൻറ് തോമസ് ദിനാചരണം ജൂലൈ 15-നു ഞായറാഴ്ച  വില്ലിസ്റ്റൺ  പാർക്കിലുള്ള സി എസ്‌ ഐ ജൂബിലി മെമ്മോറിയൽ ചർച്ചിൽ വച്ച് നടന്നു. വൈകുന്നേരം 5 മണിക്ക് എക്യൂമെനിക്കൽ ഫെഡറേഷന്റെ പ്രസിഡന്റ് റവ. ഷാജി കൊച്ചുമ്മൻറെ  അധ്യക്ഷതയിൽ കൂടിയായോഗത്തിൽ ന്യൂ യോർക്കിലുള്ള വിവിധ സഭകളിലെ വൈദീകരും  സഭാവിശ്വാസികളും പങ്കെടുത്തു . “അപ്പോസ്തോലനായ വിശുദ്ധ തോമസിൻറെ അത്ഭുതകരവും വിശുദ്ധവുമായ ദൗത്യം” എന്ന വിഷയത്തെ ആസ്‌പദമാക്കിയുള്ള സെമിനാറിനു റവ. ജോൺ ഡേവിഡ്‌സൺ ജോൺസൻ നേതൃത്വം നൽകി. റവ. വി.ടി. തോമസ്, റവ. ജിബിൻ തമ്പി എന്നിവർ ആശംസകൾ അർപ്പിച്ചു. ഡോ. റേച്ചൽ ജോർജ് വേദപുസ്‌തക വായന നടത്തി. എക്യൂമെനിക്കൽ കൊയർ, ഓർത്തഡോൿസ് ചർച്  കൊയർ, സി.എസ്. ഐ ജൂബിലി മെമ്മോറിയൽ ചർച്  കൊയർ, ന്യൂ യോർക്ക് വോയ്‌സെസ് ഫോർ ക്രൈസ്റ്റ് കൊയർ  എന്നീ ഗായകസംഘങ്ങൾ മനോഹരങ്ങളായ ഗാനങ്ങൾ ആലപിച്ചു.

എക്യൂമെനിക്കൽ ഫെഡറേഷൻറെ ഭാവിപരിപാടികളായ എക്യൂമെനിക്കൽ പിക്‌നിക്, എക്യൂമെനിക്കൽ ഡിന്നർ എന്നിവയെപ്പറ്റി കൺവീനേഴ്‌സായ ജോൺ താമരവേലിൽ, തോമസ് ജേക്കബ് എന്നിവർ യഥാക്രമം പ്രസ്‌താവന നടത്തി.  പിക്‌നിക്കിന്റെ ടിക്കറ്റ് വിൽപനയുടെ ഉത്‌ഘാടനം നിർവഹിക്കപ്പെടുകയും ചെയ്‌തു. റവ. പി.എം. തോമസ്  പ്രാരംഭ പ്രാർത്ഥനയും വൈസ് പ്രസിഡന്റ് റവ. ഫാ. ജോൺ തോമസ്  സമാപന പ്രാർത്ഥനയും നടത്തി. പ്രോഗ്രാം കൺവീനർ  ശ്രീ കളത്തിൽ വര്ഗീസ്  സ്വാഗതവും . ജോയിൻറ് സെക്രട്ടറി  ശ്രീ മാത്തുക്കുട്ടി ഈശോ  കൃതജ്ഞതയും  പ്രകാശിപ്പിച്ചു. ഡോ. ലിസ ജോർജ്  ആയിരുന്നു  മാസ്റ്റർ ഓഫ് സെറിമണി. പ്രോഗ്രാമിന്റെ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ടു റവ. സാം എൻ. ജോഷ്വ, ഡോൺ തോമസ്, തോമസ് വര്ഗീസ്, വിപിൻ എബ്രഹാം  എന്നിവർ വിവിധ ചുമതലകൾ നിർവഹിച്ചു.

– ജീമോൻ റാന്നി

വാർത്ത അയച്ചു തന്നത്: ഷാജി തോമസ് ജേക്കബ് 
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group: https://chat.whatsapp.com/Itv41RPHGZ0BL2tcOUGxIA

Sub Editor

Recent Posts

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ ഇനി പെയ്ഡ് പാർക്കിംഗ്; പദ്ധതിക്ക് അനുമതി

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…

3 hours ago

ഹോം ഹീറ്റിംഗ് ഓയിൽ വില കുതിക്കുന്നു; രണ്ടാഴ്ചയ്ക്കിടെ 500 ലിറ്ററിന് €100 വർധന

അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…

3 hours ago

അയർലണ്ടിൽ ഊർജ ചെലവുകൾക്കായി €420 വരെ സഹായം; 70 വയസിന് മുകളിലുള്ളവർക്ക് പ്രത്യേക ആനുകൂല്യം

അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…

5 hours ago

‘Bade Miyan Chote Miyan Concert’: Early Bird ടിക്കറ്റ് ഓഫർ നാളെ വരെ

അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…

7 hours ago

അയർലണ്ടിൽ ചൈൽഡ്‌കെയർ ജീവനക്കാർക്ക് ശമ്പളവർധന

ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…

1 day ago

5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം; ഡബ്ലിനിൽ പ്രത്യേക ചടങ്ങുകൾ

അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…

1 day ago