ബ്രിട്ടണ്: ഇപ്പോള് ബ്രിട്ടണില് വിതരണം ചെയ്തു കൊണ്ടിരിക്കുന്ന ഫൈസറിന്റെ കോവിഡ്-19 വാക്സിനേഷന് അതിന്റെ ഏറ്റവും സുപ്രധാന ഘട്ടത്തിലൂടെ കടന്നുപോയി എന്നുവേണമെങ്കില് പറയാം. ഫുഡ് ആന്ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന് വാക്സിനേഷന് ഔദ്യോഗികമായി അംഗീകാരം നല്കി. ഇത് വാക്സിനേഷന്റെ കാര്യത്തില് വലിയ കുതിച്ചു ചാട്ടമായി കണക്കാക്കാം.
ഉടനെ തന്നെ വാക്സിനേഷന് അമേരിക്കയിലും മറ്റും ആദ്യഷോട്ടുകള് ലഭ്യമാക്കിത്തുടങ്ങാനുള്ള പദ്ദതികള് ആരംഭിക്കും. ഇതില് ആദ്യ പരിഗണന ലഭ്യമായി തുടങ്ങുന്നത് മിക്കവാറും ആരോഗ്യപ്രവര്ത്തകര്ക്കും നഴ്സിംഗ് ഹോം എന്നിവടങ്ങളിലെ പ്രവര്ത്തകര്ക്കും ജീവനക്കാര്ക്കും പ്രായമുള്ളവര്ക്കുമായിരിക്കും.
അമേരിക്കയിലെ സ്വതന്ത്ര ശാസ്ത്രജ്ഞര്, പകര്ച്ചവ്യാധി ഡോക്ടര്മാര്, സ്ഥിതിവിവരക്കണക്കുകള് എന്നിവരടങ്ങുന്ന F.D.A. യുടെ വാക്സിന് ഉപദേശക സമിതി 17 മുതല് 4 വരെ വരുന്നവര് വാക്സിനേഷനു വേണ്ടി വോട്ട് ചെയ്തു. എന്നാല് ഒരു അംഗം വിട്ടുനില്ക്കുകയും ചെയ്തു. എങ്കിലും 16 വയസും അതില് കൂടുതലുമുള്ള ആളുകള്ക്ക് അടിയന്തര അംഗീകാരത്തിന് അനുകൂലമായി നില്ക്കുകയും ചെയ്തു. അപൂര്വ ഒഴിവാക്കലുകളോടെ, F.D.A. അതിന്റെ ഉപദേശക പാനലുകളുടെ ഉപദേശം പിന്തുടരുന്നു.
പ്രഥകമികമായ വാക്സിനേഷന്റെ കയറ്റുമതി ഉദ്ദേശം 6.4 ദശലക്ഷം ഡോസുകള് എഫ്.ഡി.എ ക്ലിയര് ചെയ്തു കഴിഞ്ഞ് 24 മണിക്കൂറിനുള്ളില് ലഭ്യമാക്കി തുടങ്ങുമെന്ന് കമ്പനി അറിയിച്ചു. ആ ഡോസുകളില് പകുതിയോളം രാജ്യത്തുടനീളം അയക്കും. എന്നാല് ബാക്കി പകുതി പ്രാഥമിക സ്വീകര്ത്താക്കള്ക്ക് മൂന്നാമത്തെ ആഴ്ച കഴിഞ്ഞ് രണ്ടാമത്തെ ഡോസ് ലഭിക്കുന്നതിനായി മാറ്റിവെക്കും.
മുക്കൂട്ടുതറ: മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് എരുമേലി ഇടകടത്തി കരിയിലക്കുളം വീട്ടിൽ കെ.ടി. സ്കറിയ (91)…
അയർലൻഡിലെ വൈദ്യുതി–ഗ്യാസ് വിതരണ കമ്പനിയായ Yuno Energy ഈ ശൈത്യകാലത്ത് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ചു. കമ്പനിയുടെ ഏകദേശം ഒരു ലക്ഷം…
അയർലണ്ടിൽ ജോലി ലഭിക്കുമെന്ന വാഗ്ദാനം നൽകി വിദ്യാർഥികളിൽനിന്ന് പണം വാങ്ങി വഞ്ചിച്ചതായി മലയാളിക്കെതിരെ ആരോപണം. Portmarnock താമസിക്കുന്ന ഷിൽജി സിറിയക്…
അയർലണ്ടിൽ കാൻസർ അതിജീവിച്ചവർക്ക് വീടുവാങ്ങുന്നതിനും മോർട്ട്ഗേജ് ഇൻഷുറൻസ് ലഭിക്കുന്നതിനുമുള്ള തടസ്സങ്ങൾ കുറയ്ക്കുന്ന പുതിയ നിയമം 2026 ഒക്ടോബർ 15 മുതൽ…
ക്രിപ്റ്റോകറൻസി പ്രചാരണ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു; പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് അയർലണ്ടിലെ ദേശീയ പൊലീസ് സേനയായ An Garda Síochána-യുടെ ഔദ്യോഗിക സോഷ്യൽ…
ഡബ്ലിൻ: ലൂക്കൻ മലയാളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ, യുകെ മലയാളിയും ബ്രിട്ടീഷ് പാർലമെന്റ് അംഗവുമായ സോജൻ ജോസഫിന് ഡബ്ലിനിലെ ലൂക്കനിൽ വെച്ച്…