gnn24x7

F.D.A. ഉപദേശക പാനല്‍ ഫൈസര്‍ വാക്‌സിന് അംഗീകാരം നല്‍കി

0
211
gnn24x7

ബ്രിട്ടണ്‍: ഇപ്പോള്‍ ബ്രിട്ടണില്‍ വിതരണം ചെയ്തു കൊണ്ടിരിക്കുന്ന ഫൈസറിന്റെ കോവിഡ്-19 വാക്‌സിനേഷന്‍ അതിന്റെ ഏറ്റവും സുപ്രധാന ഘട്ടത്തിലൂടെ കടന്നുപോയി എന്നുവേണമെങ്കില്‍ പറയാം. ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ വാക്‌സിനേഷന് ഔദ്യോഗികമായി അംഗീകാരം നല്‍കി. ഇത് വാക്‌സിനേഷന്റെ കാര്യത്തില്‍ വലിയ കുതിച്ചു ചാട്ടമായി കണക്കാക്കാം.

ഉടനെ തന്നെ വാക്‌സിനേഷന്‍ അമേരിക്കയിലും മറ്റും ആദ്യഷോട്ടുകള്‍ ലഭ്യമാക്കിത്തുടങ്ങാനുള്ള പദ്ദതികള്‍ ആരംഭിക്കും. ഇതില്‍ ആദ്യ പരിഗണന ലഭ്യമായി തുടങ്ങുന്നത് മിക്കവാറും ആരോഗ്യപ്രവര്‍ത്തകര്‍ക്കും നഴ്‌സിംഗ് ഹോം എന്നിവടങ്ങളിലെ പ്രവര്‍ത്തകര്‍ക്കും ജീവനക്കാര്‍ക്കും പ്രായമുള്ളവര്‍ക്കുമായിരിക്കും.

അമേരിക്കയിലെ സ്വതന്ത്ര ശാസ്ത്രജ്ഞര്‍, പകര്‍ച്ചവ്യാധി ഡോക്ടര്‍മാര്‍, സ്ഥിതിവിവരക്കണക്കുകള്‍ എന്നിവരടങ്ങുന്ന F.D.A. യുടെ വാക്‌സിന്‍ ഉപദേശക സമിതി 17 മുതല്‍ 4 വരെ വരുന്നവര്‍ വാക്‌സിനേഷനു വേണ്ടി വോട്ട് ചെയ്തു. എന്നാല്‍ ഒരു അംഗം വിട്ടുനില്‍ക്കുകയും ചെയ്തു. എങ്കിലും 16 വയസും അതില്‍ കൂടുതലുമുള്ള ആളുകള്‍ക്ക് അടിയന്തര അംഗീകാരത്തിന് അനുകൂലമായി നില്‍ക്കുകയും ചെയ്തു. അപൂര്‍വ ഒഴിവാക്കലുകളോടെ, F.D.A. അതിന്റെ ഉപദേശക പാനലുകളുടെ ഉപദേശം പിന്തുടരുന്നു.

പ്രഥകമികമായ വാക്‌സിനേഷന്റെ കയറ്റുമതി ഉദ്ദേശം 6.4 ദശലക്ഷം ഡോസുകള്‍ എഫ്.ഡി.എ ക്ലിയര്‍ ചെയ്തു കഴിഞ്ഞ് 24 മണിക്കൂറിനുള്ളില്‍ ലഭ്യമാക്കി തുടങ്ങുമെന്ന് കമ്പനി അറിയിച്ചു. ആ ഡോസുകളില്‍ പകുതിയോളം രാജ്യത്തുടനീളം അയക്കും. എന്നാല്‍ ബാക്കി പകുതി പ്രാഥമിക സ്വീകര്‍ത്താക്കള്‍ക്ക് മൂന്നാമത്തെ ആഴ്ച കഴിഞ്ഞ് രണ്ടാമത്തെ ഡോസ് ലഭിക്കുന്നതിനായി മാറ്റിവെക്കും.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here