America

“സമൂഹത്തെ രൂപാന്തരപ്പെടുത്തുന്ന കുടുംബങ്ങൾ, ഭൂമിയിൽ ദൈവഹിതം നിറവേറ്റുന്നവർ”:റവ. ടി കെ ജോൺ -ബാബു പി സൈമൺ

 

ഡാളസ് : സമൂഹത്തെ രൂപാന്തരപ്പെടുത്തുന്ന കുടുംബങ്ങൾ ഭൂമിയിൽ ദൈവഹിതം നിറവേറ്റുന്നവരും ദൈവ രാജ്യത്തിൻറെ പ്രകാശം പരത്തുന്നവരും ആകുന്നു എന്ന് മാർത്തോമാ സഭയിലെ മുതിർന്ന പട്ടക്കാരനും ഒക്ലഹോമ മാർത്തോമാ ചർച്ച്  മുൻ  വികാരിയുമായിരുന്ന റവ. ടി കെ  ജോൺ അച്ഛൻ അഭിപ്രായപ്പെട്ടു. 

ഒക്ടോബർ 22ന് ഞായറാഴ്ച രാവിലെ സെൻറ് പോൾസ് മാർത്തോമാ ചർച്ചിൽ കുടുംബ ദിനത്തോട് അനുബന്ധിച്ച് നടന്ന വിശുദ്ധ കുർബാനയിൽ പ്രസംഗിക്കുകയായിരുന്നു അച്ഛൻ. ലൂക്കോസ് സുവിശേഷം പത്താം അധ്യായത്തിൽ രേഖപ്പെടുത്തിയിട്ടുള്ള മാർത്തയുടെയും,  മറിയയുടെയും  ഭവനത്തിൽ പ്രവേശിച്ച യേശുവിനെ സഹോദരിമാരായിരുന്നവർ എപ്രകാരമാണോ സ്വീകരിച്ചത് അപ്രകാരം ആയിരിക്കണം നമ്മുടെ ഭവനങ്ങളിലും യേശുവിനെ സ്വീകരിക്കുവാനും, ആരാധിക്കുവാനും എന്ന് അച്ഛൻ ഉത്ബോധിപ്പിച്ചു.

 യേശുവിൻറെ കാൽക്കൽ ഇരുന്ന് യേശുവിനെ ശുശ്രൂഷിക്കുവാനും യേശുവിൽ നിന്നുള്ള വചനങ്ങൾ കേൾക്കുവാനും മാർത്തയും മറിയയും ശ്രമിച്ചു. അപ്രകാരം നമ്മുടെ ഭവനങ്ങൾ ക്രിസ്തുവിനെക്കുറിച്ച് പഠിക്കുവാനും ദൈവിക ശുശ്രൂഷയിൽ ഏർപ്പെടുകയും ചെയ്യുമ്പോൾ  നമ്മുടെ ചുറ്റുപാടുമുള്ള ഭവനങ്ങൾക്ക് നാം ഒരു നല്ല മാതൃകയായി  തീരുവാൻ ഇടയാകുമെന്ന് അച്ഛൻ ഓർപ്പിച്ചു. മാത്രമല്ല ക്രിസ്തുയേശുവിൽ  പണിയപ്പെട്ട ഭവനങ്ങളായി ക്രിസ്തുയേശു നാഥനായ കുടുംബങ്ങളായി നിരന്തരമായ കുടുംബ പ്രാർത്ഥനകൾ ഉള്ള സഹോദരങ്ങളെ സ്നേഹിക്കുന്ന അയൽക്കാരെ കരുതുന്ന സുവിശേഷകരെ വാർത്തെടുക്കുന്ന ഭവനങ്ങൾ  ആയിത്തീരുവാൻ ഓരോ കുടുംബങ്ങൾക്കും സാധ്യമായി തീർക്കണം എന്നും  അച്ഛൻ ആഹ്വാനം ചെയ്തു. 

രാവിലെ 10:15ന്  ആരംഭിച്ച വിശുദ്ധ കുർബാനയിൽ ഇടവക വികാരി ഷൈജു സി ജോയ് സഹകാർമികത്വം വഹിച്ചു. ഗായക സംഘത്തിൻറെ പ്രാരംഭ ഗാനത്തോടുകൂടി ആരംഭിച്ച ശുശ്രൂഷയിൽ ഇടവകയുടെ അസംബ്ലി പ്രതിനിധി രാജു വർഗീസ് മണ്ഡലം പ്രതിനിധി ജിനു ജോർജ് എന്നിവർ ഒന്നും രണ്ടും വേദഭാഗങ്ങൾ വായിച്ചു. ഇടവകയുടെ കമ്മിറ്റി അംഗങ്ങൾ ശുശ്രൂഷയിലെ മറ്റു ക്രമീകരണങ്ങളിലും നേതൃത്വം നൽകി. 

ആരാധനയ്ക്കു ശേഷം  മുതിർന്ന പൗരന്മാരെ  ബഹുമാനിക്കുന്നതിന്റെ ഭാഗമായി 70 വയസ്സ് പൂർത്തീകരിച്ച ഇടവകാംഗങ്ങളായ തോമസ് കുരുവിള, സൂസൻ കുരുവിള എന്നിവരെ ടി കെ ജോൺ അച്ഛൻ പൊന്നാടയണിയിച്ച്‌  ആദരിച്ചു. ഇടവക സെക്രട്ടറി ഡോ. തോമസ് മാത്യു സ്വാഗതവും, ഇടവക ട്രഷറർ വിൻസെൻറ് ജോണിക്കുട്ടി നന്ദിയും രേഖപ്പെടുത്തി. 

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

അടിതെറ്റി അംപയർ വീണു; സഞ്ജുവിന്റെ കരുത്തുറ്റ ഷോട്ട് തട്ടിയത് അംപയറുടെ വലത് മുട്ടുകാലിൽ

അഹമ്മദാബാദ്: ഇന്ത്യ ദക്ഷിണാഫ്രിക്ക അഞ്ചാം ടി20 മത്സരത്തിനിടെ അംപയർ രോഹൻ പണ്ഡിറ്റിന് പരിക്ക്. ഇന്ത്യൻ ഓപ്പണർ സഞ്ജു സാംസണിന്റെ ഷോട്ടിലാണ്…

4 hours ago

ലെവൽ ഹെൽത്ത് പോളിസി നിരക്കുകൾ ഫെബ്രുവരി മുതൽ വർധിപ്പിക്കും

ലെവൽ ഹെൽത്ത് തങ്ങളുടെ ചില ആരോഗ്യ ഇൻഷുറൻസ് പോളിസികളുടെ വില അടുത്ത ഫെബ്രുവരി മുതൽ വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.എല്ലാ പ്ലാനുകളിലുമുള്ള ശരാശരി…

7 hours ago

ആദംസ്‌ടൗണിൽ 400 കോസ്റ്റ് റെന്റൽ വീടുകൾക്കുള്ള അപേക്ഷകൾ LDA സ്വീകരിക്കുന്നു

ഡബ്ലിനിലെ ആദംസ്‌ടൗണിൽ ഏകദേശം 400 ചിലവ് കുറഞ്ഞ വാടക വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ)…

10 hours ago

നിങ്ങളുടെ ടാക്സ് റീഫണ്ട് ഇനിയും ക്ലെയിം ചെയ്തില്ലേ.?

നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. 2021-ലെ നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള നിങ്ങളുടെ അവസാന…

1 day ago

ലിമെറിക്ക്, ടിപ്പററി, മൊണാഗൻ, എന്നിവിടങ്ങളിൽ നടന്ന വാഹനാപകടങ്ങളിൽ മൂന്ന് മരണം

ലിമെറിക്ക്, മോനാഗൻ, ടിപ്പററി കൗണ്ടികളിലെ വ്യത്യസ്ത റോഡപകടങ്ങളിൽ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും മരിച്ചു.കാസിൽബ്ലെയ്‌നിക്ക് സമീപമുള്ള അന്നലിറ്റനിലെ മുല്ലഗ്‌നിയിൽ രാവിലെ…

1 day ago

സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന ‘സാഹിതീയം- പുസ്തക ചർച്ച’

സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സാഹിതീയം പുസ്തക ചർച്ച 2025 ഡിസംബർ 21 ഞായറാഴ്ച്ച നടക്കും. ദമ്മാം…

1 day ago