നീനാ ( കൗണ്ടി ടിപ്പററി) : നീണ്ട കാലത്തെ അയർലണ്ടിലെ പ്രവാസജീവിത ശേഷം ഓസ്ട്രേലിയയിലേയ്ക്ക് കുടിയേറുന്ന ജിൻസനും നിഷയ്ക്കും,എബിക്കും സുപ്രിയയ്ക്കും നീനാ കൈരളിയുടെ ആഭിമുഖ്യത്തിൽ ഹൃദയ നിർഭരമായ യാത്രയയപ്പ് നൽകി.
നീനാ കൈരളിയുടെ സ്ഥാപക മെമ്പർമാരും നിരവധിതവണ കൈരളിയുടെ കമ്മറ്റി മെമ്പറുമാരും ആയിരുന്ന ജിൻസണും നിഷയും കൈരളി യുടെ വളർച്ചയുടെ നാൾവഴികളിൽ നിരവധി സംഭാവനകൾ നൽകിയവരാണ്.നീനാ കൈരളിയുടെ മുൻ പ്രസിഡന്റ് കൂടിയാണ് ജിൻസൺ.കൂടാതെ നീനാ ക്രിക്കറ്റ് ക്ലബിന്റെ ക്യാപ്റ്റനും നിരവധി തവണ മികച്ച കളിക്കാരനുമായി തെരഞ്ഞെടുക്കപ്പെട്ട പ്രതിഭയാണ് ജിൻസൺ.
നീനാ കൈരളിയുടെ നാനാ വിധത്തിലുള്ള പ്രവർത്തനങ്ങളിൽ നിറ സാന്നിധ്യമായിരുന്നു എബിയും സുപ്രിയയും.കലാ സാംസ്കാരിക മേഖലകളിൽ തങ്ങളുടേതായ വ്യക്തി മുദ്ര പതിപ്പിച്ചവരാണ് ഇരു കുടുംബങ്ങളും .സുഹൃത്ത് ബന്ധങ്ങൾ സൃഷ്ടിക്കാനും അത് നിലനിർത്താനും ഏറെ താല്പര്യം ഉള്ളവരായിരുന്നു ഇരു കുടുംബങ്ങളും. പുതിയ ജീവിത സാഹചര്യങ്ങളിൽ കൂടുതൽ മികവാർന്ന രീതിയിൽ ശോഭിക്കുവാൻ എല്ലാവിധ ആശംസകളും നേർന്നുകൊണ്ട് ,നീനാ കൈരളിയുടെ സ്നേഹാദരവായി കമ്മറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ ഉപഹാരങ്ങൾ നൽകി.
ദീർഘ കാലത്തെ ഐറിഷ് പ്രവാസ ജീവിതത്തിൽ നിഴൽ പോലെ കൂടെയുണ്ടായിരുന്ന കൈരളി സമൂഹത്തിലെ ഓരോരുത്തരേയും ഒരിക്കലും മറക്കാൻ ആവില്ലെന്നും ,ഒരു മങ്ങലു പോലും ഏൽക്കാതെ മധുര സ്മരണകളായി ഹൃദയത്തിൽ അവ എന്നും ഉണ്ടാകുമെന്നും ഇരുവരും പറഞ്ഞു.
വാർത്ത : ജോബി മാനുവൽ
Follow the GNN24X7 IRELAND channel on WhatsApp:
https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
Local groups and volunteers highlight humanitarian action across Dublin and beyond. Dublin, Ireland – Local…
യൂറോസോണിൽ ഭവനവായ്പാ നിരക്കുകൾ ഉയരുന്നു; രാജ്യങ്ങൾക്കനുസരിച്ച് വ്യത്യസ്തമാകും പണപ്പെരുപ്പ സമ്മർദം തുടരുന്ന സാഹചര്യത്തിൽ യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) പലിശനിരക്ക്…
ഫ്ലോറിഡ: മൂന്ന് മാസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ജെസിക്ക വ്ലാസാക് (42) അറസ്റ്റിൽ. കുഞ്ഞിന്റെ…
യുണൈറ്റഡ് കിംഗ്ഡത്തിന്റെ ഭാവിയെക്കുറിച്ച് പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്ന് സ്കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലെ നേതാക്കൾ കൂടുതൽ സ്വയംഭരണത്തിനും…
AIയിൽ ഫോട്ടോ അപ്‌ലോഡ് ചെയ്യുമ്പോൾ എന്താണ് സംഭവിക്കുന്നത്?1980കളിലെ ഫോട്ടോ ശൈലിയിലേക്ക് സ്വന്തം ചിത്രങ്ങൾ മാറ്റുന്ന AI ട്രെൻഡ് സോഷ്യൽ മീഡിയയിൽ…
അയർലണ്ടിൽ naturalisation വഴി പൗരത്വം നേടുന്നതിനുള്ള നിലവിലെ നിയമങ്ങൾ മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ എത്രത്തോളം എളുപ്പമാണെന്ന ചർച്ച വീണ്ടും…