ഡാളസ് : സമൂഹത്തെ രൂപാന്തരപ്പെടുത്തുന്ന കുടുംബങ്ങൾ ഭൂമിയിൽ ദൈവഹിതം നിറവേറ്റുന്നവരും ദൈവ രാജ്യത്തിൻറെ പ്രകാശം പരത്തുന്നവരും ആകുന്നു എന്ന് മാർത്തോമാ സഭയിലെ മുതിർന്ന പട്ടക്കാരനും ഒക്ലഹോമ മാർത്തോമാ ചർച്ച് മുൻ വികാരിയുമായിരുന്ന റവ. ടി കെ ജോൺ അച്ഛൻ അഭിപ്രായപ്പെട്ടു.
ഒക്ടോബർ 22ന് ഞായറാഴ്ച രാവിലെ സെൻറ് പോൾസ് മാർത്തോമാ ചർച്ചിൽ കുടുംബ ദിനത്തോട് അനുബന്ധിച്ച് നടന്ന വിശുദ്ധ കുർബാനയിൽ പ്രസംഗിക്കുകയായിരുന്നു അച്ഛൻ. ലൂക്കോസ് സുവിശേഷം പത്താം അധ്യായത്തിൽ രേഖപ്പെടുത്തിയിട്ടുള്ള മാർത്തയുടെയും, മറിയയുടെയും ഭവനത്തിൽ പ്രവേശിച്ച യേശുവിനെ സഹോദരിമാരായിരുന്നവർ എപ്രകാരമാണോ സ്വീകരിച്ചത് അപ്രകാരം ആയിരിക്കണം നമ്മുടെ ഭവനങ്ങളിലും യേശുവിനെ സ്വീകരിക്കുവാനും, ആരാധിക്കുവാനും എന്ന് അച്ഛൻ ഉത്ബോധിപ്പിച്ചു.
യേശുവിൻറെ കാൽക്കൽ ഇരുന്ന് യേശുവിനെ ശുശ്രൂഷിക്കുവാനും യേശുവിൽ നിന്നുള്ള വചനങ്ങൾ കേൾക്കുവാനും മാർത്തയും മറിയയും ശ്രമിച്ചു. അപ്രകാരം നമ്മുടെ ഭവനങ്ങൾ ക്രിസ്തുവിനെക്കുറിച്ച് പഠിക്കുവാനും ദൈവിക ശുശ്രൂഷയിൽ ഏർപ്പെടുകയും ചെയ്യുമ്പോൾ നമ്മുടെ ചുറ്റുപാടുമുള്ള ഭവനങ്ങൾക്ക് നാം ഒരു നല്ല മാതൃകയായി തീരുവാൻ ഇടയാകുമെന്ന് അച്ഛൻ ഓർപ്പിച്ചു. മാത്രമല്ല ക്രിസ്തുയേശുവിൽ പണിയപ്പെട്ട ഭവനങ്ങളായി ക്രിസ്തുയേശു നാഥനായ കുടുംബങ്ങളായി നിരന്തരമായ കുടുംബ പ്രാർത്ഥനകൾ ഉള്ള സഹോദരങ്ങളെ സ്നേഹിക്കുന്ന അയൽക്കാരെ കരുതുന്ന സുവിശേഷകരെ വാർത്തെടുക്കുന്ന ഭവനങ്ങൾ ആയിത്തീരുവാൻ ഓരോ കുടുംബങ്ങൾക്കും സാധ്യമായി തീർക്കണം എന്നും അച്ഛൻ ആഹ്വാനം ചെയ്തു.
രാവിലെ 10:15ന് ആരംഭിച്ച വിശുദ്ധ കുർബാനയിൽ ഇടവക വികാരി ഷൈജു സി ജോയ് സഹകാർമികത്വം വഹിച്ചു. ഗായക സംഘത്തിൻറെ പ്രാരംഭ ഗാനത്തോടുകൂടി ആരംഭിച്ച ശുശ്രൂഷയിൽ ഇടവകയുടെ അസംബ്ലി പ്രതിനിധി രാജു വർഗീസ് മണ്ഡലം പ്രതിനിധി ജിനു ജോർജ് എന്നിവർ ഒന്നും രണ്ടും വേദഭാഗങ്ങൾ വായിച്ചു. ഇടവകയുടെ കമ്മിറ്റി അംഗങ്ങൾ ശുശ്രൂഷയിലെ മറ്റു ക്രമീകരണങ്ങളിലും നേതൃത്വം നൽകി.
ആരാധനയ്ക്കു ശേഷം മുതിർന്ന പൗരന്മാരെ ബഹുമാനിക്കുന്നതിന്റെ ഭാഗമായി 70 വയസ്സ് പൂർത്തീകരിച്ച ഇടവകാംഗങ്ങളായ തോമസ് കുരുവിള, സൂസൻ കുരുവിള എന്നിവരെ ടി കെ ജോൺ അച്ഛൻ പൊന്നാടയണിയിച്ച് ആദരിച്ചു. ഇടവക സെക്രട്ടറി ഡോ. തോമസ് മാത്യു സ്വാഗതവും, ഇടവക ട്രഷറർ വിൻസെൻറ് ജോണിക്കുട്ടി നന്ദിയും രേഖപ്പെടുത്തി.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
Local groups and volunteers highlight humanitarian action across Dublin and beyond. Dublin, Ireland – Local…
യൂറോസോണിൽ ഭവനവായ്പാ നിരക്കുകൾ ഉയരുന്നു; രാജ്യങ്ങൾക്കനുസരിച്ച് വ്യത്യസ്തമാകും പണപ്പെരുപ്പ സമ്മർദം തുടരുന്ന സാഹചര്യത്തിൽ യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) പലിശനിരക്ക്…
ഫ്ലോറിഡ: മൂന്ന് മാസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ജെസിക്ക വ്ലാസാക് (42) അറസ്റ്റിൽ. കുഞ്ഞിന്റെ…
യുണൈറ്റഡ് കിംഗ്ഡത്തിന്റെ ഭാവിയെക്കുറിച്ച് പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്ന് സ്കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലെ നേതാക്കൾ കൂടുതൽ സ്വയംഭരണത്തിനും…
AIയിൽ ഫോട്ടോ അപ്‌ലോഡ് ചെയ്യുമ്പോൾ എന്താണ് സംഭവിക്കുന്നത്?1980കളിലെ ഫോട്ടോ ശൈലിയിലേക്ക് സ്വന്തം ചിത്രങ്ങൾ മാറ്റുന്ന AI ട്രെൻഡ് സോഷ്യൽ മീഡിയയിൽ…
അയർലണ്ടിൽ naturalisation വഴി പൗരത്വം നേടുന്നതിനുള്ള നിലവിലെ നിയമങ്ങൾ മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ എത്രത്തോളം എളുപ്പമാണെന്ന ചർച്ച വീണ്ടും…