ന്യൂയോർക്കിൽ സ്കൂൾ ബസ് വാതിലിൽ ബാക്ക്പാക്ക് കുടുങ്ങി അഞ്ച് വയസ്സുകാരൻ റോഡിലൂടെ വലിച്ചിഴയ്ക്കപ്പെട്ട സംഭവത്തിൽ വനിതാ ഡ്രൈവർ അറസ്റ്റിൽ. ക്ലിന്റൺ സെൻട്രൽ സ്കൂൾ ഡിസ്ട്രിക്ടിലെ ഡ്രൈവറായ താഷ വാൻ ഡെയ്ൻ (37) ആണ് അറസ്റ്റിലായത്.
സ്കൂളിൽ നിന്നെത്തിച്ച കുട്ടികളെ ഇറക്കുന്നതിനിടയിൽ, അവസാനമായി ഇറങ്ങിയ കുട്ടിയുടെ ബാഗ് ബസ്സിന്റെ വാതിലിൽ കുടുങ്ങുകയായിരുന്നു. ഇത് ശ്രദ്ധിക്കാതെ ഡ്രൈവർ വാതിലടച്ച് വാഹനം മുന്നോട്ട് എടുത്തതോടെ കുട്ടി കുറച്ചധികം ദൂരം റോഡിലൂടെ വലിച്ചിഴയ്ക്കപ്പെട്ടു.
കുട്ടിയ്ക്ക് നിസ്സാര പരിക്കുകൾ മാത്രമാണുള്ളത്. എങ്കിലും സംഭവത്തിന്റെ ആഘാതം കുട്ടിയെയും ബസ്സിലുണ്ടായിരുന്ന മറ്റ് വിദ്യാർത്ഥികളെയും മാനസികമായി തളർത്തിയിട്ടുണ്ട്.
അശ്രദ്ധയോടെ വാഹനമോടിച്ചതിന് (Second-degree reckless endangerment) ഡ്രൈവറെതിരെ പോലീസ് കേസെടുത്തു. നവംബർ 16-ന് കോടതിയിൽ ഹാജരാക്കും. ഈ ഡ്രൈവറെ ഇനി വിദ്യാർത്ഥികളുടെ സർവീസിൽ നിന്ന് മാറ്റിനിർത്തുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.
റിപ്പോർട്ട്: പി പി ചെറിയാൻ
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Please join
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
വാർത്തകൾ വായിക്കുക
https://chat.whatsapp.com/Kf08R3ou9gF8zRa3kWEANh?s=cl&p=a&mlu=4&ilr=4
ന്യൂയോർക്ക്/ഹ്യൂസ്റ്റൺ: ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (OCI) കാർഡ് ഉടമകൾക്ക് വലിയ ആശ്വാസം നൽകിക്കൊണ്ട്, പാസ്‌പോർട്ട് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിലെ…
വാഷിംഗ്‌ടൺ ഡി സി :വരാനിരിക്കുന്ന സെനറ്റ് ഭൂരിപക്ഷ നേതാവ് ചക്ക് ഷൂമർ, ജനുവരിയിൽ ഡെമോക്രാറ്റുകൾ കോൺഗ്രസിന്റെ ചുമതലയേൽക്കുന്നതോടെ ഇറാൻ യുദ്ധം…
സാക്രമെന്റോ (കാലിഫോർണിയ): കാലിഫോർണിയയിലെ 548 മരണശിക്ഷാ തടവുകാരുടെ ശിക്ഷ പരോളില്ലാത്ത ജീവപര്യന്തം തടവായി കുറയ്ക്കാൻ തീരുമാനിച്ചതായി ഗവർണർ ഗാവിൻ ന്യൂസം…
അയർലണ്ടിലെ തൊഴിൽ മേഖലയിലെ നിയമങ്ങളിൽ നിർണായക മാറ്റത്തിനൊരുങ്ങി സർക്കാർ. ഇനി മുതൽ ജോലി ഒഴിവുകൾ പരസ്യപ്പെടുത്തുമ്പോൾ അതിന്റെ ശമ്പള നിരക്ക്…
രാജ്യത്തെ വിദേശ പൗരന്മാരുടെ വിസ അനുവദിക്കുന്നതും റദ്ദാക്കുന്നതും സംബന്ധിച്ച സ്വഭാവ പരിശോധനാ മാനദണ്ഡങ്ങൾ (Character Assessment) കൂടുതൽ കർശനമാക്കി ഓസ്‌ട്രേലിയൻ…
മലയാളികളുടെ പ്രിയപ്പെട്ട ഗായകൻ എം.ജി. ശ്രീകുമാറിന്റെ സാനിദ്ധ്യത്തിൽ സംഗീതവും ആഘോഷവും നിറച്ച് ‘കൊണ്ടാട്ടം 2026’ ഡബ്ലിനിൽ അരങ്ങേറാൻ ഇനി 5…