ഡാളസ് / കോട്ടയം: കനിവിന്റെ സൂര്യ തേജസ് എന്നറിയപ്പെടുന്ന അമേരിക്കൻ പ്രവാസിയും (ഡാളസ് )കോട്ടയം കിടങ്ങൂർ സ്വദേശിയുമായ ജോസഫ് ചാണ്ടി മാനേജിങ് ട്രസ്റ്റിയുമായ ഇന്ത്യൻ ജീവകാരുണ്യ ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രഥമ ‘മദർ തെരേസ ജീവകാരുണ്യ സേവാ പുരസ്‌കാരം’ പ്രൊഫസർ കേണൽ ഡോ. കാവുമ്പായി ജനാർദ്ദനനു കോട്ടയം പബ്ലിക് ലൈബ്രറിയിൽ വെച്ച് പ്രൗഢഗംഭീരമായ ചടങ്ങിൽ വെച്ച് പരസ്പരം മാസികയുടെ മാനേജിംഗ് എഡിറ്റർ എസ്. സരോജം സമ്മാനിച്ചു. ഇന്ത്യൻ ജീവകാരുണ്യ ട്രസ്റ്റ് സെക്രട്ടറി ജെയിംസ് ജോസഫിന്റെയും കോർഡിനേറ്ററും സൗത്ത് ഇന്ത്യൻ ബാങ്കിന്റെ പൂർവ്വ എ.ജിഎം ആയ ഗോപീകൃഷ്ണന്റെയും സാന്നിധ്യത്തിലാണ് പുരസ്‌കാരം സമ്മാനിച്ചത്. പരസ്പരം വായന കൂട്ടത്തിന്റെ ഡയറക്ടറും പരസ്പരം മാസികയുടെ ചീഫ് എഡിറ്ററുമായ ഔസേഫ് ചിറ്റക്കാട്, ഡോക്ടർ അജു കെ. നാരായണൻ (പ്രൊഫസർ സ്‌കൂൾ ഓഫ് ലെറ്റേഴ്‌സ് എംജി യൂണിവേഴ്‌സിറ്റി), പ്രസന്നൻ, സന്ദീപ് സലിം എം. എം. ഷാജി, സലിം കുളത്തിപ്പടി, ഉണ്ണികൃഷ്ണൻ അമ്പാടി, കെ. കെ. അനിൽകുമാർ, പി. ഗിരീഷ് തുടങ്ങി നിരവധി പ്രമുഖർ അവാർഡ് ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ കോളേജുകളിലും സ്‌കൂളുകളിലും പഠിക്കുന്ന പാവപ്പെട്ട വിദ്യാർത്ഥികൾക്ക് ഇന്ത്യൻ ജീവകാരുണ്യ ട്രസ്റ്റിന്റെ സ്‌കോളർഷിപ്പ് നൽകി പ്രോത്സാഹിപ്പിക്കുകയും അഖിലേന്ത്യാ തലത്തിൽ മറ്റു ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്ത നിസ്വാർത്ഥ സേവനങ്ങൾ പരിഗണിച്ചാണ് ഈ പുരസ്‌കാരം ഡോക്ടർ കാവുമ്പായി ജനാർദ്ദനനു സമ്മാനിച്ചത്. വിരമിച്ച സീനിയർ ആർമി ഓഫീസറും കൺസൾട്ടന്റ് സൈക്കോളജിസ്റ്റും വിദ്യാഭ്യാസ വിചക്ഷണനും സീനിയർ മന:ശാസ്ത്ര ഉപദേഷ്ടാവും മഹാത്മാഗാന്ധി മിഷൻ ഗ്രൂപ്പ് ഓഫ് കോളേജുകളുടെ ഡയറക്ടറും പ്രൊഫസറും രണ്ടു ഡസനിലേറെ പുസ്തകങ്ങളുടെ രചയിതാവും നിരവധി ദേശീയ സംഘടനകളുടെ ആജീവനാന്ത അംഗവും പ്രചോദനാത്മക പ്രഭാഷകനുമാണ് ഡോക്ടർ കാവുമ്പായി ജനാർദ്ദനൻ.
പതിനഞ്ചിലേറെ ദേശീയഅന്തർദേശീയ റഫറൻസ് ബുക്കുകളിൽ ജീവചരിത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്
പതിനാറിലധികം അന്താരാഷ്ട്ര ദേശീയ പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. സാഹിത്യം, കല, സാമൂഹ്യസേവനം, കാരുണ്യ പ്രവർത്തനം, വിദ്യാഭ്യാസം എന്നിവയിൽ ഇന്ത്യയിലുടനീളമുള്ള സംഘടനകളിൽ നിന്ന് നിരവധി ബഹുമതികളും സമ്മാനങ്ങളും മെഡലുകളും നേടിയിട്ടുണ്ട്. ‘കൊറോണ മഹാമാരിയെ നേരിടാം’ എന്ന പേരിൽ കറന്റ് ബുക്‌സ് പ്രസിദ്ധീകരിച്ച ശാസ്ത്ര സാഹിത്യ പുസ്തകത്തിനുള്ള ഈ വർഷത്തെ പി.കെ. ഗോപാലൻ സ്മാരക ശാസ്ത്ര സാഹിത്യ പുരസ്‌കാരം ഡോക്ടർ കാവുമ്പായി ജനാർദ്ദനനും ഡോക്ടർ മേജർ നളിനി ജനാർദ്ദനനും നേടി.
കഴിഞ്ഞ 29 വർഷമായി കേരളത്തിലും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലുമുള്ള പാവപ്പെട്ട മൂന്നര ലക്ഷത്തോളം സ്‌കൂൾ വിദ്യാർത്ഥികൾക്കും 25000 ത്തിലേറെ കോളേജ് വിദ്യാർത്ഥികൾക്കും ജോസഫ് ചാണ്ടിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ജീവകാരുണ്യ ചാരിറ്റബിൾ ട്രസ്റ്റ് സ്‌കോളർഷിപ്പുകളും നിർധനരായവർക്ക് വീട് നിർമ്മാണ സഹായവും മറ്റും കാരുണ്യ പ്രവർത്തനങ്ങളും നൽകി വന്നു. വിദ്യാഭ്യാസ ധനസഹായത്തിനു പുറമേ, അനാഥാലയങ്ങൾ, സാധു പെൺകുട്ടികളുടെ വിവാഹം, ഭവന നിർമ്മാണം, സ്വയംതൊഴിൽ പദ്ധതി, ചികിത്സാസഹായം, വികലാംഗർക്കു സഹായം എന്നിങ്ങനെ വിവിധ കാരുണ്യ പ്രവർത്തനങ്ങൾക്കായി 12 കോടിയിലധികം രൂപ ഇതിനകം നൽകി കഴിഞ്ഞു. എ. പി. ജിനനാണ് ഈ സംഘടനയുടെ ചീഫ് കോർഡിനേറ്റർ.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ഡൽഹി: ഡൽഹിയിൽ ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയം നിർമ്മിക്കാൻ കേന്ദ്രസർക്കാർ. നോർത്ത് സൗത്ത് ബ്ലോക്കുകളിലായി യുഗ് യുഗീൻ ഭാരത് എന്ന…
ബെൽഫാസ്റ്റിൽ ഇന്ത്യൻ യുവതി രാജശ്രീ ജെയ്‌സൺ അന്തരിച്ചു. 36 വയസ്സായിരുന്നു. നാല് വർഷത്തോളം കാൻസറിനോട് പോരാടിയ ശേഷമാണ് രാജശ്രീയുടെ വിടവാങ്ങൽ.…
കോർക്കിൽ മലയാളി നഴ്‌സ് റോസ്മേരി കിടങ്ങൻ ഫിലിപ്പോസ് അന്തരിച്ചു. 40 വയസ്സായിരുന്നു. നവംബർ 11 പുലർച്ചെ 3.30ഓടെയായിരുന്നു അന്ത്യം. കോർക്കിലെ…
അയർലണ്ടിലെ ആയിരക്കണക്കിന് തൊഴിലാളികൾക്ക് അടയ്ക്കാത്ത നികുതിയുമായി ബന്ധപ്പെട്ട് Revenue Commissioners-ന്റെ കടുത്ത മുന്നറിയിപ്പ്. 2026 സെപ്റ്റംബറിൽ മാത്രം 84,000 പേർക്ക്…
ഡബ്ലിൻ: അയർലണ്ടിലെ പ്രമുഖ മലയാളി കലാ സാംസ്കാരിക സംഘടനയായ മൈൻഡിന്റെ (MIND) 2027 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെയും എക്സിക്യൂട്ടീവ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു. നിഷ ജോസഫ് പ്രസിഡന്റായും സാജു കുമാർ സെക്രട്ടറിയായും ആർവിൻ എം. ശശിധരൻ ട്രഷററായും ചുമതലയേറ്റു. Join GNN24X7 IRELAND Whatsapp Group 🔗 https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2 മുൻ പ്രസിഡന്റ് സിജു ജോസിന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുയോഗത്തിൽ മുൻ സെക്രട്ടറി റൂബിൻ മാത്യൂസ് വാർഷിക പ്രവർത്തന റിപ്പോർട്ടും ട്രഷറർ ആർവിൻ എം. ശശിധരൻ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. തുടർന്ന് സംഘടനയുടെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും പുതിയ നേതൃത്വത്തെ തിരഞ്ഞെടുക്കുകയും ചെയ്തു. മറ്റ് ഭാരവാഹികൾ: മാത്യൂസ് തയ്യിൽ (വൈസ് പ്രസിഡന്റ്), ദിലീപ് കലന്തൂർ (ജോയിന്റ് സെക്രട്ടറി), സാജു ജേക്കബ് (ജോയിന്റ് ട്രഷറർ), ജിബിൻ പി. മാത്യു (പബ്ലിക് റിലേഷൻസ് ഓഫീസർ). എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ: സിജു ജോസ്, റെജി കൂട്ടുങ്കൽ, ജോസ് പോളി, ഷിബു ജോൺ, ജോസുകുട്ടി, തോമസ് ജോൺ, റൂബിൻ മാത്യൂസ്, ജയ്മോൻ പാലാട്ടി, വിപിൻ പോൾ, ബിജു കൃഷ്ണ, ജോസി ജോസഫ് ജോൺ, ടിജി രാജു, അഭിജിത്ത് അനിലൻ, ആൽഡസ് ദാസ്, അക്ഷിത് ജോയ്സ്, ഷാനി റൂബിൻ, മുഹമ്മദ് സാഗർ, ടോണി പി. എബ്രഹാം, ബിബിൻ ചമ്പക്കര. പരിചയസമ്പന്നരായ പ്രവർത്തകരും യുവജനങ്ങളും സ്ത്രീ നേതൃത്വവും ഉൾപ്പെടുന്ന പുതിയ കമ്മിറ്റി, കലാ സാംസ്കാരിക പ്രവർത്തനങ്ങൾ വിപുലീകരിക്കാനും മലയാളി സമൂഹത്തിന്റെ ഐക്യവും പങ്കാളിത്തവും ശക്തിപ്പെടുത്താനുമാണ് ലക്ഷ്യമിടുന്നത്. പതിനഞ്ചിലേറെ വർഷമായി അയർലണ്ടിലെ മലയാളി സമൂഹത്തിൽ സജീവമായ മൈൻഡ്, സ്ഥാനമൊഴിയുന്ന കമ്മിറ്റി അംഗങ്ങൾക്ക് നന്ദി അറിയിക്കുകയും പുതുതായി എത്തുന്ന രണ്ട് അംഗങ്ങളെ സ്വാഗതം ചെയ്യുകയും ചെയ്തു. സംഘടനയ്ക്ക് തുടർച്ചയായി പിന്തുണ നൽകുന്ന മലയാളി സമൂഹത്തിന്റെ സഹകരണവും പുതിയ നേതൃത്വം അഭ്യർത്ഥിച്ചു. Follow the GNN24X7 IRELAND channel…
യൂറോപ്യൻ രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാരും ഭരണത്തലവന്മാരും പങ്കെടുക്കുന്ന ഉന്നതതല യോഗങ്ങൾക്ക് മുന്നോടിയായി ഡബ്ലിനിൽ വൻ ഗതാഗത നിയന്ത്രണങ്ങളും സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തി.…