ടെക്സസ്: ടെക്സസിൽ ഏഴ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ മുൻ ഫെഡെക്സ് ഡ്രൈവർ ടാനർ ഹോണർക്ക് (34) കോടതി വധശിക്ഷ വിധിച്ചു. 2022-ൽ ക്രിസ്മസ് സമ്മാനം ഡെലിവറി ചെയ്യുന്നതിനിടെയാണ് അഥീന സ്ട്രാൻഡ് എന്ന പെൺകുട്ടിയെ ഹോണർ തട്ടിക്കൊണ്ടുപോയത്.
പാക്കേജ് ഡെലിവറി ചെയ്യുന്നതിനിടെ വീടിന് മുന്നിൽ നിന്ന അഥീനയെ ഹോണർ വാനിൽ തട്ടിക്കൊണ്ടുപോയി. കുട്ടി നിലവിളിച്ചതിനെത്തുടർന്ന് ശ്വാസം മുട്ടിച്ചും ക്രൂരമായി മർദ്ദിച്ചും കൊലപ്പെടുത്തുകയായിരുന്നു.
വാനിനുള്ളിലെ ഓഡിയോ റെക്കോർഡിംഗുകൾ കോടതിയിൽ നിർണ്ണായകമായി. “നീ സുന്ദരിയായതുകൊണ്ടാണ് ഞാൻ ഇത് ചെയ്യുന്നത്” എന്ന് ഹോണർ കുട്ടിയോട് പറയുന്നതും, ജീവനായി അപേക്ഷിക്കുന്ന കുട്ടിയുടെ നിലവിളിയും കോടതിയിൽ കേൾപ്പിച്ചു.
ഹോണർ സമൂഹത്തിന് വലിയ ഭീഷണിയാണെന്ന് നിരീക്ഷിച്ച ജൂറി, പ്രതിക്ക് വധശിക്ഷ നൽകാൻ തീരുമാനിച്ചു. കഴിഞ്ഞ മാസം വിചാരണ തുടങ്ങിയപ്പോൾ തന്നെ താൻ കുറ്റക്കാരനാണെന്ന് ഹോണർ സമ്മതിച്ചിരുന്നു.
തന്റെ വാഹനം തട്ടി കുട്ടിക്ക് പരിക്കേറ്റെന്നും പരിഭ്രാന്തിയിലാണ് കൊലപാതകം ചെയ്തതെന്നുമാണ് ഹോണർ ആദ്യം മൊഴി നൽകിയിരുന്നത്. എന്നാൽ ഇത് പച്ചക്കള്ളമാണെന്ന് പ്രോസിക്യൂഷൻ തെളിയിച്ചു. പ്രതിക്ക് ഓട്ടിസം ഉൾപ്പെടെയുള്ള മാനസിക പ്രശ്നങ്ങളുണ്ടെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി തള്ളി.
റിപ്പോർട്ട്: പി പി ചെറിയാൻ
Follow Us on Instagram!
GNN24X7 IRELAND :
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Please join
https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2
വാഷിംഗ്ടൺ : അഞ്ച് സംസ്ഥാനങ്ങളിലെ ഗവർണർമാരുടെ ഔദ്യോഗിക വസതികളിലും സ്റ്റേറ്റ് കാപ്പിറ്റോളുകളിലും ആദ്യമായി ദീപാവലി ആഘോഷങ്ങൾ സംഘടിപ്പിച്ചു. ഐഡഹോ, നെബ്രാസ്ക,…
വാഷിംഗ്ടൺ, ഡി.സി: യു.എസ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റിലെ സിവിൽ റൈറ്റ്സ് ഡിവിഷൻ മേധാവി സ്ഥാനത്തുനിന്ന് ഹർമീത് ധില്ലൻ രാജിവെച്ചു. നവംബർ 3-ന്…
2026 മിഡ്ടേം ഫലങ്ങളും വിശകലനവും അമേരിക്കൻ രാഷ്ട്രീയത്തിൽ എപ്പോഴും ഭരണപക്ഷത്തിനെതിരായ ജനവികാര പ്രതിഫലനങ്ങളാണ് ഇടക്കാല തിരഞ്ഞെടുപ്പുകൾ. എന്നാൽ, 2026 നവംബർ…
ഹൂസ്റ്റൺ: ഹൂസ്റ്റൺ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ ഇടവകാംഗമായ പീറ്റർ കെ. തോമസ് (തമ്പി -80) 2026 നവംബർ…
അയർലണ്ടിലെ പൊതുമേഖലാ ജീവനക്കാരുടെ ശമ്പള തർക്കം പരിഹരിക്കുന്നതിനായി പുതിയതും മെച്ചപ്പെടുത്തിയതുമായ നിർദേശവുമായി സർക്കാർ. പുതിയ ശമ്പള കരാറിൽ 10.5 ശതമാനം…
അയർലണ്ടിലെ തപാൽ സേവനങ്ങളിൽ പുതിയ സൗകര്യം അവതരിപ്പിച്ച് An Post. രാജ്യത്തുടനീളമുള്ള 2,600 പോസ്റ്റ് ബോക്സുകൾ വഴി ഇനി ചെറിയ…