ഫ്‌ളോറിഡ: മുന്‍ മിസ് അമേരിക്ക ലിന്‍സ കോര്‍ണെറ്റ് (40) ഫ്‌ളോറിഡയിലെ ജാക്‌സണ്‍വില്ലില്‍ അന്തരിച്ചു. ഒക്‌ടോബര്‍ 28-നാണ് അന്ത്യം സംഭവിച്ചതെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു. ഒക്‌ടോബര്‍ 12-ന് വീട്ടില്‍വച്ച് വീണതിനെ തുടര്‍ന്ന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇവര്‍ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായി കഴിയുകയായിരുന്നു.
മിസ് അമേരിക്ക ഓര്‍ഗനൈസേഷന്‍ മരണം സ്ഥിരീകരിച്ചു. 1993-ലാണ് മിസ് അമേരിക്ക കിരീടം നേടിയത്. തൊണ്ണൂറുകളില്‍ ടെലിവിഷന്‍ താരമായിരുന്ന ലിന്‍സ നിരവധി ടിവി ഷോകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. 1992-ല്‍ ഫ്‌ളോറിഡ സുന്ദരിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മിസ് അമേരിക്കയായി തെരഞ്ഞെടുക്കപ്പെട്ടതിനുശേഷം ഒരു വര്‍ഷം എയ്ഡ്‌സിനെക്കുറിച്ച് ബോധവത്കരണം നടത്തുന്നതില്‍ സജീവമായിരുന്നു.
മുന്‍ ഭര്‍ത്താവും ഹോം ആന്‍ഡ് ഫാമിലി ഹോസ്റ്ററുമായ മാര്‍ക്ക് സ്റ്റെയിന്‍സ് കോര്‍ണറ്റിന്റെ വിയോഗത്തില്‍ അതീവ ദുഖം രേഖപ്പെടുത്തി. 1971 ജൂണ്‍ പത്തിന് വിര്‍ജീനീയയിലായിരുന്നു ജനനം. നല്ലൊരു നടിയും ഗായികയുമായിരുന്നു. പൊതു സ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ മിസ് അമേരിക്ക കിരീടം ഉപയോഗിക്കാതിരുന്ന ആദ്യ വ്യക്തിയായിരുന്നു ലിന്‍സ കോര്‍ണെറ്റ്.
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…
ലിമെറിക്ക്: ലിമെറിക്കിൽ പീസ് കമ്മീഷണറായി ജോജോ ദേവസിയെ സർക്കാർ നിയമിച്ചു.അയര്‍ലണ്ടിലെ ലിമെറിക്കിൽ താമസിക്കുന്ന കൊരട്ടി,തിരുമുടിക്കുന്ന് ചിറയ്ക്കൽ ദേവസ്സി-ത്രേസ്യ ദമ്പതികളുടെ മകനായ…
അനധികൃത കുടിയേറ്റം തടയാനുള്ള കർശന നീക്കങ്ങളുമായി യു.കെ സർക്കാർ. അനധികൃത ബോട്ടുകളിലും മറ്റും രാജ്യത്തെത്തുന്ന അഭയാർത്ഥികൾക്ക് സ്ഥിര താമസ അനുമതി…