Buzz News

അഞ്ച് ജില്ലകളില്‍ നിരോധാനാജ്ഞ നവംബര്‍ 15 വരെ നീട്ടി

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്ന നിരോധനാജ്ഞ ഇന്ന് അവസാനിക്കുകയാണ്. ഈ സന്ദര്‍ഭത്തില്‍ കോവിഡ് വ്യാപനം രൂക്ഷമായ അഞ്ചു ജില്ലകളില്‍ മാത്രം നിരോധനാജ്ഞ നവംബര്‍ 15 വരെ നീട്ടിയതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.
എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, വയനാട്, മലപ്പുറം എന്നീ ജില്ലകളിലെ നിരോധനാജ്ഞയാണ് നവംബര്‍ 15 വരെ നീട്ടിയത്. കോവിഡ് വ്യാപനത്തിന്റെ തോതില്‍ വലിയ മാറ്റങ്ങള്‍ നിഴലിക്കാത്തതുകൊണ്ടും ദിനംപ്രതിയുള്ള രോഗികളുടെ എണ്ണത്തിലുള്ള വര്‍ധനവും കണക്കിലെടുത്താണ് ഈ വിജ്ഞാപനം നവംബര്‍ 15 വരെ നീട്ടിയത്.

എന്നാല്‍ തിരുവനന്തപുരത്ത് ഇപ്പോഴും എന്തു ചെയ്യണമെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ലെന്ന് അധികാരികള്‍ അറിയിച്ചു. ഇന്ന് ഉച്ചയോടെ തിരുവനന്തപുരം ജില്ലയുടെ കാര്യത്തില്‍ വ്യക്തത വരുത്തുമെന്ന് ജില്ലാകളക്ടര്‍ അറിയിച്ചിട്ടുണ്ട്. അതേസമയം തൃശ്ശൂരിലെ കോവിഡ് വ്യാപനം സൂപ്പര്‍ സ്‌പ്രെഡിന്റെ വക്കിലെത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ തൃശ്ശൂര്‍ ജില്ലയ്ക്കും നവബര്‍ 15 വരെ നിരോധനാജ്ഞ നീട്ടിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു.

Newsdesk

Recent Posts

കേരളത്തിൽ നികുതി വരുമാനവും കടവും വർധിച്ചെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…

4 hours ago

കോർക്കിൽ പുതിയ റെയിൽവേ സ്റ്റേഷന് അനുമതി; 2027ൽ നിർമ്മാണം തുടങ്ങും

Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…

21 hours ago

ട്രംപിന്റെ അയർലണ്ട് സന്ദർശനത്തിന് തുടക്കം; യൂണിഫൈഡ് അയർലണ്ടിനെ പിന്തുണച്ച് ട്രംപ്

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…

22 hours ago

ട്രംപിന്റെ സന്ദർശനം: നാളെ ഡബ്ലിനിൽ കർശന നിയന്ത്രണങ്ങൾ; യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…

2 days ago

ഒക്ടോബർ 12 മുതൽ Energia ഗ്യാസ്–വൈദ്യുതി നിരക്കുകൾ ഉയർത്തും

Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…

2 days ago

എം.പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു

ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…

2 days ago