America

അമേരിക്കയിലെ കാമ്പസിനുള്ളിൽ വെടിവയ്‌പ്; നാല് പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

അമേരിക്കയിലുണ്ടായ വെടിവയ്പ്പിൽ നാല് പേർ കൊല്ലപ്പെട്ടു. യൂണിവേഴ്സ്റ്റി ഓഫ് നെവാഡ ലാസ് വേ​ഗസ് കാമ്പസിലാണ് വെടിവയ്പ്പുണ്ടായത്. പ്രാദേശിക സമയം ഉച്ചയ്‌ക്ക് ഒരുമണിയോടെയായിരുന്നു ആക്രമണം. തോക്കുധാരിയായ അക്രമി കാമ്പസിലെത്തി വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. വിദ്യാർഥികളെ കാമ്പസിൽ നിന്നും ഒഴിപ്പിച്ചു. അക്രമിയും കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു. സംഭവത്തിന്റെ ഔദ്യോഗിക വിശദാംശങ്ങൾ വ്യക്തമല്ല.

വെടിവയപ്പുണ്ടായ ഉടനെ തന്നെ പൊലീസെത്തി സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. നിലവിൽ കാമ്പസിൽ സുരക്ഷാ ഭീഷണിയില്ലെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു. കാമ്പസിലുണ്ടായ വെടിവയപ്പിനെതുടർന്ന് പ്രദേശത്തെ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. സർവ്വകലാശാലയുടെ ബിസിനസ് സ്കൂൾ സ്ഥിതി ചെയ്യുന്ന കെട്ടിടമായ ബീം ഹാളിന്റെ നാലാം നിലയിലാണ് വെടിവയ്പ്പ് ആരംഭിച്ചതെന്നും പിന്നീട് മറ്റ് നിലകളിലേക്ക് മാറി.

വെള്ളിയാഴ്ച വരെ സർവകലാശാല അടച്ചിടുമെന്ന് പോലീസ് അറിയിച്ചു.ലാസ് വെഗാസ് സ്ട്രിപ്പിൽ നിന്ന് 2 മൈലിൽ താഴെ കിഴക്കായി സ്ഥിതി ചെയ്യുന്ന UNLV കാമ്പസിൽ ഏകദേശം 25,000 ബിരുദധാരികളും 8,000 ബിരുദാനന്തര ബിരുദധാരികളും ഗവേഷണ വിദ്യാർത്ഥികളുമുണ്ട്.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

വാണിജ്യ സിലിണ്ടര്‍ വില വര്‍ധന;  കേരളത്തിൽ ഹോട്ടൽ ഉടമകള്‍ സമരത്തിലേക്ക്

കൊച്ചി: വാണിജ്യ സിലിണ്ടര്‍ വില വര്‍ധനയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഹോട്ടൽ ഉടമകള്‍ സമരത്തിലേക്ക്. മെയ് ആറിന് സംസ്ഥാന വ്യാപകമായി ഹോട്ടലുകൾ…

47 mins ago

പാട്രിയോട്ട് അയർലണ്ടിലെ തീയേറ്ററുകളിൽ

ഡബ്ലിൻ: വളരെ കാലത്തെ ഇടവേളയ്ക്കുശേഷം മോഹൻലാലിനും മമ്മൂട്ടിയും ഒന്നിക്കുന്ന പാട്രിയോട്ട് അയർലണ്ടിലെ തീയേറ്ററുകളിൽ റിലീസായി. ഇതിനോടകം മികച്ച പ്രതികരണങ്ങൾ നേടിയ…

4 hours ago

ഇന്ത്യൻ പൗരത്വ നിയമങ്ങളിൽ മാറ്റം; OCI നടപടികൾ ഡിജിറ്റലാവും

വിദേശത്തുള്ള ഇന്ത്യൻ വംശജർക്ക് നൽകുന്ന ഒ സി ഐ (Overseas Citizen of India) കാർഡുകൾക്കും അവരുടെ പൗരത്വ അപേക്ഷകൾക്കും…

6 hours ago

ഗ്രേറ്റർ കൊച്ചിൻ ക്ലബ് ഒരുക്കുന്ന സാംസ്കാരിക മേള- “CONNECT FESTIVAL” മെയ്‌ 2,3 തീയതികളിൽ

വൈവിധ്യമാർന്ന പാരമ്പര്യത്തിന്റെയും സാംസ്കാരിക തനിമയുടേയും വേദിയാകാൻ "CONNECT FESTIVAL 2026" തയ്യാറായിക്കഴിഞ്ഞു. Greater Cochin Club സംഘടിപ്പിക്കുന്ന "CONNECT FESTIVAL"…

8 hours ago

പൊതുപ്രവർത്തകനും ഉപഭോക്തൃ സംരക്ഷണ നിയമ പോരാളിയുമായ ഡിജോ കാപ്പൻ അന്തരിച്ചു

കേരളത്തിലെ പ്രമുഖ പൊതുപ്രവർത്തകനും ഉപഭോക്തൃ സംരക്ഷണ നിയമ പോരാളിയുമായ ഡിജോ കാപ്പൻ അന്തരിച്ചു. 68 വയസ്സായിരുന്നു. 2025 ഒക്ടോബറിൽ തിരുവനന്തപുരത്ത്…

11 hours ago

‘പോളച്ചൻ പത്തു ദിവസത്തെ പരോളിലിറങ്ങിയെന്നു കേട്ടു….നമുക്കു പണിയാകുമോ?’ ഷാജി കൈലാസിൻ്റെ ‘വരവ്’ ട്രയിലർ എത്തി

നായക സങ്കൽപ്പങ്ങളെ അതിൻ്റെ പൂർണ്ണതയിലെത്തിച്ച സംവിധായകൻ ഷാജി കൈലാസ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമായ വരവ് എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ…

12 hours ago