കോവിഡ് വ്യാപനം ദുരന്തഭൂമിയായി മാറ്റിയിരിക്കുന്ന രാജ്യങ്ങളിലൊന്നാണ് അമേരിക്ക. ഓരോദിവസവും ഇവിടെ മരിക്കുന്നവരുടെ എണ്ണം വർധിക്കുകയാണ്.
യുഎസിലെ തന്നെ ന്യൂയോർക്കിലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ആ സാഹചര്യത്തിൽ തന്നെ ഇവിടുത്തെ പല ശവസംസ്കാര കേന്ദ്രങ്ങളും മൃതദേഹങ്ങൾ കൊണ്ട് നിറഞ്ഞ അവസ്ഥയിലാണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം രാജ്യത്ത് 1480 മരണങ്ങള്‍ റിപ്പോർട്ട് ചെയ്യപ്പെട്ടു എന്നാണ് കണക്ക്.
ജോൺ ഹോപ്കിൻസ് യൂണിവേഴ്സിറ്റി കൊറോണ ട്രാക്കർ പ്രകാരം മഹാമാരി ആഗോള തലത്തില്‍ വ്യാപിച്ച ശേഷം ഒരു രാജ്യത്ത് ഒറ്റദിവസം റിപ്പോർട്ട് ചെയ്യപ്പെടുന്ന ഏറ്റവും ഉയര്‍ന്ന മരണനിരക്കാണിത്.
ഇവരുടെ കണക്കുകൾ പ്രകാരം രാജ്യത്ത് ഇതുവരെ 7406 ആളുകള്‍ മരണപ്പെട്ടിട്ടുണ്ട്. രണ്ടരലക്ഷത്തിലേറെപ്പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുമുണ്ട്.
ഈ അവസ്ഥ തുടർന്നാൽ മരണസംഖ്യ വലിയ തോതിൽ തന്നെ ഉയരുമെന്നാണ് പറയപ്പെടുന്നത്.
മോർച്ചറികള്‍ അടക്കം മൃതദേഹങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്നതിനാൽ പലയിടത്തും രാത്രി വൈകിയും കൂട്ടമായി സംസ്കാരങ്ങൾ നടത്തിയിരുന്നു.
ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…