യുഎസിലെ മിനിയപൊളിസ് പോലീസ് വകുപ്പ് പിരിച്ചുവിട്ട ശേഷം പുനഃസംഘടിപ്പിക്കും. നഗരസഭ കൗണ്‍സിലര്‍മാരില്‍ ഭൂരിപക്ഷത്തിൻ്റെ അഭിപ്രായത്തെ തുടര്‍ന്നാണ് പൊതുസുരക്ഷയ്ക്കായി പുതിയൊരു സംവിധാനം കൊണ്ടുവരുന്നതിനെ കുറിച്ച് കൗണ്‍സില്‍ തീരുമാനമെടുത്തത്.
ജോർജ് ഫ്ലോയ്ഡ് വധത്തിൽ അമേരിക്കയിൽ മിനിയപോളിസ് പോലീസിനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് ഇങ്ങനൊരു തീരുമാനം.വംശീയവേർതിരിവ് പ്രകടിപ്പിക്കുന്ന പോലീസ് വിഭാഗത്തിനെതിരെ നിരവധി പരാതികൾ വന്നിരുന്നു.
സാമൂഹിക സുരക്ഷയ്ക്കായി കൂടുതല്‍ മികച്ച പുതിയൊരു പൊതുവ്യവസ്ഥ പുനര്‍നിര്‍മിക്കാന്‍ ഒരുങ്ങുകയാണെന്ന് മിനിയപൊലിസ് കൗണ്‍സില്‍ പ്രസിഡന്റ് ലിസ ബെന്‍ഡര്‍ പറഞ്ഞു. ഭൂരിപക്ഷ വോട്ടെടുപ്പിലൂടെയാണ് ഇക്കാര്യം തീരുമാനിച്ചതെന്ന് കൗണ്‍സിലംഗം അലോന്‍ഡ്ര കാനോ ട്വീറ്റ് ചെയ്തു.
നിലവിലെ പോലീസ് സംവിധാനത്തില്‍ മാറ്റം വരുത്താന്‍ കഴിയില്ലെന്ന് ഉറപ്പുള്ളതിനാലാണ് പിരിച്ചു വിട്ട് പുനഃസംഘടിപ്പിക്കാന്‍ ഒരുങ്ങുന്നതെന്നും അലോന്‍ഡ്ര വ്യക്തമാക്കി.
തിരുവനന്തപുരം: സി.എം.ആർ.എൽ മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിനുമെതിരെ ഇ.ഡി. നൽകിയ കത്തിന്റെ…
പ്ലസ് വൺ പ്ലസ് ടൂ ക്ലാസ്സിലെ ടീനേജ് പ്രായക്കാരായ കുട്ടികളെ കേന്ദീകരിച്ചു കൊണ്ട് പൂർണ്ണമായും ഒരു റോം കോം ചിത്രത്തിന്…
അയർലൻഡിൽ ആദ്യമായി വീട് വാങ്ങുന്നവർക്ക് നൽകുന്ന Help to Buy നികുതി ഇളവ് €30,000ൽ നിന്ന് €50,000 ആയി ഉയർത്തണമെന്ന…
അയർലൻഡിലെ 16 വയസ്സുള്ള എല്ലാ കൗമാരക്കാർക്കും കലാ-സാംസ്കാരിക പരിപാടികൾക്കായി ചെലവഴിക്കാനാകുന്ന 100 യൂറോയുടെ കൾച്ചർ വൗച്ചർ നൽകാൻ സർക്കാർ ഒരുങ്ങുന്നു.…
ഉപയോക്താക്കളുടെ ലൊക്കേഷൻ ഡാറ്റ കൈകാര്യം ചെയ്തതിൽ യൂറോപ്യൻ യൂണിയന്റെ ഡാറ്റാ സംരക്ഷണ നിയമമായ GDPR ലംഘിച്ചെന്ന കണ്ടെത്തലിനെ തുടർന്ന് ഗൂഗിളിന്…
പ്രശസ്‌ത താരങ്ങളായ മനോജ് .കെ.ജയൻ- ഉർവ്വശി എന്നിവരുടെ മകൾ തേജാലഷ്മി (കുഞ്ഞാറ്റ) ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് പ്രിയതമൻ.റെജി പ്രഭാകരൻ സംവിധാനം…