ഡാളസ്: യങ് മെൻസ് ഇവാഞ്ചലിക്കൽ ഫെലോഷിപ്പ് (YMEF) ഡാളസ്, ആഭിമുഖ്യത്തിൽ മഹാകവി കെ വി സൈമൺ സാറിൻറെ അനുസ്മരണാർത്ഥം നടത്തപ്പെടുന്ന സംഗീത സായാഹ്നം സെപ്റ്റംബർ 24നു 6 മണിക്ക് കരോൾ പട്ടണത്തിലുള്ള ബിലീവേഴ്സ് ബൈബിൾ ചാപ്പലിൽവച്ചു നടത്തപ്പെടുന്നു.
എന്നും ഓർമയിൽ മായാതെ നിൽക്കുന്നതും, ഏത് ജീവിത സാഹചര്യത്തിലും ആശ്വാസവും പ്രത്യാശയും കണ്ടെത്തുവാൻ ഇടയാക്കുന്നതും, പഴയ തലമുറയിൽ നിന്ന് കൈമാറി കിട്ടിയതും, ഇന്നും അനേകരെ ക്രിസ്തുവിലേക്ക് അടുപ്പിക്കുന്നതും ആയ ഒട്ടനവധി ക്രിസ്തീയ ഗാനങ്ങൾക്ക് വരികളും, താളവും, ഈണവും പകർന്നിട്ടുള്ള അനുഗ്രഹിക്കപ്പെട്ട വ്യക്തിത്വത്തിനുടമയാണ് മഹാകവി കെ വി സൈമൺ.
അമൃത ടിവിയുടെ ദേവഗീതം എന്ന റിയാലിറ്റി ഷോ വിജയികളും, കേരളമൊട്ടാകെ അനേക ആരാധകരും, ക്രൈസ്തവർക്ക് വളരെ സുപരിചതരുമായ ഗായകർ ശിവ പ്രസാദും, പ്രിയ പ്രസാദും ഗാന സായാഹ്നത്തിന് നേതൃത്വം നൽകും. കൂടാതെ പ്രശസ്ത സംഗീതജ്ഞരായ കെവിൻ വർഗീസ് (അറ്റ്ലാന്റാ), ഷേർലി എബ്രഹാം(ഡാളസ് ), ജോയ് ഡ്രംസ് (യു കെ) തുടങ്ങിയവരും ഗാനങ്ങൾ ആലപിക്കുന്നത് ആയിരിക്കും.
ഡാലസിലെ പ്രസിദ്ധനായ പ്രാസംഗികൻ ബ്രദർ തോമസ് രാജൻ പ്രധാന സന്ദേശം നൽകുന്നതും, അലി ഫർഹാദി (യുഎസ്) തൻറെ ജീവിത അനുഭവങ്ങൾ പങ്കുവയ്ക്കുന്നതും ആയിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. ഈ പ്രോഗ്രാമിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി YMEFNA@GMAIL മുഖാന്തരം ബന്ധപ്പെടേണ്ടതാണ് എന്ന് ഭാരവാഹികൾ അറിയിച്ചു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ടോക്കിയോ: ഏഷ്യൻ ഗെയിംസിൽ മലയാളിക്ക് ചരിത്ര മെഡൽ. ഷൂട്ടിംഗിൽ വിദർശ കെ വിനോദ് വെള്ളി മെഡൽ നേടി. ഏഷ്യൻ ഗെയിംസിൽ…
2027 ജനുവരി, ഏപ്രിൽ, സെപ്റ്റംബർ ഇൻടേക്ക് ആരംഭിച്ചു അയർലൻഡിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കായി La Vista Study Abroad…
അയർലണ്ടിൽ ലിസ്റ്റീരിയ മലിനീകരണ സാധ്യതയെ തുടർന്ന് നിരവധി റെഡി മീൽ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. Food Safety Authority…
കൊച്ചി: ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും…
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…
അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…