ന്യൂയോര്‍ക്ക്: ദല്‍ഹി സംഘര്‍ഷത്തില്‍ ദുഃഖം രേഖപ്പെടുത്തി യു.എന്‍ ജനറല്‍ സെക്രട്ടറി ആന്റോണിയോ ഗുട്ടറസ്. ദല്‍ഹി സംഘര്‍ഷത്തില്‍ ഉണ്ടായ മരണങ്ങളിലും ദുരന്തത്തിലും ദുഖമുണ്ടെന്നാണ് ആന്റോണിയോ ഗുട്ടറസിന്റെ പ്രതിനിധി ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. ആക്രമണം ഒഴിവാക്കാന്‍ ശ്രമിക്കണമെന്നും യു.എന്‍ ജനറല്‍ സെക്രട്ടറിയുടെ പ്രസ്താവനയില്‍ പറയുന്നു.
ദല്‍ഹി കലാപത്തില്‍ മരണം 27 ആയ സാഹചര്യത്തിലാണ് യു.എന്‍ ജനറല്‍ സെക്രട്ടറിയുടെ ഇടപെടല്‍. കൊല്ലപ്പെട്ട 27 പേരില്‍ ഒന്‍പതുപേര്‍ കൊല്ലപ്പെട്ടത് വെടിയേറ്റാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊല്ലപ്പെട്ടവരില്‍ ആറുപേരുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വിട്ടുനല്‍കി. കലാപത്തില്‍ 250 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
നേരത്തെ ദല്‍ഹിയില്‍ മുസ്‌ലിങ്ങള്‍ക്കെതിരെ നടക്കുന്ന ആക്രമണത്തില്‍ യു.എസ് പാര്‍ലമെന്റംഗങ്ങളും റിലീജിയസ് ഫ്രീഡം കമ്മിറ്റിയും ആശങ്കയറിയിച്ചിരുന്നു.
യു.എസ് കോണ്‍ഗ്രസ് വുമണ്‍ പ്രമീള ജയപാല്‍ ആണ് ദല്‍ഹി സംഘര്‍ഷത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചത്. ‘മതസ്വാതന്ത്ര്യത്തെ ക്ഷയിപ്പിക്കുന്ന നിയമ സംവിധാനങ്ങളോ, വിവേചനങ്ങളോ വേര്‍തിരിവുകളോ ജനാധിപത്യ സംവിധാനത്തില്‍ സഹിക്കുകയില്ല. ലോകം നിരീക്ഷിക്കുന്നുണ്ട്,’ പ്രമീള ജയപാല്‍ ട്വീറ്റ് ചെയ്തു.
‘ന്യൂദല്‍ഹിയിലെ മുസ്ലിങ്ങള്‍ക്കെതിരെ അപകടകരമായ രീതിയില്‍ ആള്‍ക്കൂട്ടാക്രമണം നടക്കുകയാണെന്നും മോദി സര്‍ക്കാര്‍ ഈ ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാണമെന്നുമാണ് അമേരിക്കയിലെ യുനൈറ്റഡ് സ്റ്റേറ്റ്സ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലിജിയസ് ഫ്രീഡം (യു.എസ്.സി.ആര്‍.എഫ്) പ്രസ്താവനയിറക്കിയിരിക്കുന്നത്.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…
പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…
നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…