America

എച്ച്-1 ബി വിസ ഫീസ് ഒരുലക്ഷം ഡോളറാക്കി ഉയർത്തി അമേരിക്ക

എച്ച് 1 ബി വിസയുടെ വാർഷിക ഫീസ് 1,00,000 ഡോളർ (ഏകദേശം 88,09,180 രൂപ) ആക്കി ഉയർത്തിയ വിജ്ഞാപനത്തിൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവച്ചു. ഉന്നത വിദ്യാഭ്യാസവും പരിശീലനവും വൈദഗ്‌ധ്യവും ആവശ്യമുള്ള മേഖലകളിൽ വിദേശത്ത് നിന്നുള്ള പ്രൊഫഷണലുകളെ നിയമിക്കാൻ അമേരിക്കൻ കമ്പനികളെ അനുവദിക്കുന്നതാണ് എച്ച് 1 ബി വിസ.ഉയർന്ന വൈദഗ്‌ധ്യമുള്ള ജോലികൾക്കായി ഏറ്റവും മികച്ച വിദേശ ഉദ്യോഗാർഥികളെ കൊണ്ടുവരാനാണ് എച്ച് 1ബി വിസ നൽകുന്നതിലൂടെ ഉദ്ദേശിക്കുന്നത്. എന്നാൽ വർഷം 60,000 ഡോളർ വരെ കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യാൻ തയ്യാറുള്ള വിദേശ തൊഴിലാളികളെ എത്തിക്കാനുള്ള ഒരു മാർഗമായി ഇതു മാറി.

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

ടെക് തൊഴിലാളികൾക്ക് സാധാരണയായി യു.എസ് നൽകുന്ന 1,00,000 ൽ പരം ഡോളർ ശമ്പളത്തേക്കാൾ വളരെ കുറവാണ് വിസ ഫീസ്. സർക്കാർ തീരുമാനത്തെ ടെക് വ്യവസായം എതിർക്കില്ലെന്നും അവർ വളരെ സന്തുഷ്ട‌രായിരിക്കുമെന്നും ട്രംപ് ഉത്തരവിൽ ഒപ്പുവച്ചുകൊണ്ട് വ്യക്തമാക്കി. ടെക് മേഖലകളിൽ ജോലി നോക്കുന്നവരെയാണ് പ്രധാനമായും പുതിയ പരിഷ്‌കാരം ബാധിക്കുക. പ്രത്യേകിച്ച് ഇന്ത്യയിൽ നിന്നുള്ള ഉദ്യോഗാർഥികളെ. എച്ച് 1 ബി വിസ അപേക്ഷകരുടെ കണക്കിൽ ഇന്ത്യ മുന്നിലാണ്. ചൈനയും കാനഡയുമാണ് തൊട്ടുപിന്നിൽ. ശാസ്ത്രം, സാങ്കേതിക വിദ്യ, എഞ്ചിനീയറിങ്, ഗണിതം തുടങ്ങിയ മേഖലകളിൽ, ഒഴിവുകൾ നികത്താൻ പ്രയാസമുള്ള ജോലികളിൽ ബിരുദമോ അതിൽ കൂടുതലോ യോഗ്യതയുള്ള ആളുകൾക്കായി 1990 ലാണ് എച്ച് 1 ബി വിസ പദ്ധതി ആരംഭിച്ചത്.

കുറഞ്ഞ വേതനം നൽകാനും തൊഴിൽ സംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങൾ ലംഘിക്കാനും ഇത് കമ്പനികളെ അനുവദിച്ചിരുന്നു.ശരാശരി 2.5 ലക്ഷം തൊട്ട് അഞ്ച് ലക്ഷം രൂപ വരെയായിരുന്നു എച്ച് 1 ബി വിസയ്ക്ക് ഈടാക്കിയിരുന്നത്. ഇതിൽ ബഹുഭൂരിപക്ഷവും തൊഴിലുടമയാണ് അടക്കേണ്ടിയിരുന്നത്. 10,000 ത്തിൽ അധികം എച്ച് 1 ബി വിസകൾ നേടി ആമസോൺ ആണ് ഈ വർഷം മുന്നിട്ട് നിൽക്കുന്നത്. തൊട്ടുപിന്നാലെ ടാറ്റാ കൺസൾട്ടൻസി, മൈക്രോസോഫ്റ്റ്, ആപ്പിൾ, ഗൂഗിൾ എന്നിവയും ഉണ്ട്. കാലിഫോർണിയയിലാണ് ഏറ്റവും കൂടുതൽ എച്ച് 1 ബി തൊഴിലാളികൾ ഉള്ളത്. എച്ച് 1 ബി വിസയുടെ ഫീസ് ഒരു ലക്ഷം ഡോളറായി ഉയർത്തിയ തീരുമാനത്തെ എല്ലാ വലിയ കമ്പനികളും പിന്തുണയ്ക്കുന്നു.

യു.എസ് ബിരുദധാരികൾക്ക് മുൻഗണന നൽകാനാണ് ഈ നയം ലക്ഷ്യമിടുന്നത്. ആർക്കെങ്കിലും പരിശീലനം നൽകാൻ ഉദേശിക്കുന്നുവെങ്കിൽ നമ്മുടെ മികച്ച സർവകലാശാലകളിൽ നിന്ന് പഠിച്ചിറങ്ങിയ അമേരിക്കക്കാർക്ക് പരിശീലനം നൽകുക. നമ്മുടെ ജോലികൾ തട്ടിയെടുക്കാൻ പുറത്തുനിന്നുള്ളവരെ കൊണ്ടുവരുന്നത് അവസാനിപ്പിക്കണമെന്നും യു.എസ് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്‌നിക്ക് പ്രതികരിച്ചു.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

അങ്കത്തട്ട് @അമേരിക്ക: കേരള ഇലക്ഷൻ 2026 ഡിബേറ്റ് – മാർച്ച് 29 ന് ഞായറാഴ്ച ഹൂസ്റ്റണിൽ – ഒരുക്കങ്ങൾ പൂർത്തിയായി

ഹൂസ്റ്റൺ: ആസന്നമായിരിക്കുന്ന കേരള നിയമസഭാ തിര ഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള പ്രചാരണം കേരളത്തിൽ ആവേശത്തിന്റെ അലയടികൾ ഉയർത്തിക്കൊണ്ട് മുന്നേറുമ്പോൾ അതിന്റെ പതിൻമടങ്ങു ‌…

9 hours ago

യുഎസ് കറൻസി നോട്ടുകളിൽ ട്രംപിന്റെ ഒപ്പ് വരുന്നു; ചരിത്രത്തിലാദ്യമായി ഒരു അമേരിക്കൻ പ്രസിഡന്റ്

ന്യൂയോർക്ക്: അമേരിക്കൻ ചരിത്രത്തിലാദ്യമായി ഒരു സിറ്റിംഗ് പ്രസിഡന്റിന്റെ ഒപ്പ് കറൻസി നോട്ടുകളിൽ (ഡോളർ) പതിപ്പിക്കാൻ ട്രഷറി വകുപ്പ് തീരുമാനിച്ചു. അമേരിക്കയുടെ…

9 hours ago

ഗർഭഛിദ്ര ഗുളികകളുടെ ഓൺലൈൻ വിൽപ്പനയ്‌ക്കെതിരെ യുഎസ് സെനറ്റർമാർ; ഇന്ത്യയിലെ വിതരണ ശൃംഖലയെക്കുറിച്ചും മുന്നറിയിപ്പ്

വാഷിംഗ്ടൺ ഡിസി: അനധികൃതമായി ഓൺലൈൻ വഴി ഗർഭഛിദ്ര ഗുളികകൾ വിൽക്കുന്നതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഒരു കൂട്ടം യുഎസ് സെനറ്റർമാർ…

9 hours ago

സതേൺ കാലിഫോർണിയയിൽ അണലി കടിയേറ്റ് രണ്ടാമത്തെ മരണം; ജാഗ്രതാ നിർദ്ദേശം

തൗസൻഡ് ഓക്സ്: സതേൺ കാലിഫോർണിയയിലെ ട്രെയിലുകളിൽ വീണ്ടും അണലി (Rattlesnake) കടിയേറ്റുള്ള മരണം റിപ്പോർട്ട് ചെയ്തതോടെ വിനോദസഞ്ചാരികൾക്കും പദയാത്രികർക്കും അധികൃതർ…

9 hours ago

സേതുവിൻ്റെ സ്വന്തം കെമിസ്ട്രി ടീച്ചർക്കു വേണ്ടി ഒരു ഗാനം; ഒരു ദുരൂഹ സാഹചര്യത്തിലെ ആദ്യ ഗാനമെത്തി

ഏറെ കൗതുകരമായ ആമുഖത്തോടെ രതീഷ് ബാലകൃഷ്ണപ്പൊതുവാൾ സംവിധാനം ചെയ്യുന്ന "ഒരു ദുരുഹ സാഹചര്യത്തിൽ" എന്ന ചിത്രത്തിൻ്റെ ആദ്യ ഗാനമെത്തി ഒരു…

9 hours ago

നാസിയ ഹാരിസ് വധക്കേസ് പ്രതി ജയിലിൽ മരിച്ച നിലയിൽ

ഡെട്രോയിറ്റ്: 13 വയസ്സുകാരി നാസിയ ഹാരിസിനെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട പ്രതി ജാർവിസ് ബട്ട്സിനെ (43) മിഷിഗണിലെ ജയിലിൽ മരിച്ച…

10 hours ago