തൗസൻഡ് ഓക്സ്: സതേൺ കാലിഫോർണിയയിലെ ട്രെയിലുകളിൽ വീണ്ടും അണലി (Rattlesnake) കടിയേറ്റുള്ള മരണം റിപ്പോർട്ട് ചെയ്തതോടെ വിനോദസഞ്ചാരികൾക്കും പദയാത്രികർക്കും അധികൃതർ ജാഗ്രതാ നിർദ്ദേശം നൽകി. മൂർപാർക്കിൽ നിന്നുള്ള 46 വയസ്സുകാരി വൈൽഡ് വുഡ് റീജിയണൽ പാർക്കിൽ വെച്ച് കടിയേറ്റ് മരിച്ചതാണ് ഒടുവിലത്തെ സംഭവം. ഈ മാസം ആദ്യം ഇർവിനിൽ വെച്ച് സമാനമായ രീതിയിൽ 25 വയസ്സുകാരനും മരിച്ചിരുന്നു.
വെഞ്ചുറ കൗണ്ടിയിൽ മാത്രം കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്കുള്ളിൽ നാല് പാമ്പ് കടി കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ ന്യൂബറി പാർക്കിൽ വെച്ച് കടിയേറ്റ ഒരു പെൺകുട്ടിയെ അത്ഭുതകരമായി രക്ഷപ്പെടുത്തി.
പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
കാൽനടപ്പാതകൾ മാത്രം ഉപയോഗിക്കുക,ഉയരമുള്ള പുല്ലുകൾക്കിടയിലൂടെയോ അടയാളപ്പെടുത്താത്ത വഴികളിലൂടെയോ നടക്കുന്നത് ഒഴിവാക്കുക.അകലം പാലിക്കുക: പാമ്പിനെ കണ്ടാൽ പ്രകോപിപ്പിക്കാതെ ഏതാനും അടി പിന്നോട്ട് മാറി നിൽക്കുക.
വിഷം വലിച്ചെടുക്കരുത്: പണ്ട് ചെയ്തിരുന്നതുപോലെ മുറിവിൽ നിന്ന് വിഷം വലിച്ചെടുക്കാനോ മുറിവിന് മുകളിൽ ബാൻഡേജ് ഇട്ട് മുറുക്കാനോ ശ്രമിക്കരുത്.ഐസ് ഉപയോഗിക്കരുത്: കടിയേറ്റ ഭാഗത്ത് ഐസ് വെക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും.
അനങ്ങാതെ ഇരിക്കുക: കടിയേറ്റാൽ പരിഭ്രമിക്കാതെ എത്രയും വേഗം 911-ൽ വിളിക്കുക. സഹായം എത്തുന്നത് വരെ ശരീരം അധികം അനക്കാതെ കിടക്കാൻ ശ്രമിക്കുക.ആനി
കാലിഫോർണിയയിൽ ഏഴ് ഇനം അണലികളുണ്ടെങ്കിലും ഇവ മനുഷ്യരെ നേരിട്ട് ആക്രമിക്കുന്നത് കുറവാണെന്ന് വന്യജീവി വകുപ്പ് അധികൃതർ പറഞ്ഞു.
റിപ്പോർട്ട്: പി പി ചെറിയാൻ
Follow Us on Instagram!
GNN24X7 IRELAND :
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Please join
https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ അഞ്ച് കൗണ്ടികളിൽ Met Éireann സ്റ്റാറ്റസ് യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ്…
അയർലണ്ടിലെ മൊബൈൽ സേവന രംഗത്തേക്ക് Lidl പ്രവേശിക്കുന്നു. Lidl Connect എന്ന പേരിലുള്ള പുതിയ മൊബൈൽ സേവനം ഒക്ടോബർ 5…
ഡൽഹി: നാളെ മുതലുള്ള തൃദിന ബാങ്ക് സമരം മാറ്റി വച്ചു. ഐ ബി എ യും യു എഫ് ബി…
ഗാന്ധിജയന്തി ദിനത്തിൽ ക്രാന്തി സംഘടിപ്പിക്കുന്ന പൊതു സംവാദ പരിപാടിയിൽ മുഖ്യപ്രഭാഷകനായി സ്കൂൾ ഓഫ് ഭഗവത്ഗീത സ്ഥാപകൻ സ്വാമി സന്ദീപാനന്ദഗിരി…
Dublin, Ireland — Rev. Jonny Stahl, a long-standing volunteer staff member at the Church of…
ഡബ്ലിൻ: ഗാന്ധി ജയന്തിയോടനുബന്ധിച്ച് ലീവിംഗ് സർട്ടിൽ ഉന്നത വിജയം നേടിയവരെയും, വിവിധ മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവച്ചവരെയും ഇന്ത്യൻ ഓവർസീസ്…