Categories: America

കൊവിഡ്-19; അമേരിക്കയില്‍ 2021ല്‍ 25 ലക്ഷത്തോളം ജോലികള്‍ നഷ്ടമാവുമെന്ന് പഠന റിപ്പോര്‍ട്ട്

വാഷിംഗ്ടണ്‍: കൊവിഡ്-19 പ്രതിസന്ധി മൂലം അമേരിക്കയില്‍ 2021ല്‍ 25 ലക്ഷത്തോളം ജോലികള്‍ നഷ്ടമാവുമെന്ന് പഠന റിപ്പോര്‍ട്ട്. അമേരിക്കയിലെ നാഷണല്‍ അസോസിയേഷന്‍ ഫോര്‍ ബിസിനസ് എകണോമിക്‌സ് നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

കൊവിഡ്-19 പ്രത്യാഘാതത്തിന്റെ ആദ്യഘട്ടത്തില്‍ 45 ലക്ഷത്തോളം തൊഴിലുകള്‍ ഇല്ലാതാവും. 2021 ഓടെ 20 ലക്ഷത്തോളം തൊഴിലുകള്‍ തിരിച്ചു പിടിക്കാനാവും എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ബാക്കി 25 ലക്ഷത്തോളം തൊഴിലുകള്‍ തിരിച്ചു പിടിക്കാന്‍ പിന്നെയും സമയമെടുക്കും.

‘യു.എസ് സമ്പദ് വ്യവസ്ഥ ഇപ്പോള്‍ തന്നെ മാന്ദ്യത്തിലാണെന്നാണ് പാനലംഗങ്ങള്‍ കരുതുന്നത്. സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ നിയന്ത്രണമുള്ളതിനാല്‍ 2020 പകുതി വരെ ഇത് ആശങ്കാജനമായി തുടരും,’ നാഷണല്‍ അസോസിയേഷന്‍ ഫോര്‍ ബിസിനസ് പ്രസിഡന്റ് പറഞ്ഞതായി റോയിട്ടേര്‍സ് റിപ്പോര്‍ട്ടു ചെയ്യുന്നു.

2020 ലെ അവസാനത്തില്‍ സാമ്പത്തിക മേഖല മെച്ചപ്പെടുമെന്നും 6 ശതമാനം വളര്‍ച്ച ഉണ്ടാവുമെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. അമേരിക്കയില്‍ ഇന്നലെ മാത്രം 1783 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

രാജ്യത്ത് രോഗബാധിതരുടെ എണ്ണം 4,68,566 ആയി ഉയര്‍ന്നു. ആകെ മരണം 16,691 ആയി. രോഗബാധിതരുടെ എണ്ണത്തില്‍ രണ്ടാമതുള്ള സ്പെയിനില്‍ 15,447 പേര്‍ മരിച്ചു. 24 മണിക്കൂറിനുള്ളില്‍ എഴുന്നൂറോളം മരണം സ്പെയിനില്‍ റിപ്പോര്‍ട്ട് ചെയ്തു.

Newsdesk

Recent Posts

ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ബ്യൂമോണ്ടിൽ സ്വീകരണം

ഡബ്ലിൻ: അയർലണ്ടിലെത്തിയ ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ഡബ്ലിനിലെ ബ്യൂമോണ്ടിൽ സെപ്റ്റംബർ 29 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് സ്വീകരണം നൽകുന്നു.ഈ…

3 hours ago

ഡബ്ലിനിൽ വീടുകളുടെ വിലവർധന മന്ദഗതിയിൽ; വാങ്ങുന്നവരുടെ ആവശ്യം കുറയുന്നതായി റിപ്പോർട്ട്

അയർലണ്ടിലെ ഭവനവിപണിയിൽ വിലവർധനയുടെ വേഗം കുറഞ്ഞുവരുന്നതായി ഏറ്റവും പുതിയ Daft Sales Report. സെപ്റ്റംബർ വരെയുള്ള ഒരു വർഷത്തിനിടെ രാജ്യത്താകമാനം…

10 hours ago

ശക്തമായ മഴയും കാറ്റും; അയർലണ്ടിലെ അഞ്ച് കൗണ്ടികളിൽ യെല്ലോ അലേർട്ട്

അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ അഞ്ച് കൗണ്ടികളിൽ Met Éireann സ്റ്റാറ്റസ് യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ്…

12 hours ago

അയർലണ്ടിൽ പുതിയ മൊബൈൽ സേവനവുമായി Lidl Connect

അയർലണ്ടിലെ മൊബൈൽ സേവന രംഗത്തേക്ക് Lidl പ്രവേശിക്കുന്നു. Lidl Connect എന്ന പേരിലുള്ള പുതിയ മൊബൈൽ സേവനം ഒക്ടോബർ 5…

14 hours ago

ഇന്ത്യയിൽ നാളെ മുതൽ നടത്താനിരുന്ന ബാങ്ക് സമരം പിൻവലിച്ചു

ഡൽഹി: നാളെ മുതലുള്ള തൃദിന ബാങ്ക് സമരം മാറ്റി വച്ചു. ഐ ബി എ യും യു എഫ് ബി…

1 day ago

ഗാന്ധിജയന്തി ദിനത്തിൽ ക്രാന്തി സംഘടിപ്പിക്കുന്ന പൊതു സംവാദം; മുഖ്യ പ്രഭാഷകൻ സ്വാമി  സന്ദീപാനന്ദഗിരി

   ഗാന്ധിജയന്തി ദിനത്തിൽ ക്രാന്തി സംഘടിപ്പിക്കുന്ന പൊതു സംവാദ പരിപാടിയിൽ മുഖ്യപ്രഭാഷകനായി സ്കൂൾ ഓഫ് ഭഗവത്ഗീത സ്ഥാപകൻ സ്വാമി സന്ദീപാനന്ദഗിരി…

1 day ago