ലൂയിസ് വില്ല (കെന്റക്കി):- എലിസബത്ത് ലിൻസ് കോട്ടിന് കൊറോണ വൈറസ് പോസിറ്റീവാണെന്ന് കണ്ടെത്തിയതിനെ തുടർന്നു സെൽഫ് ക്വാറൻറയിനിൽ പോകണമെന്ന ആരോഗ്യ വകുപ്പ് അധികൃതർ നിർദ്ദേശിച്ചു.അതിനാവശ്യമായ പേപ്പറുകൾ ഒപ്പിട്ടു നൽകണമെന്നും അവർ ആവശ്യപ്പെട്ടു. കോവിഡ് 19 പോസിറ്റീവ് ആണെങ്കില്ലും യാതൊരു രോഗലക്ഷണങ്ങളും എലിസബത്തിന് ഉണ്ടായിരുന്നില്ല, മാത്രമല്ല മിഷിഗണിൽ താമസിക്കുന്ന മാതാപിതാക്കള സന്ദർശിക്കുന്നതിനുള്ള പ്ളാനും തയാറാക്കിയിരുന്നു.അതുകൊണ്ടാണ് പേപ്പറുകൾ ഒപ്പിട്ടു നൽകുവാൻ അവർ വിസമ്മതിച്ചതെന്ന് ഭർത്താവ് പറഞ്ഞു. ഭർത്താവ് ക്വാറന്റയിനിൽ പോകുന്നതിന് സമ്മതിക്കുകയും ചെയ്തിരുന്നു.ക്വാറന്റയിൻ പേപ്പറിലെ ചില വാചകങ്ങൾ ശരിയായില്ല ,എന്നു ചുണ്ടിക്കാട്ടിയും ഇവർ ഒപ്പിടുവാൻ വിസമ്മതിക്കുകയായിരുന്നു. അല്പ സമയത്തിനകം ഇവർക്ക് റിക്വസ്റ്റ് മെസ്സേജ് ലഭിച്ചു. ഒപ്പിടുവാൻ വിസമ്മതിച്ചതിനാൽ ലോ എൻഫോഴ്സ്മെൻറിനെ ഈ വിഷയത്തിൽ ഉൾപ്പെടുത്തുവാൻ തീരുമാനിച്ചു എന്നതായിരുന്നു മെസ്സേജ് . പിന്നീട് ഹർട്ടിൻ കൗണ്ടി ഷെറിഫ് ഓഫീസിൽ നിന്നും എത്തിയ പൊലീസ് ഇരുവരോടും ആങ്കിൾ മോണിറ്റർ ധരിച്ചു ഹൗസ് അറസ്റ്റിൽ കഴിയണമെന്ന് നിർദ്ദേശിക്കുകയായിരുന്നു.ഇവർ താമസിക്കുന്ന വീട്ടിൽ നിന്നും 200 അടി മാറി പോകരുതെന്നു കർശന നിർദ്ദേശവും നൽകി. ഞങ്ങൾ കവർച്ചക്കാരല്ല ആരുടെയും ഒന്നും മോഷ്ടിച്ചിട്ടില്ല ഞങ്ങൾ വാഹനം ഓടിച് അപകടം ഉണ്ടാക്കിയിട്ടില്ല; പിന്നെ എന്തിനാണ് ഞങ്ങളെ ഇങ്ങനെ ദ്രോഹിക്കുന്നതെന്തിനാണ് എന്നാണിവർ ചോദിക്കുന്നത്.ക്വാറന്റയിൻ പേപ്പറിലെ തെറ്റുകൾ തിരുത്തിയിരുന്നുവെങ്കിൽ ഒപ്പിട്ട് നൽകുന്നതിന് തയാറായിരുന്നുവെന്നും ഇവർ പറഞ്ഞു.
ഫെബ്രുവരി മാസത്തിലെ മലയാളം mass (Roman) Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ…
പ്രാർത്ഥനയുടെ നിർമ്മലതയും സ്നേഹത്തിന്റെ ഐക്യവും നിറഞ്ഞുനിൽക്കേണ്ട സഭാ അങ്കണങ്ങൾ ഇന്ന് പലപ്പോഴും പോർവിളികളുടെയും അധികാര തർക്കങ്ങളുടെയും വേദിയായി മാറുകയാണ്. സഭയ്ക്കുള്ളിലെ…
കഴിഞ്ഞ രണ്ട് വർഷത്തിനിടയിലെ ഏറ്റവും വേഗതയേറിയ നിരക്കിലാണ് പലചരക്ക് വിലകൾ ഇപ്പോൾ ഉയരുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഐറിഷ് സൂപ്പർമാർക്കറ്റുകളിലെ…
ഇവിടെ ഒരു കൊലപാതകം നടന്നിട്ട് മുപ്പത്തിയാറു മണിക്കൂറു കഴിഞ്ഞു. എന്നിട്ടും കൊലപാതകിയാരാണെന്ന് ആർക്കും ഒരു പിടിയുമില്ലാ....ഇത് ഇവന്മാരും ആ ,…
അയർലണ്ടിലെ ഉപഭോക്താക്കളെ ലക്ഷ്യം വച്ചുള്ള തട്ടിപ്പ് പരസ്യങ്ങളിൽ നിന്ന് കഴിഞ്ഞ വർഷം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ €32 മില്യൺ വരുമാനം…
ആടിൻ്റെ രണ്ടുപതിപ്പുകളിലായി അതിലെ കഥാപാത്രങ്ങൾ പ്രേക്ഷക ഹൃദയത്തിൽ ഇടം പിടിച്ചവരാണ്. ഷാജി പാപ്പനും, ഡ്യൂഡും അറക്കൽ,അബുവും സാത്താൻ സേവ്യറും സർബത്ത്…