America

യുഎസ് ഇതര പൗരന്മാർക്ക് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിൽ നിന്ന് തടയുന്ന ബിൽ ഹൗസ് പാസാക്കി

വാഷിംഗ്ടൺ: കൊളംബിയ ഡിസ്ട്രിക്റ്റിലെ തിരഞ്ഞെടുപ്പിൽ യു.എസ് പൗരന്മാരല്ലാത്തവരെ വോട്ടുചെയ്യുന്നതിൽ നിന്ന് വിലക്കുന്നതിനുള്ള ബിൽ മെയ് 23 വ്യാഴാഴ്ച സഭ പാസാക്കി.

143 നെതിരെ 262 വോട്ടുകൾക്കായിരുന്നു ബില് പാസായത്. റിപ്പബ്ലിക്കൻമാർക്കൊപ്പം  52 ഡെമോക്രാറ്റുകളും വോട്ട് ചെയ്തു.

 പ്രാദേശിക തെരഞ്ഞെടുപ്പുകളിൽ പൗരന്മാരല്ലാത്തവരെ വോട്ടുചെയ്യാൻ അനുവദിക്കുന്ന ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയ നിയമം റദ്ദാക്കുന്ന നിയമനിർമ്മാണം സഭ വ്യാഴാഴ്ച പാസാക്കി.. ഫെഡറൽ തെരഞ്ഞെടുപ്പുകളിൽ അത് ഇതിനകം നിയമവിരുദ്ധമാണ്.

ഡെമോക്രാറ്റിക് പാർട്ടിയുടെ നേതൃത്വത്തിലുള്ള സെനറ്റിൽ ബില്ലിന് അംഗീകാരം നൽകാനോ പ്രസിഡൻ്റ് ബൈഡൻ നിയമത്തിൽ  ഒപ്പിടുവാനോ  സാധ്യതയില്ല.

 ഫെഡറൽ തിരഞ്ഞെടുപ്പുകൾ വ്യാപകമായ വോട്ടർ തട്ടിപ്പിനും രേഖകളില്ലാത്ത കുടിയേറ്റക്കാരുടെ അനധികൃത വോട്ടിംഗിനും സാധ്യതയുണ്ടെന്ന് മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രമ്പ്  നേരത്തെ പരാതിപ്പെട്ടിരുന്നു. 

റിപ്പോർട്ട്: പി പി ചെറിയാൻ

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

സ്റ്റേറ്റ് പെൻഷൻ ആഴ്ചയിൽ €7.50 വർധിപ്പിക്കാൻ സർക്കാർ ആലോചന

അയർലണ്ടിലെ സ്റ്റേറ്റ് പെൻഷൻ ആഴ്ചയിൽ €7.50 വർധിപ്പിക്കുന്ന കാര്യം സർക്കാർ പരിഗണിക്കുന്നതായി റിപ്പോർട്ട്. ബജറ്റ് 2027ന്റെ ഭാഗമായി പെൻഷൻ നിരക്കുകളിൽ…

8 hours ago

‘മോൺസ്റ്റർ എൽ നിനോ’ ശക്തമാകുന്നു; അയർലണ്ടിലും കാലാവസ്ഥാ മാറ്റങ്ങൾക്ക് സാധ്യത

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കാലാവസ്ഥയെ സാരമായി ബാധിക്കാവുന്ന ശക്തമായ എൽ നിനോ പ്രതിഭാസം രൂപപ്പെടുന്നതായി കാലാവസ്ഥാ ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. ലോക…

9 hours ago

ഡബ്ലിനിൽ വിസ്മയം തീർക്കാൻ മെന്റലിസ്റ്റ് അനന്തുവിന്റെ ‘സീക്രട്ട് ലെറ്റർ’

ഡബ്ലിൻ: മലയാളികളുടെ പ്രിയപ്പെട്ട മെന്റലിസ്റ്റ് അനന്തുവിന്റെ ഏറെ ശ്രദ്ധേയമായ മെന്റലിസം ഷോ ‘സീക്രട്ട് ലെറ്റർ’ സെപ്റ്റംബർ 27-ന് ഡബ്ലിനിൽ അരങ്ങേറുന്നു.…

10 hours ago

ക്രാന്തിയുടെ ഓണാഘോഷം ഇന്ന് ഡബ്ലിനിൽ

അയർലണ്ട്: ക്രാന്തി അയർലണ്ട് നോർത്ത്, സൗത്ത് യൂണിറ്റുകളുടെ നേതൃത്വത്തിലാണ് ഇന്ന് ‘ക്രാന്തി ഓണം 2026’ സംഘടിപ്പിക്കുന്നത്. ഓണത്തിന്റെ ഒരുമയും സൗഹൃദവും…

17 hours ago

അയർലണ്ടിൽ ഇനി ഫാർമസികളിലും ബവൽ കാൻസർ പരിശോധന

ഒക്ടോബർ മുതൽ 1,500-ലേറെ ഫാർമസികളിൽ BowelScreen സേവനം; 57 മുതൽ 71 വയസ്സ് വരെ സൗജന്യ പരിശോധന അയർലണ്ടിൽ ബവൽ…

1 day ago

ഐറിഷ് ആശുപത്രികളിലെ നോൺ-EU ഡോക്ടർമാരുടെ നിയമനത്തിൽ വീഴ്ച; ഇംഗ്ലീഷ് പ്രാവീണ്യവും പോലീസ് ക്ലിയറൻസും പരിശോധിച്ചില്ല

അയർലണ്ടിലെ ആശുപത്രികളിൽ യൂറോപ്യൻ യൂണിയന് (EU) പുറത്തുനിന്നുള്ള ഡോക്ടർമാരെ നിയമിക്കുമ്പോൾ നിർബന്ധമായ ചില പരിശോധനകൾ കൃത്യമായി പൂർത്തിയാക്കുകയോ രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന്…

1 day ago