വാഷിംഗ്ടണ്‍: അമേരിക്കയില്‍ കൊവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ദ്ധിക്കുമ്പോഴും മറ്റ് രാജ്യങ്ങളെ വിമര്‍ശിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
കൊവിഡ് രോഗികള്‍ ഇല്ലാത്തതുകൊണ്ടല്ല, കൂടുതല്‍ ആളുകളില്‍ പരിശോധന നടത്താത്തതുകൊണ്ടാണ് ഇന്ത്യയും ചൈനയും കൊവിഡ് രോഗികളുടെ എണ്ണത്തില്‍ അമേരിക്കയെക്കാള്‍ പിന്നില്‍ നില്‍ക്കുന്നതെന്ന് ട്രംപ് പറഞ്ഞു. കൂടുതല്‍ പരിശോധന നടത്തുകയാണെങ്കില്‍ ഇന്ത്യയിലും ചൈനയിലും
അമേരിക്കയിലേക്കാള്‍ കൂടുതല്‍ കേസുകള്‍ ഉണ്ടാവുമെന്നുമാണ് ട്രംപിന്‍െ വാദം.
” ഞങ്ങള്‍ ഇതിനോടകം 20 മില്യണ്‍ പരിശോധനകള്‍ നടത്തിക്കഴിഞ്ഞു. ഒരു കാര്യം ഓര്‍ത്തോളും നിങ്ങള്‍ കൂടുതല്‍ പരിശോധനകള്‍ നടത്തുകയാണെങ്കില്‍ നിങ്ങള്‍ക്കും കൂടുതല്‍ കേസുകള്‍ ഉണ്ടാകും,” ട്രംപ് പറഞ്ഞു.
കൊവിഡ് ഏറ്റവും മാരകമായി ബാധിച്ച രാജ്യമാണ് അമേരിക്ക. 1,965,912, കേസുകളാണ് ഇതുവരെ അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 111,394 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
അതേസമയം, ഇന്ത്യയില്‍ 236657 കൊവിഡ് കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 6642 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചിട്ടുള്ളത്. ചൈനയില്‍ 83030 ആളുകള്‍ക്കാണ് കൊവിഡ് ബാധിച്ചത്. 4634 പേരാണ് മരിച്ചത്.
ന്യൂയോർക്ക് നഗരസഭാ ജീവനക്കാർക്കായി പൂർണ്ണമായും സൗജന്യമായ ശിശുപരിചരണ പദ്ധതി മേയർ സോഹ്റാൻ മംദാനി പ്രഖ്യാപിച്ചു. തന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ പ്രധാനപ്പെട്ട…
ഒക്‌ലഹോമ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ശിക്ഷിക്കപ്പെട്ട ഗേറ്റ്‌വേ ചർച്ച് സ്ഥാപകൻ റോബർട്ട് മോറിസ് (64) ജയിൽ മോചിതനായി.…
സാൻ ഫ്രാൻസിസ്കോയിലെ നിർണ്ണായകമായ കോൺഗ്രസ് തിരഞ്ഞെടുപ്പിൽ പ്രമുഖ പുരോഗമന രാഷ്ട്രീയ സംഘടനയായ 'ജസ്റ്റിസ് ഡെമോക്രാറ്റ്‌സ്' തങ്ങളുടെ സഹസ്ഥാപകൻ കൂടിയായ സായ്കത്ത്…
A Luas extension linking Dublin city centre to Bray via UCD and Sandyford has been…
ഡബ്ലിൻ സിറ്റി സെന്ററിൽ നിന്ന് യുസിഡി, സാൻഡിഫോർഡ് വഴി ബ്രേയിലേക്ക് പോകുന്ന ഉയർന്ന ശേഷിയുള്ള ലുവാസ് ലൈനിന്റെ പദ്ധതികൾ രൂപരേഖ…
ബുൾവെർഡെ (ടെക്സസ്): ടെക്സസിലെ ഹിൽ കൺട്രി കോളേജ് പ്രിപ്പറേറ്ററി ഹൈസ്കൂളിൽ അധ്യാപികയെ വെടിവെച്ച് പരിക്കേൽപ്പിച്ച ശേഷം 15 വയസ്സുകാരനായ വിദ്യാർത്ഥി…