gnn24x7

ഇന്ത്യയും ചൈനയും കൊവിഡ് പരിശോധന കൃത്യമായി നടത്തുന്നില്ലെന്ന പുതിയ ആരോപണവുമായി ട്രംപ്

0
182
gnn24x7

വാഷിംഗ്ടണ്‍: അമേരിക്കയില്‍ കൊവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ദ്ധിക്കുമ്പോഴും മറ്റ് രാജ്യങ്ങളെ വിമര്‍ശിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

കൊവിഡ് രോഗികള്‍ ഇല്ലാത്തതുകൊണ്ടല്ല, കൂടുതല്‍ ആളുകളില്‍ പരിശോധന നടത്താത്തതുകൊണ്ടാണ് ഇന്ത്യയും ചൈനയും കൊവിഡ് രോഗികളുടെ എണ്ണത്തില്‍ അമേരിക്കയെക്കാള്‍ പിന്നില്‍ നില്‍ക്കുന്നതെന്ന് ട്രംപ് പറഞ്ഞു. കൂടുതല്‍ പരിശോധന നടത്തുകയാണെങ്കില്‍ ഇന്ത്യയിലും ചൈനയിലും
അമേരിക്കയിലേക്കാള്‍ കൂടുതല്‍ കേസുകള്‍ ഉണ്ടാവുമെന്നുമാണ് ട്രംപിന്‍െ വാദം.

” ഞങ്ങള്‍ ഇതിനോടകം 20 മില്യണ്‍ പരിശോധനകള്‍ നടത്തിക്കഴിഞ്ഞു. ഒരു കാര്യം ഓര്‍ത്തോളും നിങ്ങള്‍ കൂടുതല്‍ പരിശോധനകള്‍ നടത്തുകയാണെങ്കില്‍ നിങ്ങള്‍ക്കും കൂടുതല്‍ കേസുകള്‍ ഉണ്ടാകും,” ട്രംപ് പറഞ്ഞു.

കൊവിഡ് ഏറ്റവും മാരകമായി ബാധിച്ച രാജ്യമാണ് അമേരിക്ക. 1,965,912, കേസുകളാണ് ഇതുവരെ അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 111,394 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

അതേസമയം, ഇന്ത്യയില്‍ 236657 കൊവിഡ് കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 6642 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചിട്ടുള്ളത്. ചൈനയില്‍ 83030 ആളുകള്‍ക്കാണ് കൊവിഡ് ബാധിച്ചത്. 4634 പേരാണ് മരിച്ചത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here