gnn24x7

36 പെരുമ്പാമ്പിന്റെ മുട്ടകൾ വിരിയാൻ നിർത്തിവച്ചത് കോടികളുടെ വൻ പ്രോജക്റ്റ്

0
288
gnn24x7

കാസർഗോഡ്: 36 പെരുമ്പാമ്പിന്റെ മുട്ടകൾ വിരിയാൻ നിർത്തിവച്ചത് കോടികളുടെ വൻ പ്രോജക്റ്റ്.  കാസർഗോഡ് കോടികൾ ചിലവുവരുന്ന സൗരോര്‍ജ്ജ പദ്ധതിയാണ് പെരുമ്പാമ്പിന്റെ മുട്ടകൾ വിരിയാൻ വേണ്ടി പ്രത്യേക സംരക്ഷണമൊരുക്കി കൊണ്ട് അധികാരികൾ മാറ്റിവച്ചത്. 

ആനക്കൊലപാതകത്തിനിടയിൽ ആശ്വാസമാവുകയാണ് അധികാരികളും ഒരു പറ്റം വന്യജീവി സ്നേഹികളും നടത്തിയ ഈ നന്മയുടെ കാഴ്ച.  50 മെഗാവാട്ട് സൗരോര്‍ജ്ജ പദ്ധതിയുടെ നിർമ്മാണത്തിനിടയിലാണ് ഇവർ അറിയുന്നത് പ്രദേശത്ത് പെരുംമ്പാമ്പ് അടയിരിക്കുന്നത്.  ഇതറിഞ്ഞെത്തിയ വനംവകുപ്പ് അധികൃതർ നിർമാണം നിർത്തിവയ്ക്കണമെന്ന നിർദ്ദേശം അറിയിച്ചത്.  

അതിന്റെ അടിസ്ഥാനത്തിൽ 272 കോടിയുടെ പദ്ധതി നിർമാണം ഒന്നര ആഴ്ചത്തേയ്ക്ക് നിർത്തിവയ്ച്ച അധികൃതർ പെരുമ്പാമ്പിന്റെ മുട്ടകൾ വിരിയാനുള്ള സംരക്ഷണം ഒരുക്കാനുള്ള സൗകര്യം ഒരുക്കുകയും ചെയ്തു. മെയ് 27 വൈകുന്നേരം മുട്ടകൾ വിരിഞ്ഞെന്നും ഒരു മുട്ടപ്പോലും നഷ്ടപ്പെടാതെ 36 എണ്ണവും വിരിഞ്ഞുവെന്നും അധികൃതർ അറിയിച്ചു.  മുട്ട വിരിയാനായി വേണ്ടിവന്ന 9 ദിവസമാണ് ഈ പദ്ധതി നിരത്തിവച്ചിരുന്നത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here