വാഷിംഗ്ടണ്‍: കൊവിഡ് വൈറസിനെതിരായ ആന്റിബോഡി വൈറസ് ബാധിച്ച് ശരീരത്തില്‍ കുറഞ്ഞത് അഞ്ച് മാസമെങ്കിലും നിലനില്‍ക്കുമെന്ന് പഠനം. യുഎസിലെ ഇന്ത്യൻ വംശജ ഗവേഷകൻ ദീപ്ത ഭട്ടാചാര്യയുടെ നേതൃത്വത്തിൽ നടത്തിയ പഠനമനുസരിച്ചാണ് ഈ പുതിയ കണ്ടെത്തല്‍.
കൊറോണ വൈറസ് ബാധിച്ച 6000 പേരില്‍ നടത്തിയ പരീക്ഷണത്തിലാണ് ഇക്കാര്യം വ്യക്തമായതെന്ന് അരിസോണ സർവകലാശാലയിലെ ഗവേഷകർ അറിയിച്ചു. ‘വൈറസ് ശരീരത്തില്‍ ബാധിച്ചതിനു ശേഷം ഏകദേശം 5-7 മാസം വരെ ഉയര്‍ന്ന നിലവാരമുള്ള ആന്റിബോഡികള്‍ ശരീരത്തില്‍ ഉല്‍പ്പാദിപ്പിക്കുന്നുവെന്ന് പഠനത്തില്‍ കണ്ടെത്തി’- ഭട്ടാചാര്യ പറഞ്ഞു.
വൈറസ് ആദ്യം കോശങ്ങളെ ബാധിക്കുമ്പോൾ, രോഗപ്രതിരോധ സംവിധാനം ഹൃസ്വകാല പ്ലാസ്മ സെല്ലുകളെ വിന്യസിക്കുകയും അത് ആന്റിബോഡികൾ ഉൽപാദിപ്പിക്കുകയും ചെയ്യുന്നു. അണുബാധയുണ്ടായി 14 ദിവസത്തിനുള്ളിൽ ഈ ആന്റിബോഡികൾ രക്തപരിശോധനയിൽ കണ്ടെത്താന്‍ കഴിയുമെന്ന് പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.
രോഗപ്രതിരോധ പ്രതികരണത്തിന്റെ രണ്ടാം ഘട്ടം ദീർഘകാല പ്ലാസ്മ സെല്ലുകളുടെ സൃഷ്ടിയാണ്, അതിനു ശേഷം ഈ സെല്ലുകൾ ഉയര്‍ന്ന നിലവാരമുള്ള ആന്റിബോഡികളെ ഉല്‍പ്പാദിപ്പിക്കുകയും കൂടാതെ വൈറസിനെതിരെ ദീര്‍ഘകാല പ്രതിരോധശേഷി തീര്‍ക്കുകയും ചെയ്യുന്നുവെന്നാണ് പഠന റിപ്പോര്‍ട്ട്
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…