America

കാനഡയില്‍, കേരളത്തിലെ ഓണം – ഷിബു കിഴക്കേകുറ്റ്

വിക്ടോറിയ ഐലൻഡ് ടസ്‌കേഴ്സ് ക്ലബ്ബ് സംഘടിപ്പിച്ച ഓണാഘോഷം ശ്രദ്ധേയമായി. ഇരുന്നൂറോളം മലയാളികൾ പങ്കെടുത്തു. സാനിച് മേയർ ഫ്രെഡ് ഹെയ്ൻസ് വിശിഷ്ടാതിഥി ആയി. ക്ലബ് പ്രസിഡന്റ് പ്രശാന്ത് ഇമ്മട്ടി അധ്യക്ഷത വഹിച്ചു. വിവിധയിനം കലാപരിപാടികളും ഓണസദ്യയും വടം വലി മത്സരവും നടത്തി. കായിക പ്രതിഭകളെ മേയർ പുരസ്‌കാരം നൽകി ആദരിച്ചു. ഓണാഘോഷം വിജയകരമാക്കിയ എക്‌സിക്യൂട്ടീവ് കമ്മിറ്റികളിൽപ്പെട്ടവരും ആദരവ് ഏറ്റുവാങ്ങി.

ആയിരക്കണക്കിന് മലയാളികൾ താമസിക്കുന്ന സ്ഥലമാണ് വിക്ടോറിയ ഐലൻഡ്. കേരത്തിന്റെ അതേ ഭൂപ്രകൃതിയാണ് ഇവിടെ. കാനഡയിലെ ഏറ്റവും നല്ല കാലാവസ്ഥ ഉള്ളതും ഇവിടെ തന്നെയാണ്. ഇവിടെ സംഘടിപ്പിച്ച ഓണാഘോഷം മലയാളികൾക്ക് കേരളത്തിലെ ഓണത്തിന്റെ സ്മരണ തന്നെയാണ് നൽകിയത്.

കേരളത്തിൽ നിന്ന് ഉപരിപഠനത്തിനായി ധാരാളം കുട്ടികൾ പ്രതിവർഷം വിക്ടോറിയ ഐലൻഡിലെത്താറുണ്ട്. വിവിധ തരം കായിക പരിശീലനവും ക്ലബ്ബിന്റെ കീഴിൽ നടത്തുന്നുണ്ട്. ക്ലബ്ബിന്റെ ഈ പ്രവർത്തനങ്ങളെല്ലാം ആളുകളെ ജാതി മതഭേദമന്യേ ഒന്നിപ്പിക്കുന്നതാണ്.

  ഷിബു കിഴക്കേകുറ്റ്  

Sub Editor

Recent Posts

കോർക്കിൽ പുതിയ റെയിൽവേ സ്റ്റേഷന് അനുമതി; 2027ൽ നിർമ്മാണം തുടങ്ങും

Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…

32 mins ago

ട്രംപിന്റെ അയർലണ്ട് സന്ദർശനത്തിന് തുടക്കം; യൂണിഫൈഡ് അയർലണ്ടിനെ പിന്തുണച്ച് ട്രംപ്

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…

2 hours ago

ട്രംപിന്റെ സന്ദർശനം: നാളെ ഡബ്ലിനിൽ കർശന നിയന്ത്രണങ്ങൾ; യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…

23 hours ago

ഒക്ടോബർ 12 മുതൽ Energia ഗ്യാസ്–വൈദ്യുതി നിരക്കുകൾ ഉയർത്തും

Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…

1 day ago

എം.പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു

ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…

1 day ago

രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പ്രതിമുഖങ്ങൾ

പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…

2 days ago